Limited Offer

Monday, May 24, 2010

നിലവിളികള്‍ക്കിടയിലെ പെണ്ണുകാണല്‍ - പെണ്ണുകാണല്‍ കഥകള്‍ 1

ന സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി എന്ന് പണ്ട് മനു പറഞ്ഞത് പോലെ ആണ് കാര്യങ്ങള്‍, എന്ന് തെറ്റിദ്ധരിച്ചെങ്കില്‍ തെറ്റി...അതൊക്കെ അന്ത കാലം, ഇപ്പൊ ന സ്ത്രീ സ്വാന്തന്ത്ര്യമനുവദി ആണ്.....പുരുഷന്മാര്‍ക്ക് ഒരു സ്വാതന്ത്ര്യോം കൊടുക്കില്ല എന്നര്‍ത്ഥം. പണ്ട് പെണ്ണ്കാണാന്‍ പോകുമ്പോള്‍ കാല്‍വിരല്‍ കൊണ്ട് നഖപടം തീര്‍ത്ത പെണ്‍കുട്ടികള്‍ പിന്നീടെ ആ കാലുകൊണ്ട്‌ വരച്ച വരയില്‍ ഭര്‍ത്താക്കന്മാരെ നിര്‍ത്തുന്ന എത്രയോ കാഴ്ചകള്‍ നമ്മള്‍ കണ്ടു. അതിനൊക്കെ പ്രതിഷേധിക്കാന്‍ ഇവിടെ ഒരെറ്റ സംഘടന പോലുംമില്ല. അത് കൊണ്ട് ഈ കഥ, ദുരിതം അനുഭവിക്കുന്ന എല്ലാ ഭര്‍ത്താക്കന്‍മാര്‍ക്കും സമര്‍പ്പിച്ചു കൊള്ളുന്നു. അതെ വിഖ്യാതമായ ചില പെണ്ണുകാണല്‍ കഥകളിലേക്ക്.......

നമ്മുടെ ഒരു ഏട്ടന്‍ ഉണ്ട്, തത്കാലം നമുക്ക് കുട്ടേട്ടന്‍ എന്ന് വിളിക്കാം. കുട്ടേട്ടന്‍ ഒരു സാധാരണക്കാരന്‍ ആണ്, കഷ്ടപ്പെട്ട് പഠിച്ചു ഗവണ്മെന്റ് ഉദ്യോഗം നേടിയ ശേഷം മൂപര്‍ക്ക് ഒരു ആഗ്രഹം, ഒന്ന് കല്യാണം കഴിക്കണം എന്ന്. അങ്ങനെ ആശാന്റെ ജാതകവും ഫോട്ടോയും നാട്ടിലെ ഏറ്റവും പ്രശസ്തനായ ഫെവികോള്‍ എന്ന് അറിയപ്പെടുന്ന ഭാസ്കരന്‍ ചേട്ടന് കൊടുത്തു. ഈ ഫെവികോല്‍ എന്ന് വിളികുന്നത് ബ്രോക്കര്‍മാരെ ആണ്, ഒട്ടിച്ചു ചേര്‍ക്കല്‍ ആണല്ലോ അവരുടെ പ്രധാന പരിപാടി!!!!

അങ്ങനെ ഭാസ്കരേട്ടന്‍ ഒരു ആലോചന കൊണ്ട് വന്നു. കോതമംഗലംകാരി ലത ചേച്ചിയുടെ ആലോചന. പരസ്പരം ഫോട്ടോ കൈമാറി, ഇരു കൂട്റെര്‍ക്കും ഇഷ്ടപ്പെട്ടു, അങ്ങനെ പെണ്ണുകാണല്‍ ദിവസം നിശ്ചയിച്ചു വരുന്ന ഞായറാഴ്ച 10 മണിക്ക്. അന്വേഷിച്ചു വന്നപ്പോള്‍ ഈ ലതചേച്ചിയുടെ അമ്മാവനെ ഒക്കെ കുട്ടേട്ടന്റെ അച്ഛന് നന്നായി അറിയാം. അങ്ങനെ പെണ്ണുകാണല്‍ ദിവസം വന്നു. കുട്ടേട്ടന്‍ അതിരാവിലെ എഴുന്നേറ്റു അമ്പലത്തില്‍ പോയി. രണ്ടു മണികൂര്‍ കണ്ണാടിയും ആയി ഒരു മസില്‍പിടുത്തം നടത്തി. കുട്ടിക്കുറ പൌഡര്‍ ഇടണോ, ഓള്‍ഡ്‌ സ്പയിസു ഇടണോ എന്ന് ആലോചിച്ചു കണ്ഫ്യുഷന്‍ ആയി. പിന്നെ കണ്ണാടിയുടെ മുന്‍പില്‍ നിന്ന് പലവിധ ചിരികള്‍ പ്രാക്ടീസ് ചെയ്തു. തമാശ പറയുമ്പോ എങ്ങനെ ചിരിക്കണം, പേര് ചോദിക്കുമ്പോ എങ്ങനെ ചിരിക്കണം. ആദ്യ പെണ്ണുകാണല്‍ അല്ലെ..ഒന്നും കുളം ആകാന്‍ പാടില്ലല്ലോ. പെണ്ണിന്റെ വീട്ടില്‍ ചെന്ന് ലഡുവും ജിലേബിയും കഴിക്കുന്ന കാര്യം ഓര്‍ത്തപ്പോ തന്നെ കുട്ടേട്ടനെ നാവില്‍ വെള്ളം ഊറി. അതുകൊണ്ട് അന്ന് രാവിലത്തെ പുട്ടും കടലയും കുട്ടേട്ടന്‍ കഴിച്ചില്ല. പക്ഷെ, എല്ലാം അപ്രതീക്ഷിതം ആയി ആണ് സംഭവിച്ചത്.

പെണ്ണ് കാണാന്‍ ആയി ഇറങ്ങുമ്പോള്‍ ആണ് അറിയുന്നത്, പെണ്‍കുട്ടിയുടെ അമ്മാവന്‍ അന്ന് രാവിലെ മരിച്ചു!!!! കുട്ടേട്ടന്റെ നെഞ്ചില്‍ ഇടി വെട്ടിയ പോലെ ആയി ആ വാര്‍ത്ത‍....കുട്ടേട്ടന്‍ ഇട്ടിരുന്ന കുട്ടികുറ പൌഡര്‍ വിയര്‍പ്പില്‍ അലിഞ്ഞു അലിഞ്ഞു ഇല്ലാതെ ആയി. ലട്ടുവും ജിലേബിയും സ്വപനം കണ്ട വായില്‍ വെള്ളം വറ്റി. വിശപ്പാളി കത്തി. പക്ഷെ അപ്പോഴാണ് കുട്ടേട്ടന്റെ അച്ഛന്‍ പറഞ്ഞത്. "രാമന്‍ പിള്ള എന്റെ കൂടെ ജോലി ചെയ്ത ആളാണ് , എന്തായാലും ഇറങ്ങിയതല്ലേ. നമുക്കൊന് അവിടെ വരെ പോകാം. ഒരു മരണം അറിഞ്ഞിട്ടു ചെന്നില്ല എന്ന് വേണ്ട."

ഒരു നൂറായിരം ബള്‍ബ്‌ ഒരുമിചിടപോലെ കുട്ടേട്ടന്റെ മുഖം തെളിഞ്ഞു. കാര്യം മരണ വീടാണെങ്കിലും പെണ്‍കുട്ടിയെ ഒന്ന് കാണാമല്ലോ. അത്രേം മതിയായിരുന്നു കുട്ടേട്ടന്. വീണ്ടും അകത്തേക്കോടി പോയി...രണ്ടു വട്ടം കൂടി കുട്ടികുറ പൌഡര്‍ ഇട്ടു......ഇപ്പൊ കണ്ട ഒരു മരണ വീടിലെക്കാന് പോകുന്ന്നതെന്ന് പറയുകയേ ഇല്ല!!!!

അങ്ങനെ അവര്‍ ആ മരണ വീട്ടില്‍ എത്തി. ഇനിയുള്ള കാര്യങ്ങള്‍ മാന്യ വായനക്കാര്‍ സിറ്റുവേഷന്‍ കൂടി മനസ്സില്‍ കണ്ടു കൊണ്ട് വായിക്കണം. എന്നാലെ ഒരു ഇത് ഉണ്ടാകൂ!!!!

അപ്പൊ സിറ്റുവേഷന്‍ ഇങ്ങനെ ......മുറ്റത്തും പരിസരത്തും ആയി ചുറ്റും വട്ടം കൂടി നില്‍ക്കുന്ന ആളുകള്‍ ......അവര്‍ എന്തൊക്കെയോ പറയുന്നു.....പന്തല് കെട്ടുന്ന ചേട്ടന്മാര്‍!!! പറമ്പിന്റെ തെക്ക് ഭാഗത്തായിട്ടു മരണാനന്തര കരമാങ്ങല്‍ക്കായിട്ടുള്ള നടപടികള്‍ നടക്കുന്നു. വീടിന്റെ അകത്തു നിന്നും ഓരോ ആളുകള്‍ വന്നു പോകുമ്പോള്‍ ഉള്ള അമ്മായിയുടെയും മറ്റു സ്ത്രീ ജനങ്ങളുടെയും കരച്ചിലും. അത് റീത്ത് വക്കുന്നവര്‍ക്ക് ഒരു കരച്ചില്‍, വയ്ക്കതവര്‍ക്ക് വേറെ കരച്ചില്‍ എന്നാ മട്ടില്‍ ആണ് കാര്യങ്ങള്‍.

ഈ സന്ദര്‍ഭത്തില്‍ ആണ് നമ്മുടെ കുട്ടേട്ടനും, അച്ഛനും ഒക്കെ അവിടെ ചെന്ന് കേറുന്നത്. പുറത്തു നിന്ന് വര്‍ത്തമാനം പറഞ്ഞ ശേഷം അവര് മെല്ലെ അകത്തെക്ക് കേറി. ലോകത്തില്‍ ഇന്നുവരെ കണ്ട സകല സെന്റിമെന്റല്‍ സിനിമകളുടെ ക്ലൈമാക്സ്‌ ഓര്‍ത്തു കണ്ണ് നനയിച്ചു മാക്സിമം ദുഃഖം മുഖത്ത് വരുത്തി കുട്ടേട്ടനും അകത്തേക്ക് കയറി.

മരിച്ചു കിടക്കുന്ന അമ്മാവന്റെ കാല്‍ക്കല്‍ തൊട്ടു നമസ്കരികുമ്പോള്‍ ആണ് കുട്ടേട്ടന്‍ അത് കണ്ടത്... അലമുറയിട്ടു കരയുന്ന ഏതോ സ്ത്രീയെ ആശ്വസിപ്പിച്ചു കൊണ്ട് അതാ ഫോട്ടോയില്‍ കണ്ട പെണ്‍കുട്ടി. ലത ചേച്ചി!!!! ലത ചേച്ചിയും അപ്പോഴേക്കും കുട്ടെട്ടനെ കണ്ടു കഴിഞ്ഞിരുന്നു. അവരുടെ കണ്ണുകള്‍ തമ്മില്‍ ഉടക്കി, ഇരു കണ്ണുകളും പരസ്പരം കഥകള്‍ പറഞ്ഞു. ഒരു നാണത്തോടെ ലത ചേച്ചിയുടെ കണ്ണുകള്‍ താഴെക്കിഴഞ്ഞു. കുട്ടേട്ടന്‍ ഒരു വശത്തേക്ക് മാറി നിന്നു!
ബാക്ക്ഗ്രൌണ്ടില്‍ അമ്മായിടെ ശക്തമായ കരച്ചില്‍" അയ്യോ എന്റെ ഇതിയാന്‍ പോയെ!!!!!!!!!!!!

പക്ഷെ ആ നാലു കണ്ണുകള്‍ ഒന്നും അറിയുണ്ടായില്ല......മരണവീട്ടിലെ സൈക്കിള്‍ ബ്രാന്‍ഡ്‌ അഗര്‍ബത്തി അവരുടെ നസരന്ദ്രങ്ങളിലേക്ക് ഒരു ദിവ്യ പരമിളം നിറച്ചു കൊണ്ട് ഒഴുകി നടന്നു! അവന്റെ കണ്ണില്‍ നിന്നും കണ്ണ് എടുക്കാന്‍ അവള്‍ക്കു തോന്നിയില്ല.. അവനും.!!!! അവള്‍ നാണത്താല്‍ കാല്‍ വിരല്‍ കൊണ്ട് നഖ പടം തീര്‍ത്തു.....അവള്‍ ഓരോ പൂക്കളും പിഴുതു എടുത്തു കൊണ്ടിരുന്നു അങ്ങനെ ആ റീത്ത് തീരാറായി...!!!! കുട്ടേട്ടന്‍ അവിടെ അടുത്തിരുന്ന ആളുടെ കയില്‍ കൈ കോര്‍ത്ത്‌ പിടിച്ചു!!! അങ്ങനെ 3-4 വട്ടം ആയപ്പോള്‍ ഇവനേതെടാ ഇവന്‍ എന്ന് നോക്കിട്ടു പോയി!!! അമ്മായിടെ കരച്ചിലും ഒക്കെ ആയി അന്തരീക്ഷം അകെ പ്രക്ഷുബ്ധം ആയിരുനെങ്കിലും കുട്ടേട്ടന്റെ ആദ്യത്തെ പെണ്ണ് കാണല്‍ ഉഷാറായി നടന്നു!!! ഒരു 4 റീത്തിലെ പൂക്കള്‍ ലത ചേച്ചി പിഴുതെറിഞ്ഞു!!!! ലട്ടുവും ജിലേബിയും പ്രതീക്ഷിച്ചു വന്ന കുട്ടേട്ടന് പിന്നീടു അങ്ങോട്ട്‌ കോളായിരുന്നു, സഞ്ചയനം, പതിനഞ്ചു & പതിനാറടിയന്തിരം എല്ലാത്തിനും കുട്ടേട്ടന്‍ വിശദമായി പങ്കെടുത്തു!!! ഒരാള് ഇത്ര സന്തോഷത്തോടെ മരണാനന്തര ചടങ്ങുകള്‍ക്ക് പോകുനത് ഞാന്‍ എന്റെ ജീവിതത്തില്‍ ആദ്യമായി കാണുകയായിരുന്നു!!!

പിന്നീടു ആ കല്യാണം തന്നെ ഉറപ്പിച്ചു, കുട്ടേട്ടനും ലത ചേച്ചിയും വിവാഹിതരായി!! പക്ഷെ, എന്താണൊരു പക്ഷെ എന്നാണോ? അതെ അങ്ങന്യും ഒരു പക്ഷെ ഇല്ലതെന്തു കഥ അല്ലെ? അതെ ആ കല്യാണം കഴിഞ്ഞ ശേഷം ഇന്ന് വരെ ....ഈ ദിവസം വരെ ...ലത ചേച്ചി കുട്ടേട്ടനെ പിന്നീടു ഒരു മരണ വിട്ടിലെക്കും വിട്ടിട്ടില്ല!!! കല്യാണത്തിന് വിടും, ഇരുപത്തെട്ടിനു വിടും, ഗ്രഹ പ്രവേശനത്തിന് വിടും!! പക്ഷെ ജന്മം ചെയ്താല്‍ മരണ വീടിലേക്ക്‌ വിടൂല്ല!!!!! പാവം കുട്ടേട്ടന്‍!!!

ഈ കഥകൊണ്ട് പെണ്ണ് കാണല്‍ കഥകള്‍ ഇവിടെ അവസാനിപ്പികണം എന്ന് കരുതിയതാണ് പക്ഷെ, ഈ കഥ പബ്ലിഷ് ചെയ്യുനതിന്റെ പിറ്റേ ദിവസം ഞാന്‍ ജീവിച്ചിരിക്കുമോ എന്ന് എനിക്കിപോഴും ഉറപ്പില്ല !!! അതുകൊണ്ട് ഒരു കഥ കൂടി പറഞ്ഞിട്ട് നിര്‍ത്താം..അത് പോരെ?

ഇനി നമുക്ക് നിസാറിന്റെ പെണ്ണുകാണല്‍ കഥകള്‍ കേള്‍ക്കാം.
ആ കഥ ഈ കഥയുടെ പ്രതികരണം അറിഞ്ഞിട്ടേ ഇടുനോള്ളൂ ........എല്ലാ വശത്തുന്നും അടിവങ്ങിക്കാന്‍ എനിക്ക് പറ്റുല്ല!!!!!

Monday, May 3, 2010

സരളയുടെ ആലുവ കൂട്ടകൊല!!

ഇപ്പ്രാവശ്യം ഏതു കഥ എഴുതണം എന്ന് ആലോചിച്ചിരിക്കുമ്പോള്‍ ആണ്, നമ്മുടെ "സരളയെ" പറ്റി ഓര്‍മ വന്നത്. സരള ആരെന്നു ചോദിച്ചാല്‍, അവന്‍ എന്റെ റൂം മേറ്റ്‌ ആയിരുന്നു. confussion ആയോ? സരള എന്നത് ഞങ്ങള്‍ ഇട്ട പേരാണ്, ശരിക്കുള്ള പേര് പ്രജീഷ്. അതെന്താ അവനു സരള എന്ന് പേരിട്ടേ എന്ന് ചോദിച്ചാല്‍, അതെന്തുകൊണ്ടെന്ന് നിങ്ങള്ക്ക് ഈ കഥ മുഴുവന്‍ വായിച്ചു കഴിയുമ്പോള്‍ മനസിലാകും. അതെ, ബുദ്ധിപൂര്‍വ്വം എല്ലാ ചോദ്യങ്ങളെയും നേരിടുന്ന സരളയുടെ മണ്ടന്‍ ഉത്തരങ്ങള്‍.

ഞാന്‍ അന്ന് RTT double "T" യില്‍ ജോലി ചെയുന്ന കാലം. ശരിക്കും RTT എന്നെ ഉള്ളു, ആ double T ഞങ്ങള്‍ ചേര്‍ത്തതാണ്, അവിടുത്തെ അധികാര പദവിയിലെ ചിലരുടെ സ്വഭാവം കൊണ്ട്. അതെന്താണ് എന്ന് ചോദിച്ചാല്‍ ഒറ്റ വാക്കിലെ മറുപടി ഉള്ളു, എന്തിനും ഏതിനും...അവസരോചിതവും...അനവസരോചിതവും ആയി "sure" പറഞ്ഞുകൊണ്ടിരിക്കുന്ന മുതലാളിയും, വൈകിട്ട് കഴിക്കാന്‍ വച്ച സ്നാക്ക്സില്‍ "സമോസയുടെ " എണ്ണം കുറഞ്ഞു പോയെന്നും, എനിക്ക് സമോസ കിട്ടിയില്ല എന്ന് പറഞ്ഞു പരാതി ആയി അമേരിക്കയില്‍ ഉള്ള ബോസ്സിന് കംപ്ലൈന്റ്റ്‌ അയക്കുന്ന ചില ജോലിക്കാരും, എന്നിട് ഞാന്‍ ആണ് പുലി എന്നും RTT യുടെ NATTELILE, ആ double T തങ്ങള്‍ ആണെന്ന് ഭാവിച്ചു നടകുന്ന ചിലര്‍ ഉള്ളപോള്‍ നമ്മള്‍ എങ്ങനെ വിളിക്കാതിരിക്കും?

അവിടെ ജോലി ചെയ്തു കൊണ്ടിരികുമ്പോള്‍, ഞാനും അനൂപും, ബിനോയ്യും ചേര്‍ന്ന് ഒരു വീടെടുത്ത് താമസം തുടങ്ങി. അവിടെ ഞങ്ങളുടെ വീട്ടിലേക്കു വന്ന ആദ്യത്തെ അതിഥി ആണ് സരള, അവന്‍ ഞങ്ങളുടെ തന്നെ കമ്പനയില്‍ വെബ്‌ ഡിസൈനര്‍ ആയി ജോലി കിട്ടി വന്നതാണ്‌. വന്ന അന്ന് മുതല്‍ തുടങ്ങിയതാണ് അവന്‍ ഞങ്ങളെ ചിരിപ്പിക്കാന്‍ . ജോലി ചെയുന്ന കാര്യത്തില്‍ ആളൊരു കൊച്ചു മിടുക്കന്‍ ആണെങ്കിലും, എവിടൊക്കെയോ എന്തൊക്കയോ പ്രശ്നം ഉള്ളത് പോലെ ഞങ്ങള്‍ക്ക് തോന്നിയിരുന്നു. എന്താണെന്നു മനസിലാക്കാന്‍ അധികം താമസികേണ്ടി വന്നില്ല. സരള ആളൊരു പക്കാ vegetarian ആണെങ്കിലും, മീന്‍ പൊരിച്ചതും, മീന്‍ കറി വച്ചതും കഴിക്കും, കാരണം മത്സ്യം ഭഗവാന്‍ വിഷ്ണുവിന്‍റെ അവതാരം ആണത്രേ, അതുകൊണ്ട് അത് നോണ്‍-വെജ് അല്ലത്രേ. അങ്ങനെ സരളുടെതായ ചില വിവരങ്ങളും വിശ്വാസങ്ങളും ഉണ്ട്.

സരളയുടെ intro കഥ തന്നെ ഒരടിപൊളി കഥ ആകണ്ടേ, അതുകൊണ്ട് അവന്‍ കാക്കനാട് ബഷീരിക്കയുടെ കടയില്‍ വച്ച് നടത്തിയ സംഭവം തന്നെ വിവരിക്കാം. ഇത് സെരിക്കും സംഭവിച്ചതാണ്....ഈ കഥ തന്നെ മറ്റു പലരുടെയും പേരില്‍ ഇറങ്ങിയതും, ചില മാസികകളില്‍ ചിരി കോളങ്ങളില്‍ ഈ തമശ വന്നതും ഞാന്‍ കണ്ടിട്ടുണ്ട്...പക്ഷെ അതിനൊക്കെ വളരെ കാലം മുന്‍പ് ആണ് ഈ സംഭവം. അത് കാരണം ഈ തമ്ഷയുടെ ഉപത്ന്ജതാവ് സരള തന്നെ എന്ന് സംശയലേശമന്യേ പറയാം. ആ സംഭവം ഇങ്ങനെ ആയിരുന്നു.

ഒരിക്കല്‍ വിശന്നിരുന്ന സരള നേരെ ബഷീരിക്കയുടെ കടയിലേക്ക് ചെന്ന് കയറി ഒരു പഫ്സ് ചോദിച്ചു, അപ്പൊ ബഷീറിക്ക ചോദിച്ചു, "മോനെ മീറ്റോ എഗ്ഗോ?"..ഉടനെ സരള വളരെ നിഷ്കളങ്കമായി ആത്മാര്‍ഥതയോടെ പറഞ്ഞു " ഇക്ക....കാശ് ഇത്തിരി കുറവാ ......ലേശം സാമ്പാറിന്റെ ചാര് ഒഴിച്ചാല്‍ മതി"

സരള ആളിങ്ങനെ ഒക്കെ ആണെങ്കിലും അവളുടെ ഉള്ളില്‍ ഒരു കാമുകിയുടെ ഹൃദയം ഉണ്ട്...ക്ഷമിക്കണം കാമുകന്റെ ഹൃദയം. പ്രണയം മനസിന്റെ ഓളങ്ങളില്‍ ഒഴുകിവിരചിക്കുന്ന ഏതോ പുലര്‍കാല സ്വപ്നത്തിന്‍റെ ഇതളില്ല ഞെട്ടിലെ ഏതോ പണ്ടാരമാണെന്നു ഇന്ത്യവിഷനില്‍ പണ്ട് നികേഷ് കുമാര്‍ പറഞ്ഞതാണല്ലോ. നമ്മുടെ സരുവിനും ഉണ്ട് ഒരു കൊച്ചു പ്രേമം. അത് മറ്റാരും അല്ല...അവന്‍റെ അമ്മാവന്‍റെ മകളോട്...ഏതു അമ്മാവന്‍ ആണെന്ന് ചോദിക്കരുത്...ഓള്‍ ഇന്ത്യന്‍സ് ആര്‍ മൈ ബ്രദേര്‍സ് ആന്‍ഡ്‌ സിസ്റെര്സ് എന്നാണല്ലോ...അനഗനെ ഉള്ള ഏതോ ഒരമ്മാവന്‍...പക്ഷെ ദോഷം പറയരുതല്ലോ സരള ജനിച്ചത്‌ ഇന്ത്യയില്‍ അല്ല, പട്ടാമ്പിയില്‍ ആണെന്ന് അവന്‍ എപ്പോഴും പറയും ..പട്ടാംബിക്കാര്‍ക്ക് പിന്നെ ബ്രദര്‍ ആന്‍ഡ്‌ സിസ്റെര്സ് ഒന്നും ഇല്ലത്രെ.

അപ്പൊ നമുക്ക് കഥയിലേക്ക് വരാം...നാലില്‍ പഠിക്കുമ്പോള്‍ ആണ് ആ പ്രണയം മൊട്ടിടത്‌ ....പിന്നെ അനേകം വര്‍ഷങ്ങള്‍ പ്രണയം കൈമാറിയും സ്വപ്നങ്ങള്‍ നെയ്തും ആ പ്രണയകാവ്യം മുന്നോട്ടു പോയി. പഠിക്കാന്‍ ബഹു കേമി ആയതിനാല്‍ മുരപ്പെന്ന്നു 10-l നാലു തവണ തോറ്റു. ഇനിയും സ്കൂള്‍ -നു അഭിമാനമായി മകള്‍ മാറുമോ എന്നാ ഭയം കൊണ്ട് അമ്മായി പട്ടാളത്തില്‍ ഉള്ള അമ്മാവന് കത്ത് എഴുതി. "മകളെ ഉടനെ കെട്ടിച്ചു വിടണം".

പ്രശ്നം തുടങ്ങി!! ഡിഗ്രിക്ക് പഠിക്കുന്ന സരുവിനു അകെ അങ്കലാപ്പായി കാത്തു സൂക്ഷിച്ച കസ്തൂരി മാമ്പഴം...ചീഞ്ഞളിഞ്ഞു പോകുമോ?.. സരു ഉണര്‍ന്നു!!! അതാവശ്യം ആ relation നാട്ടില്‍ പാട്ടാക്കി!! മുറപെണ്ണും അവളാല്‍ ആകാവുന്നവിധം ന്യൂസ്‌ ഫ്ലാഷ് ചെയ്തു.

"എന്തൊക്കെ വന്നാലും ഞാന്‍ അവളെ കെട്ടും..എന്റെ പെണ്ണാണ്‌ അവള്‍ "

സരുവിന്റെ ഡൈലോഗില്‍ പട്ടാമ്പി ഗ്രാമം പ്രകമ്പനം കൊണ്ടു. "എന്റെ പെണ്ണ്, എന്റെ പെണ്ണ്.. സരു അലറി വിളിച്ചു....ചായക്കടക്കാരന്‍ ടോമാച്ചനും ചായകുടിക്കാന്‍ വന്നവരും ഏറ്റു പിടിച്ചു "സരുവിന്റെ പെണ്ണ് ". ആല്‍തറയിലെ രാമന്‍ മാഷും കുട്ടികളും മുറവിളി കൂട്ടി "സരുവ്ന്റെ പെണ്ണ് ..അമ്പലകടവിലെ പെണ്ണുങ്ങള്‍ ഏറ്റു പറഞ്ഞു.."സരുവ്ന്റെ പെണ്ണ് ". നാട്ടിലെ അമ്മിണി പശുവും, കുറിഞ്ഞി പൂച്ചയും വരെ ഏറ്റു പിടിച്ചു ....സരുവിന്റെപെണ്ണ്.

അപ്പോഴാണ് അഗ്നിപാതം പോലെ പട്ടാളത്തില്‍ നിന്നും അമ്മാവന്റെ വരവ്!! അമ്മാവന്‍ വിവരങ്ങള്‍ ഒക്കെ അറിഞ്ഞു. സരുവിനെ ഓടിച്ചിട്ട് പിടിച്ചു! എന്നിട്ട് ചോദിച്ചു....എന്റെ മോള് നിന്റെ ആരാട??
സരള ചങ്കുറപ്പോടെ പറഞ്ഞു......"എന്റെ പെണ്ണാണ്‌ അവള്‍ " !!
ഇടവലം വെട്ടി തൂശികരണം രാഗത്തില്‍ അമ്മാവന്‍ സരുവിനു ഒരു ചവിട്ടു കൊടുത്തു.....എന്നിട്ട് പിന്നേം ചോദിച്ചു " ഇപ്പൊ എന്റെ മോള് നിന്റെ ആരാനെടാ?
സരു ദയനീയ പൂര്‍വ്വം പറഞ്ഞു " അവളെന്റെ പെങ്ങളാണ് അമ്മാവാ.,....സത്യായിട്ടും എന്റെ സ്വന്തം പെങ്ങള്‍"

അന്നുമുതല്‍ ആണത്രേ സരുവിന്റെ കാഴ്ചപ്പാടില്‍ പട്ടംബിയും ഇന്ത്യയില്‍ പെട്ടത്. അങ്ങനെ സരുവും ഇന്ത്യകാരന്‍ ആയി!

ഇതൊക്കെ ആണ് സരള...ഈ സംഭവത്തിനു ശേഷം സരള പട്ടാമ്പി വിട്ടു കാക്കനാട് ഞ്ഗളുടെ കൂടെ ചേക്കേറി.

അങ്ങനെ ഇരിക്കെ ഒരിക്കല്‍ സരളയും, ഞാനും ബിനോയും കൂടി night shift ഒക്കെ കഴിഞ്ഞു കാക്കനാട് ഞങ്ങള്‍ ഒരിമിച്ചു താമസിക്കുന്ന വീടിലേക്ക്‌ വരികയായിരുന്നു!! വീട്ടിലേക്കുള്ള വളവിന്റെ അവിടെ ഒരു ഒറ്റപെട്ട വീടുണ്ട് ..ആള്‍താമസം ഇല്ലാത്ത ..നല്ല പ്രേതത്തിന്റെ ലുക്ക്‌ ഉള്ള വീട് !!

ആ വീട് കണ്ടപ്പോ സരളക്ക് ഒരു സംശയം! അവന്‍ ആകാംഷാപൂര്‍വ്വം ചോദിച്ചു!
അത് ഏതാ വീട്? ബിനോയ്‌ ഗൌരവം കൈവിടാതെ പറഞ്ഞു..."അതാണ് ആലുവ കൂട്ടക്കൊല നടന്ന വീട്". ബിനോയ്‌ ഇറക്കിയ ആ നമ്പര്‍ കേട്ട് ഞാന്‍ ഒന്ന് നടുങ്ങിയെങ്കിലും സരുവിനു കൂസല്‍ ഒന്നും ഇല്ല! ആലുവ കൂടകോല നടന്ന വീടെങ്ങനെ കാക്കനാട് വരും എന്ന് ചിന്തിക്കാന്‍ പോലും ശേഷി ഇവനില്ലേ എന്ന് ആലോചിച്ചപ്പോ എനിക്ക് ചിരി വന്നു...പക്ഷ ഞാനും ഗൌരവം വിടാതെ ആലുവ കൂട്ടകൊലയെ പറ്റി വിശദമായ ഒരു റിപ്പോര്‍ട്ട്‌ തന്നെ ഞാന്‍ സരളക്ക് കൊടുത്തു. അവന്‍ അത് വിശ്വസിച്ച മട്ടാണ്. പിന്നീടു അവന്‍ കുറെ ചോദ്യങ്ങള്‍ ചോദിച്ചു, ആരാ കൊന്നെ എന്നൊക്കെ പറഞ്ഞു...അന്നത്ത ദിവസം സരളയെ പറ്റിച്ചതോര്‍ത്തു ഞാനും ബിനോയും സുഘമായി ഉറങ്ങി.

പക്ഷെ പ്രശ്നം അത് കൊണ്ട് തീരുന്നില്ല!!!!
ഒരു ദിവസം സരുവിന്റെ ഒരു അമ്മാവന്‍ അവനെ കാണാന്‍ പട്ടാമ്പിയില്‍ നിന്നും വരുന്നു എന്ന് ഫോണ്‍ വന്നു. സരള അമ്മാവന് വഴി പറഞ്ഞു കൊടുതിരികുന്നതോ? ആലുവ കൂട്ടകൊല നടന്ന വീടിന്റെ തൊട്ടടുത്ത വീടാണെന്നു.

ആലുവ കൂട്ടകൊല നടന്നത് ആലുവയില്‍ അല്ലെ... അമ്മാവന്‍ സരളയെ പോലെ അല്ലാത്തത് കൊണ്ട് അമ്മാവന്‍ ആലുവയില്‍ ബസ്‌ ഇറങ്ങി.
പാവം അമ്മാവന്‍. എന്നിട്ട് അമ്മാവന്‍....ആലുവ കൂട്ടകൊല നടന്ന വീട് കണ്ടു പിടിച്ചു അതിന്റെ മുന്‍പില്‍ ചെന്ന് നിന്ന് സരളക്ക് ഫോണ്‍ ചെയ്തു.

"ഹലോ മോനെ അമ്മാവന്‍ ഇങ്ങു എത്തി...ഞാന്‍ ഇവിടെ ആലുവ കൂട്ടകൊല നടന്ന വീടിന്റെ മുന്‍പില്‍ ഉണ്ട്.. നീ എവിടെയാ "
സരള : ഓ അമ്മാവന്‍ അവിടെ എത്തിയോ? അവിടെന്നു നേരെ നടന്നാല്‍ മതി. ഞാന്‍ ധാ ഗയിട്ടിന്റെ മുന്‍പില്‍ നില്‍ക്കുനുണ്ട്!

അമ്മാവന്‍ പതുക്കെ അവിടെന്നും നേരെ നടന്നു.....പക്ഷെ എവിടെ നൂകിട്ടും സരളയെ കാണാനില്ല.. എങ്ങനെ കാണാന്‍. ആലുവയില്‍ നില്‍കുന്ന അമ്മാവന്‍....കാക്കനാട് നില്‍കുന്ന സരളയെ എങ്ങനെ കാണാന്‍. അമ്മാവന്‍ ഒരു മൂനാല് പ്രാവശ്യം ആ വീടിന്റെ മുന്‍പില്‍ കൂടെ നടന്നു നോക്കി സരലയെ കാണാന്‍ ഇല്ല.. പിന്നേം സരളയെ വിളിച്ചു....അവന്റെ മറുപടി അപ്പോഴും പഴയത് തന്നെ.

ഒടുവില്‍ ഒരു രക്ഷേം ഇല്ലാതെ അമ്മാവന്‍ തിരിച്ചു പട്ടാമ്പിയിലേക്ക്‌ തന്നെ പോയി!!! അവിടെ ചെന്നിട്ടു അമ്മാവന്‍ അവനെ വിളിച്ചു കുറെ ചീത്ത വിളിച്ചു.

പക്ഷെ എന്നിട്ടും അവന്റെ സംശയം തീരുനില്ല......സരള ഇപ്പോഴും ചോദിക്കും
അല്ല എനിക്ക് മനസിലാകാത്തത് എന്താണെന്നു വച്ചാല്‍ ....ഈ ആലുവ കൂട്ടകൊല നടന്ന വീട് എങ്ങനെ കാക്കനാട് എത്തി ????

അപ്പൊ ഞങ്ങള്‍ എല്ലാരും കൂടി ഒറ്റ സ്വരത്തില്‍ പറയും .....മോളെ സരളേ ഈ ഭൂമി ഉരുണ്ടതല്ലേ അങ്ങനെ സംഭാവിച്ചതയിരിക്കും!!!!!!!!

ഇനി നിങ്ങള്‍ പറയു അവനെ സരള എന്ന് വിളിക്കുനത്തില്‍ തെറ്റ് ഉണ്ടോ ??

Thursday, March 25, 2010

ലൊക്ക കണ്ടാല്‍ പോലീസ് പിടിക്കും





ഉന്നതങ്ങളില്‍ ഇരിക്കുന്നവരുടെ കഥ ആകട്ടെ ഇപ്രാവശ്യം. ഈ കഥ നമ്മുടെ നാട്ടിലെ എല്ലാ പോലീസുകാര്‍ക്കും, പോലീസുകാരുടെ ഇടികൊണ്ട എല്ലാവര്‍ക്കുമായി സമര്‍പ്പിക്കട്ടെ......
പോലിസ്കാരുടെ കാര്യം പറഞ്ഞപോഴാണ് പഴയ ഒരു തമാശ ഓര്മ വന്നത്.....
ഒരു സിംഹത്തിന്റെ പിടിക്കാന്‍ എന്ത് ചെയ്യണം എന്നാണ് ചോദ്യം.....??നമ്മള്‍ എന്ത് ഉത്തരം പറയും?

കെണി വച്ച് പിടിക്കുന്ന കാര്യം പറയും,ആയിരിക്കും . ഒരു ആടിനെ ഒക്കെ കെട്ടി ഇട്ടു സിംഹത്തിനെ കൂട്ടില്‍ കേറ്റി പിടിക്കാം എന്നതാകും ആശയം....അല്ലെങ്കില്‍ മിഖയേല്‍ ദൌഗ്ലൌസ് അഭിനയിച്ചു തകര്‍ത്ത ഗോസ്റ്റ് ആന്‍ഡ്‌ ദി ഡാര്‍ക്ക്‌നെസ് എന്നാ സിനിമയിലെ പോലെ കിടിലം അടിപിടി ഒക്കെ നടത്തി പിടിക്കാം എന്നായിരിക്കും.....സിംഹവും മുതലകളും ആയി അടി ഇടാന്‍ പഴയപോലെ ജയന്‍ ഇല്ലല്ലോ. അപ്പൊ എന്ത് ചെയ്യും...? മേല്‍ പറഞ്ഞ മാര്‍ഗങ്ങള്‍ ഒക്കെ നടത്താന്‍ ഇതറി പാടാണ്...ഉറക്കം ഉളക്കണം, ആടിനെ പിടിക്കണം....എന്തിനാ ഇതൊകെ.....നമംടെ കേരള പോലീസെ-നോട് ചോദിച്ചാല്‍ ഏറ്റവും എളുപ്പം ഉള്ള ഒരു വഴി പറഞ്ഞു തരും...കേള്‍ക്കണോ??

" ഒരു പൂച്ചയെ പിടിച്ചു രണ്ടു ദിവസം നന്നായിട്ടൊന്നു പെരുമാറിയാല്‍....പൂച്ച തനിയെ സമ്മതിക്കും അത് സിംഹം ആണെന്ന്.....അത് പോരെ???? ഇതിലും എളുപ്പം ഉള്ള വഴി എവിടെ കിട്ടും...??

അപ്പൊ ഇങ്ങനെ ഒക്കെ ആണ് കേരളപോലീസ് എന്നതയിരികും നിങ്ങളുടെ വിചാരം...അല്ല...നല്ല സമര്‍ത്ഥരായ പോലീസുകാരും ഉണ്ട്..എന്താണോ എന്തോ എനിക്കും എന്റെ കൂട്ടുകാര്‍ക്കും പറ്റിയ അബദ്ധങ്ങളില്‍ ഒക്കെ വന്നു പെട്ടത് നല്ല അടിപൊളി പോലീസെ ഓഫീസിര്സ് ആയിരുന്നു, ഞാന്‍ പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കില്ല, ഈ കഥ ഒക്കെ വായിച്ചിട്ട് നിങ്ങള്‍ തന്നെ തീരുമാനിക്കൂ..അതല്ലേ ഉചിതം ???

നമ്മുടെ ഒരു സുഹൃത്തുണ്ട്...ജസ്റ്റിന്‍...ഭയങ്കര ബുദ്ധിമാന്‍ ആണ്...ഈ ശക്തിമാന്‍, സൂപെര്മാന്‍, സ്പൈടെര്‍മാന്‍ എന്നൊക്കെ പറയുന്നത് പോലെ തന്നെ. ബുദ്ധി എവിടെ ആവശ്യം ഉണ്ടോ ആശാന്‍ അവിടെ പറന്നെത്തും. പക്ഷെ പറഞ്ഞു തരുന്ന ഐഡിയ ഒക്കെ തിരു മണ്ടത്തരങ്ങള്‍ ആകും എന്ന് മാത്രം. കര്‍മ്മ ദോഷം....അല്ല സൃഷ്ടി ദോഷം.

ഒരിക്കല്‍ ജസ്റ്റിനും, വിവേകും, അരുണും കൂടി ബാറില്‍ ഒക്കെ കേറി ഒന്ന് നന്നായി മിനുങ്ങി...രാത്രി ഒരു എട്ടു എട്ടര ആയിക്കാണും. എന്നിട് മൂന്ന് പേരും കൂടി ഒരു ബൈക്കില്‍ യാത്രയി. അതും നമ്മുടെ അങ്കമാലി-പെരുമ്പാവൂര്‍ റൂട്ടില്‍.......കിടന്ഗൂരു കഴിഞ്ഞപ്പോ ലദാ ലവിടെ നമ്മുടെ പോലീസെ എമ്മന്മാരുടെ ചെക്കിംഗ്.......ജസ്റിന്‍ ചെക്കിംഗ് നടകുന്ന സ്ഥലത്തിന് മുന്‍പേ അവരെ കണ്ടിരുന്നു...ജസ്ടിന്റെന്റെ ബുദ്ധി പ്രവര്‍ത്തിച്ചു ..അവന്‍ പതുക്കെ വണ്ടി ചവിട്ടി നിര്‍ത്തി......നമ്മുടെ അരുണിനെ അവിടെ ഇറക്കിയിട്ട്‌ പറഞ്ഞു " ഡാ നീ ആ ചെക്കിംഗ് ന്റെ അപ്പുറത്ത് വരെ നടന്നു പോരെ .....ഞാന്‍ അതുകഴിഞ്ഞ് നിനെ പൊക്കികൊലാം....അരുണ്‍ അവിടെ ഇറങ്ങി....പക്ഷെ ഇത് ദൂരെ നിന് നമ്മുടെ SI സദാശിവന്‍ സാറ് കാണുന്നുണ്ടായിരുന്നു.

ചെക്കിംഗ് നടക്കുന്ന സ്ഥലം ആയപ്പോള്‍ ആണ് ജസ്റിന്‍ ഓര്‍ത്തത്‌...അല്ല വെള്ളം അടിചിടുണ്ടല്ലോ പ്രശ്നം ആകുമോ?? അപ്പൊ വിവേകും പറഞ്ഞു..."അളിയാ വണ്ടി നിര്‍ത്തണ്ട.. നിര്‍ത്തിയാല്‍ പണി ആകുമെ..." ജസ്റിന്‍ പിന്നെ ഒന്നും ഓര്‍ത്തില്ല....വണ്ടി പറത്തി വിട്ടു.. പോലീസുകാര് കയികനിച്ചിട്ടും നിര്‍ത്തിയില്ല.

ജസ്റിന്‍ നിര്‍ത്താതെ പോകുനത് കണ്ടപ്പോള്‍ പോളിസികാര് ഒക്കെ കൂടി അവനെ ചെയ്സ് ചെയ്യാന്‍ ആയിട്ടു ചാടി ജീപ്പില്‍ കേറി. അപ്പോള്‍ അതാ അശരീരി പോലെ നമ്മുടെ സദാശിവന്‍ സാറിന്റെ ഡൈലോഗ്...."മണ്ടന്മാരെ ....നമ്മള്‍ എന്തിനു അവരടെ പുറകെ പോകണം.....ഡേയ് ലവിടെ ഒരുത്തനെ ലവന്മാര് ഇറക്കിവിട്ടിട്ടില്ലേ ....ലവനെ പോക്ക്..." കേള്‍ക്കാത്ത താമസം എല്ലാ പോലീസുകാരും കൂടെ അരുണിനെ പിടിക്കാന്‍ ഓടി...

പാവം അരുണ്‍ അവനു ഒന്നും മനസിലായില്ല......ഓടികൂടിയ പോലിസുകരോക്കെ കൂടി അവനെ പിടിച്ചു ജീപ്പിനകതാക്കി.

നമ്മുടെ ജസ്റിന്‍ ഈ സമയം പോലീസുകാരെ പറ്റിച്ച സന്തോഷത്തില്‍ സന്തോഷിച്ചു അര്‍മാദിച്ചു .......ചിരിച്ചുല്ലസിച്ചു അവന്റെ ‌വീട്ടിലേക്കു വണ്ടി ഓടിക്കുകയായിരുന്നു. പിന്നാലെ വരുന്ന ദുരന്തം അവന്‍ അറിഞ്ഞില്ല......അരുണിന്റെ കാര്യം അവന്‍ അപ്പോഴേ മറന്നു.

ജസ്റിന്‍ വീട്ടില്‍ ചെന്ന് വണ്ടി ഒക്കെ വച്ച്...വീടിനകത്ത് കയറി അവന്റെ അച്ഛനുമായി രണ്ടു കത്തി ഒക്കെ അടിചോണ്ടിരുന്നപ്പോ പുറത്തു കോളിംഗ് ബെല്‍ അടിച്ചു. ചെന്ന് നോക്കിപ്പോ സദാശിവന്‍ സാറ്....സാറിന്റെ വലത്തേ കയ്യില്‍ ലാത്തി..ഇടത് കയ്യില്‍ അരുണിന്റെ കോളര്‍....കോളറിന്റെ അറ്റത്ത്‌ അരുണിന്റെ തല. അപ്പൊ തന്നെ അളിയനെ പോലീസുകാര് അവിടെന്നു പൊക്കി എങ്കിലും...പിടിപാട് ഉണടായിരുനത് കാരണം ഒരു പാട് പോലും ഇല്ലാതെ അവന്‍ രക്ഷപെട്ടു.


ഇനി നമ്മുടെ കഥയിലേക്ക് കടക്കാം......ഞാന്‍ അന്ന് കാക്കനാട് RTT എന്ന കമ്പനിയില്‍ ജോലി ചെയുന്ന സമയം ഒരു ശനിയാഴ്ച ഉച്ച കഴിഞ്ഞപ്പോ എല്ലാരും കൂടി മമ്മൂട്ടി അഭിനയിച്ച "മായാവി" കാണാന്‍ പരിപാടി ഇട്ടു..ഞാന്‍ ഉണ്ട്, ദീപക് ഉണ്ട്, ഷിജിത്ത് ഉണ്ട്, രജിത് ഉണ്ട്, പിന്നെ കുട്ടാപിയും. ദീപക് ആണ് നമ്മുടെ സാരഥി......വണ്ടി കലൂരില്‍ എത്തിയപ്പോ നമ്മുടെ ശിജിമോന് ഒരു ആഗ്രഹം. ചില്ലറ ആഗ്രഹം ഒന്നും അല്ല. പടം തുടങ്ങാന്‍ ഇനിയും സമയം ഉണ്ട്.....അവനു ഒരു ബിയര്‍ അടിക്കണം...അതും "ലൊക്ക" യില്‍ പോയി ഇരുന്നടിക്കണം.. ലൊക്ക...എന്ന് പറഞ്ഞാല്‍ " ലൊക്കേഷന്‍" ....അതായതു പ്രകൃതി രമണീയമായ എവിടെങ്കിലും .......അവസാനം നമ്മുടെ കലൂര്‍ ബീവരെജില്‍ നിന്നും രണ്ടു കുപ്പി ബിയര്‍ ഒക്കെ വാങ്ങി ഞങ്ങള്‍ നേരെ "ലൊക്ക" യിലേക്ക് പോയി ......അന്ന് നമ്മുടെ ഹൈ കോര്‍ട്ടിന്റെ അവിടെന്നു ബോള്‍ഗാട്ടി പാലസ്ന്റെ അവിടെ ഉള്ള പുതിയ പാലത്തിന്റെ അങ്ങോട്ടുള്ള വഴിക്ക് L&T യുടെ ഒരു പുതിയ പ്രൊജക്റ്റ്‌ നട്കുന്നുണ്ടയിരുനു.....അവിടെ കായലിന്റെ തീരത്ത് പോയി ഇരിക്കാന്‍ നല്ല രസം ആണ്.. അതാണ് നമ്മുടെ ലൊക്ക.

അപ്പൊ സമയം ഏതാണ്ട് വയികിട്ടു ആറര......അവിടെ ചെന്നിരുന്ന വഴിക്ക് ഷിജിമോന്‍ ഒരു കുപ്പിടെ കഴുത്ത് പൊട്ടിച്ചു അടി തുടങ്ങി...കൂടെ കുട്ടാപ്പിയും......ഞാനഗല്‍ അവിടെ നിന്നഗനെ വര്‍ത്തമാനം പറഞ്ജോണ്ടിരികുംബോഴാണ്....ബൈക്കില്‍ ഒരു ചേട്ടന്‍ വന്നു ഞ്ഗളുടെ വണ്ടിയുടെ അടുത്ത് വണ്ടി വച്ചത്......അപ്പോഴേക്കും ശിജിമോന്‍-ന്റെ കുപ്പി കളി ആയിരുന്നു.,...കുട്ടപിടെ കയ്യില്‍ അപ്പോഴും ഉണ്ട് കുപ്പി...

ഒരു പുതിയ ഒരാളെ കണ്ടപ്പോ ഷിജിമോന്റെ ആതിഥ്യ മര്യാദ ഉണരന്നു,,,,,,"വരൂ ചേട്ടാ.,...വന്നു ഒരു കാവില്‍ ബിയര്‍ കുടിക്കു.,.....സിഗരെട്ടു വേണോ" ഞങ്ങള്‍ കരുതി ഇത് അവനു പരിചയം ഉള്ള ആരോ ആണ് എന്ന്......" അപ്പോഴേക്കും അയാള്‍ ഞങ്ങളുടെ അടുത്തെത്തി.....


അയാള്‍ മൊത്തത്തില്‍ അന്തരീക്ഷം ഒന്ന് നിരീക്ഷിച്ചു....ഞങ്ങള്‍ എല്ലാരും പേര് പറഞ്ഞു മൂപര്‍ക്ക് ഓരോ ഷേക്ക്‌ ഹാന്‍ഡ്‌ കൊടുത്തു.....ഷിജിമോന്‍ പിന്നേം ഒരു പ്രാവശ്യം കൂടെ ബിയര്‍-ന്റെ കാര്യം മൂപര്ടെ അടുത്ത് പറഞ്ഞു.....അപ്പോഴാണ് കര കര കുര കുര എന്നൊരു ശബ്ദം .....മൂപരുടെ പോകെറ്റില്‍ നിന്നും...

" ഹലോ ഹലോ....കരകര കുര കുര.....130 കോളിംഗ് .....സാരെവിടെ ഉണ്ട് ....ഓവര്‍ ഓവര്‍...."

അപോ ഇവിടെന്നും മറുപടി...."സാര്‍ 145 കോളിംഗ് ....ഞാന്‍ L&T ടെ പ്രൊജക്റ്റ്‌ നടക്കുന്ന സ്ഥലത്ത് ഉണ്ട്......പൊതു സ്ഥലത്തിരുന്നു മദ്യപിച്ച 5 ചെറുപ്പക്കാരെ പിടിചിടുണ്ട്...വേഗം വരണം....ഓവര്‍ ഓവര്‍....."

അപ്പോഴാണ് ഞ്ഗള്‍ക്ക് സംഗതി കത്തിയത്....ഇത് ഷിജിമോന്റെ ദോസ്ത് ഒന്നും അല്ല.......മഫ്ടിയില്‍ വന്ന ഏതോ പോലിസുകരനാണെന്ന്.......എല്ലാരടേം നല്ല ജീവന്‍ അങ്ങ് പോയി.......

പത്തോ അഞ്ഞൂറോ കൊടുത്തു അങ്ങേര ഒഴിവാക്കാന്‍ ഞങ്ങള്‍ നോക്കി അപ്പോഴേക്കും അതാ ദൂരെ നിനും ഒരു പോലീസുവണ്ടി ഞ്ഗല്ടെ അടുത്തേക്ക് മന്ദം മന്ദം....സ്ലോ മോഷനില്‍ വന്നു.. loose motion cannot be done in slow motion എന്നല്ലേ ........എല്ലാരുടെം നല്ല ജീവന്‍ പോയി....

പോലീസ് ജീപ്പില്‍ നിന്നും SI ചാടി ഇറങ്ങി....ആശാന്‍ ഞങ്ങളുടെ അടുത്ത് വന്നിടു ചോദിച്ചു......എന്താഡാ മക്കളെ ഇത്...??? പൊതു സ്ഥലത്തിരുന്നു മദ്യപാനമോ? എവിടെ കുപ്പി.....

കുട്ടപിയുടെ കയ്യില്‍ ഇരുന്ന ബിയര്‍ കുപ്പി ഞ്ഗല്‍ കൊടുത്തു......ഷിജിയുടെ കയിലെ കുപ്പി നേരത്തെ കാലി ആയതാണല്ലോ.... അത് കണ്ടപ്പോ SI യുടെ ഡൈലോഗ് വീണ്ടും....5 പേരും ഒരു ബിയര്‍ ഉം ഞാന്‍ വിസ്വസികില്ല.....ബാക്കി കുപ്പി എവിടെടാ ???. ഞ്ഗല്‍ പറഞ്ഞു ബാക്കി കുപ്പി ഇല്ല സാറേ...രണ്ടു പേരെ കഴിച്ചോളൂ .......

"എവിടെടാ ഈ വണ്ടിയുടെ സാരഥി? " ദീപക് പതുക്കെ മുന്‍പോട്ടു വന്നു.." നീ മദ്യപിച്ചിട്ടുണ്ടോ ?? "

ഇല്ല സാറേ!!!!!.....എന്ന് ദീപക് പറഞ്ഞെങ്കിലും.... SI ക്കും മൂക്ക് ഉള്ളതിനാല്‍..സത്യം അങ്ങേരു കണ്ടു പിടിച്ചു....തൊട്ടു പിന്നാലെ വന്ന ഡൈലോഗ് അങ്ങനെ ആയിരുന്നു...
"dont ever lie to a police officer "
സിനിമയില്‍ മാത്രം ഇംഗ്ലീഷ് പറഞ്ഞു കേട്ടിടുള്ള പോലീസുകാര് നേരിട്ട് പറഞ്ഞത് കേട്ടപ്പോ കയ്യി അടിക്കാന്‍ തോന്നി എങ്കിലും അടിച്ചില്ല...ഇനി അവര് മുഖത്ത് അടിച്ചാലോ....:ഡി

അങ്ങനെ ഞങളെ അവിടെ നിന്നും തൂക്കി നേരെ പോലീസ് സ്റ്റേഷനില്‍ കൊണ്ട് വന്നു....പിന്നെ വളരെ മാന്യമായി ഞങ്ങളോട് ഇരിക്കാന്‍ പറഞ്ഞു.....സ്ടൂളില്‍ അല്ല.....വെറുതെ കസേര ഉണ്ടെന്നു സങ്ങല്പിച്ചു ഇരിക്കണം....ശോ എന്തൊരു രസം ആണെന്നോ അങ്ങനെ ഇരിക്കാന്‍.....വീഗലണ്ടില്‍ പോയ പോലെ തോന്നും കുറച്ചു കഴിയുമ്പോള്‍ !!!!!

അവിടെ വച്ച് ഏമാന്മാര് ഞങ്ങളുടെ ഓഫീസ് ഐഡന്റിറ്റി കാര്‍ഡ്‌ വാങ്ങിച്ചപോള്‍ ആണ് അറിയുനത് ഞങ്ങള്‍ ഒക്കെ സോഫ്റ്റ്‌വെയര്‍ പ്രൊഫഷണല്‍ ആണെന്ന്...

അപ്പോഴാണ് ഒരു പോലീസ് കാരന് ഐഡിയ മിന്നുനത് ........അന്ന് അവിടെ ആ പോലീസ് സ്റ്റേഷനില്‍ ഒരു ടച്ച്‌ സ്ക്രീന്‍ സിസ്റ്റം ഇന്‍സ്റ്റോള്‍ ചെയ്തിരുന്നു....അവര്കത്തു ഒപെരറെ ചെയ്യാന്‍ അറിഞ്ഞൂടാ.....പോലീസ് സ്റ്റേഷന്‍ കൂടുതല്‍ സൌഹാര്ദ്ര പ്രദം ആക്കാന്‍ എല്ലാ പോലീസ് സ്റ്റേനിലും പട്ടു ഇടുക എന്നാ നയം പ്രാവര്‍ത്തികമാക്കാന്‍ വേണ്ടി ചെയ്തതാണ് .......

"ആര്‍ക്കാട ഇവിടെ കമ്പ്യൂട്ടര്‍ അറിയവുന്നെ " ഏമാന്‍ വിളിച്ചു ചോദിച്ചു.....ഞ്ഗല്‍ ആരും മിണ്ടിയില്ല.. പിന്നേം ഒന്നും കൂടി ചോദിച്ചപ്പോ എന്റെ കൂടെ ഉണ്ടായിരുന്ന എല്ലാ അലവലാതികളും കൂടി എന്റെ നേരെ കൈ ചൂണ്ടി.. പോലീസ് കാരന്‍ വന്നു എന്നെ വിളിച്ചോണ്ട് പോയി ഒരു കസേരയില്‍ ഇരുത്തി....എന്നിടങ്ങേരു ഓരോ പട്ടു പറയാന്‍ തുടങ്ങി....അതനുസരിച്ച് ഞാന്‍ പാട്ട് മാറ്റി കൊണ്ടിരിക്കണം....

നല്ല രസം ഉള്ള കളി......പക്ഷെ അന്ന് വെളുപ്പിന് ഏതാണ്ട് 3 മണി വരെ എന്നെ കൊണ്ട് ലവന്മാര് പാട്ട് മാറ്റിച്ചുകൊണ്ടിരുന്നു.....ദോഷം പറയരുതാലോ ഇടയ്ക്കിടയ്ക്ക് എനിക്ക് കാപ്പിയും ചായയും ഒക്കെ തന്നു കൊണ്ടിരുന്നു..അവിടെ ഒരു വനിതാ പോലീസുകാരി ഉണ്ടായിരുന്നു....ആകെ ഒരു സമധാനം അതായിരുന്നു......പക്ഷെ ചക്കപ്പഴത്തിനു ഈച്ച പൊതിഞ്ഞ പോലെ ഫുള്‍ ടൈം ഒരു 5 -6 പോലീസുകാര് ഇപ്പോഴും അവരടെ കൂടെ കാണും....പിന്നെ ശരീരം കേടാക്കണ്ട എന്ന് കരുതി ഞാന്‍ അധികം അങ്ങോട്ട്‌ ഉത്സഹിച്ചില്ല !!!

മറ്റവന്മാര്‍ക്ക് അവിടെ ഇടികൊടുകുമ്പോ നെഇക്കിവിടെ കാപ്പി ആണല്ലോ കിട്ടിയത് എന്നോര്‍ത്ത് ഞാന്‍ സന്തോഷിച്ചു.....ശോ എനിക്ക് വല്ലാത്ത സമാധാനം തോന്നി....എന്തായാലും ഇടികിട്ടില്ലല്ലോ....

പക്ഷെ വെളുപ്പിന് ഒരു 3 മണി ആയപ്പോഴാണ് ഞാന്‍ സംഭവം അറിയുനത്...എന്നെ അവിടെ ജാമ്യത്തിന് ഇരുത്തിയിട്ട് അവന്മാരെ ഒക്കെ പോലീസ് ഇന്നലെ രാത്രി തന്നെ ഒരു 10 മണി ആയപ്പോ വിട്ടു....അവരൊക്കെ വീട്ടില്‍ പോയി sukhamayi പുതച്ചു മൂടി കിടന്നുറങ്ങി :(.

എന്തായാലും ഞാന്‍ "സുമംഗലീ നീ ഓര്‍മിക്കുമോ" എന്നാ പാട്ട് ഒരു കാലത്തും മറക്കില്ല ......അതിന്റെ ഫുള്‍ lyrics എനിക്കിപ്പോ കാണാപാഠം ആണ്.. ആ SI ക്ക് ഏതോ പ്രേമ നൈരാശ്യം ഉണ്ടായിരുന്നു ....അയാള് എന്നെ കൊണ്ട് ഒന്നും രണ്ടും പ്രാവശ്യം അല്ല.....ഏതാണ്ട് 36 തവണ ആണ് ആ പാട്ട് ഇടിപിച്ചത് :(

Tuesday, March 2, 2010

ശുനകരാജന്റെ ആജ്ഞാചക്രം





ജീവിതത്തില്‍ നമ്മള്‍ പല പ്രശ്നനങ്ങളിലൂടെയും കടന്നു പോകേണ്ടാതയിട്ടുണ്ട്....പക്ഷെ നമ്മള്‍ തന്നെ നമ്മള്‍ക്കൊരു പ്രശ്നം ആയി മാറിയാലോ ? പ്രശ്നങ്ങളുടെ പ്രശ്നം ആയില്ലെങ്കില്‍ ആണ് പ്രശ്നം....പ്രശ്നങ്ങളെ പ്രശ്നങ്ങള്‍ ആയി കാണുകയും അത് പ്രശ്നമാല്ലാതെ കണക്കാക്കുകയും ചെയുമ്പോള്‍ പ്രശ്നങ്ങള്‍ ഒരു പ്രശ്നം അല്ലാതെ ആകും....അല്ല പ്രശ്നമായോ? ഇനി കൂടുതല്‍ പറഞ്ഞു പ്രശ്നമാകുനില്ല.

ഏതൊരു പ്രശനം വന്നാലും, അതിനെ നമ്മള്‍ എങ്ങനെ നേരിടുന്നു എന്നതിലാണ് കാര്യം, എന്തെങ്കിലും ഒരു പ്രശനം വന്നാല്‍ ഉടനെ തന്നെ ഒരു വിളക്കും കത്തിച്ചു വച്ച് അതിന്റെ മുന്‍പില്‍ പോയിരുന്നു...എന്റെ സര്‍വ പ്രശ്നങ്ങളും അങ്ങ് ഏറ്റെടുക്കണേ ഭഗവാനെ എന്ന് നാമം ജപിച്ചിട്ടു ഒരു കാര്യോം ഇല്ല. അല്ല എനിക്കറിയാന്‍ വയ്യാഞ്ഞിട്ടു ചോദിക്കുവാന്.....ഭഗവന്‍ ആണോ ഇതൊക്കെ വരുത്തിവച്ചത്? we are paying for our deeds... താന്‍ താന്‍ നിരന്തരം ചെയുന്ന കര്‍മങ്ങള്‍ താന്‍ താന്‍ അനുഭവിചീടുകെന്നെ വരൂ. പ്രാര്‍ത്ഥിച്ചാല്‍ ഒട്ടൊരു ആശ്വാസം കിട്ടും എന്നത് സത്യം.

ഇതൊക്കെ പറഞ്ഞു വന്നത് ഒരു കുഞ്ഞു കഥ പറയാന്‍ വേണ്ടി ആണ്, എന്റെ ഒരു ബന്ധു ഉണ്ട്.....തത്കാലം നമക്ക് അനികുട്ടന്‍ എന്ന് വിളിക്കാം, അനികുട്ടന്‍ ചേട്ടന്‍ ഒരു ഡോക്ടര്‍ ആണ്, അതെ കഷ്ടപ്പെട്ട് പഠിച്ചു ഡോക്ടര്‍ അയ ഒരാള്‍. പക്ഷെ മൂപര്‍ക്ക് ഇത് പോലെ, എന്ത് പ്രശ്നം വന്നാലും ആദ്യത്തെ പണി നാമ ജപം ആണ്. അതും ചില്ലറ നമ ജപം ഒന്നും അല്ല ഒരു ഒന്നൊന്നര നമ ജപം ആണ്, ലളിത സഹസ്രനാമം, ദേവി മഹാത്മ്യം, ശിവാഷ്ടകം, അങ്ങനെ പോകും. മാത്രമല്ല, വേദാന്തത്തില്‍ ഒക്കെ അഗാധമായ പാണ്ടിത്യം.

ഒരിക്കല്‍ അനികുട്ടന്‍ ചേട്ടന്റെ അമ്മക്കൊരു പനി വന്നു, വീട്ടില്‍ തന്നെ ഒരു ഡോക്ടര്‍ ഉള്ളപ്പോള്‍ എന്തിനാ ഇനി വേറെ ഒരു ഡോക്ടര്‍. മകന്‍ ഡോക്ടരയത്തിനു ശേഷം അമ്മക്ക് വരുന്ന ആദ്യത്തെ അസുഖം ആണ്, എന്തായാലും അനികുട്ടനെ കൊണ്ട് തന്നെ ചികത്സിപ്പിക്കാം, വല്യമ്മ തീരുമാനിച്ചു. അനികുട്ടന്‍ ചേട്ടനെ വിളിച്ചു......മകന്റെ കയ്യില്‍ നിന്നും ഒരു തുള്ളി മരുന്ന് വാങ്ങി കുടിക്കാന്‍ ആ മാതൃ ഹൃദയം കൊതിച്ചു. വല്യമ്മ അനികുട്ടന്‍ ചേട്ടനോട്..."മോനെയ അമ്മക്ക് പനി ആണെട.. നീ എന്തെങ്കിലും ഒരു മരുന്ന് തരൂ.

അനികുട്ടന്‍ ചേട്ടന്‍ വന്നു വല്യമ്മയെ പരിശോധിച്ചു .....എന്ന്നിടു പറഞ്ഞു....അമ്മെ ഇത് വെറും സാദാരണ പനി ആണ്....ലളിത സഹസ്രനാമം ജപിച്ചാല്‍ മതി മാറിക്കോളും. (ലളിത സഹസ്രനമാതിനു അങ്ങനെ ഒരു ഗുണം ഉണ്ടാകും എന്ന്, ദേവിയുടെ കടകണ്‍ പ്രേരണയാല്‍ സഹസ്രനാമം ആദ്യമായി ഉരുവിട്ട....വശ്ശിന്യാധി വാഗ്ദേവദമാര്‍ പോലും കരുതിക്കാണില്ല.)

വല്യമ്മ: എനിക്കിപ്പോ സഹസ്രനാമം ഒന്നും ജപിക്കാന്‍ വയ്യ....നീ എന്തെങ്കിലും മരുന്ന് തരൂ...
അമ്മക്ക് വയ്യെങ്കില്‍ ഞാന്‍ ജപിച്ചു തരാം എന്നായി അനികുട്ടന്‍.ഇത്ഥം പറഞ്ഞുകൊണ്ടാവനതാ പാരായണവും തുടങ്ങി ചെമ്മേ...

ഈ സഹസ്രനാമം ജപിക്കാന്‍ ഏതാണ്ട് ഒരു ഇരുപതു മിനിട്ട് വേണം. സഹസ്രനാമ ജപം കഴിഞ്ഞു അനികുട്ടന്‍ ചോദിച്ചു..ഇപ്പൊ എങ്ങനെ ഉണ്ടമ്മേ....?

വല്യമ്മ: ഒരു വെത്യസോം ഇല്ല ...നീ എന്തെങ്കിലും മരുന്ന് തരൂ.

ഹേ അങ്ങനെ പറഞ്ഞിട്ട് കാര്യം ഇല്ല......ഞാന്‍ ഒരുവട്ടം കൂടി ജപിക്കാം.....ഇത്ഥം ഉരുവിട്ടുകൊണ്ടവന്‍ പിന്നെയും പാരായണം തുടങ്ങിനാല്‍ . ജപം കഴിഞ്ഞതും പിന്നേം ചോദിച്ചു...ഇപ്പൊ അമ്മക് എങ്ങനെ ഉണ്ട്.....വലയ്യമ്മ പിന്നെയും പഴയ മറുപടി പറഞ്ഞു......അനികുട്ടന്‍....പിന്നെയും പിനെയും ജപം തുടങ്ങി.....ഇത്രയും അയപോഴേക്കും വല്ല്യമക്ക് പനി വരേണ്ടി ഇരുന്ന്നില്ല എന്ന് തോന്നി...അല്ല മകനോട്‌ അസുഖം ആണെന്ന് പറയേണ്ടിയിരുനില്ല എന്ന് തോന്നി. ഒരു വട്ടം കൂടി സഹസ്രനാമ ജപം പൂര്‍ത്തി ആക്കി അനികുട്ടന്‍...ദയനീയമായ മുഘത്തോടെ തന്നെ നോക്കുന്ന അമ്മയോട് ചോദിച്ചു....ഇപ്പൊ എങ്ങനെ ഉണ്ട് പനി മാറില്ലേ?

ഇനി മാറി എന്ന് പറയണോ....മാറി ഇല്ല എന്ന് പറയണോ എന്നറിയാതെ വല്യമ്മ രണ്ടും കല്പിച്ചു പറഞ്ഞു....ഇപ്പൊ ഇത്തിരി കുറവുണ്ട്.
ഉടനെ അനികുട്ടന്‍.....അങ്ങനെ കുറഞ്ഞിട്ടു കാര്യം ഇല്ല....പനി ശരിക്കും മാറണം....
ഇത് കേട്ടപ്പോ വെല്യംമക്ക് തോന്നി....ഇവന്‍ ഇപ്പൊ മരുന്ന് തരും എന്ന്......അനിക്കുട്ടന്‍ പറഞ്ഞു വന്നത് മുഴുവനാക്കി...

"അങ്ങനെ കുറഞ്ഞിട്ടു കാര്യം ഇല്ല....പനി ശരിക്കും മാറണം....അതിനു ഞാന്‍ ദേവി മഹാത്മ്യം വായിക്കാം......ഇത്ഥം പറഞ്ഞും കൊണ്ടാവനത,,,പിന്നെ ദേവി മഹത്മ്യവും പാടി തുടങ്ങിനാല്‍.

അവസാനം ഗതികെട്ട്......പനി മാറി എന്നും പറഞ്ഞു വലിയമ്മ എഴുന്നേറ്റു പോയി.....പിന്നെ ആരും കാണാതെ വേറെ ഡോക്ടറിനെ പോയി കണ്ടു മരുന്ന് വാങ്ങികഴിച്ചു സുഖായിട്ട് ഉറങ്ങി . മരുന്നുപോലും കൊടുകാതെ ഒരു രോഗിയെ ചികത്സിച്ച ചാരിതര്ത്യത്തില്‍....അനികുട്ടനും ഉറങ്ങി.

പണ്ട് സ്ഫടികത്തില്‍ ലാലേട്ടന്‍ പറഞ്ഞതെത്ര ശരി..."തദേവയുക്തം ഭൈഷജ്യം യഥാരോഗ്യായ കല്പതെ..തദൈവ ഭിഷജാംശ്രേഷ്ഠം യോഗോ ദ്വയിമ പ്രെജോധയെ" അതായതു യെതോന്നാണോ ആരോഗ്യത്തെ തരുതന്ന്തു അതാണ് ഉത്തമം അയ ഔഷധം, ആരാണോ രോഗത്തെ നശിപികുനത് അവനാണ് യഥാര്‍ത്ഥ വൈദ്യന്‍ ."

ഇങ്ങനെ ഒക്കെ ആണെങ്കിലും അനികുട്ടന്‍ എല്ലാത്തിലും വളരെ സഹകരണം ആണ്. ഒരിക്കല്‍ അമ്പലത്തിലെ ഉത്സവതിന്ന്റെ പിരിവിനു ഞങ്ങള്‍ ഇറങ്ങിയ സമയം. അനികുട്ടനും ഞാനും ഒക്കെ ഉണ്ട്. ഞാന്‍ ഈ ഉത്സവത്തിന്റെ പിരിവിനു ഇറങ്ങുനതിന്റെ പിന്നിലെ ചേതോവികാരം എന്താണെന്നു നിങ്ങള്‍ ഇനി ആലോചിച്ചു വിഷമികണ്ട. മറ്റൊന്നും അല്ല... അമ്പലത്തില്‍ തൊഴുകാന്‍ വരുന്ന സുന്ദരികുട്ടികളുടെ ഒക്കെ വീട് കണ്ടു പിടിക്കാന്‍ ഏറ്റോം എളുപ്പം ഉള്ള വഴിയാണ് ഈ പിരിവു...ഞായറാഴ്ചകളില്‍ റോഡില്‍ ഇറങ്ങിയാല്‍ മരുനിന്നു പോലും ഒരു പെണ്‍കുട്ടിയെ കാണാന്‍ പറ്റീന്ന് വരില്ല...ഇതാകുമ്പോ അവരുടെ വീട്ടില്‍ പോകാം...നല്ല കുട്ടികള്‍ ആണെങ്കില്‍ , അവരുടെ വീട്ടില്‍ എത്തിയാല്‍ ഉടനെ തന്നെ നമ്മള്‍ ചോദിക്കും ചേട്ടാ,,, ഇത്തിരി വെള്ളം..ഉടനെ വെള്ളവും ആയി ലവള്‍ വരും...ഇത്രേ ഒക്കെയേ ഒള്ളു നമ്മുടെ മനസ്സിലിരിപ്പ്....പക്ഷെ പുറത്തു കാണിക്കാന്‍ വയ്യ,,,,കൂടെ ഉള്ളതെല്ലാം അമ്മാവന്മാരും, ചേട്ടന്മാരും ഒക്കെ ആണ്.

അങ്ങനെ ഉള്ള ഒരു പിരിവു കാലം, ഞാനും ചേട്ടന്മാരും എല്ലാം കൂടി ഒരു വീടിലേക്ക്‌ കേറാന്‍ തുടങ്ങിയപ്പോഴാണ് ഒരു ബോര്‍ഡ്‌ കണ്ടത്.."പട്ടി ഉണ്ട് സൂക്ഷിക്കുക" .....ബോര്‍ഡ്‌ കണ്ടത് ഞാന്‍ പുറകോട്ടു ചാടി......ഇത് നമക്ക് പറ്റിയ വീടല്ല.....ഞാന്‍ ഇല്ല എന്ന് പറഞ്ഞു.....അപ്പോഴേക്ക് ബാക്കി ഉള്ളവര്‍ ഒക്കെ എന്നോട് പറഞ്ഞു....പെടികണ്ട് വാടാ ചെക്കാ....എല്ലാരും ഗേറ്റ്-ന്റെ അകത്തേക്ക് കയറി

അപ്പോഴാണ് ദൂരെ ഒരു കറുത്ത യെമകണ്ടന്‍ ആയ ഒരു പട്ടിയെ എല്ലാരും കാണുന്നത്...നേരത്തെ എന്നെ ഉപദേശിച്ച പലരും പയ്യെ പയ്യെ പുറകോട്ടു നടന്നു തുടങ്ങി....പക്ഷെ എല്ലാരേം അത്ഭുതപെടുതികൊണ്ട് അനികുട്ടന്‍ പറഞ്ഞു...."എന്താ ഇത് ആരും പെടികണ്ട......" ബാകി ഞങള്‍ ഒക്കെ കൂടി പൂരിപിച്ചു,...."സഹസ്രനാമം ജപിച്ചാല്‍ മതി" .

പട്ടിയെകണ്ടതും...മറ്റു ചേട്ടന്മാരും പറഞ്ഞു തുടങ്ങി....വേണ്ട നമുക്ക് ഈ വീട് വിട്ടേക്കാം .......അതാ അവിടെ പട്ടി പയ്യെ എഴുന്നേറ്റു നിന്നു

അനികുട്ടന്‍ ഉണ്ടാനെ തുടങ്ങി....ഈ പട്ടിയെ കണ്ടോന്നും പേടിക്കരുത്......ഒരു പട്ടി നമ്മളെ കടിക്കാന്‍ വന്നാല്‍ നമ്മള്‍ ഒരിക്കലും ഓടരുത് .....നമ്മള്‍ പട്ടിയുടെ അജ്ഞ്ഞാ ചക്രത്തിലേക്ക് സൂക്ഷിച്ചു നോക്കിയാല്‍ മതി പട്ടി താനെ അടങ്ങും.. (ആജ്ഞാ ചക്രത്തിന് നിങ്ങള്‍ കരുതുന്ന മീനിംഗ് ഒന്നും അല്ല.....തെറ്റിദ്ധരിക്കണ്ട.....ഷാടാധാര ചക്രങ്ങളില്‍ ഒന്നാണ് അജ്ഞ്ഞാ ചക്രം....നമ്മുടെ ഭ്രൂ മധ്യത്തില്‍ അതായതു പുരികങ്ങള്‍ വന്നു ചേരുന്ന സ്ഥലത്ത് സ്ഥിതിചെയുന്നു)......

അനികുട്ടന്‍ എന്നാ പട്ടിയുടെ ആജ്ഞാ ചക്രത്തിലേക്ക് നോക്കിക്കോട്ടേ ഞങള്‍ ഇല്ല എന്നും പറഞ്ഞു ബാക്കി ഉള്ളവരും ഗേറ്റ്-നു പുറത്തേക്കിറങ്ങി.....ഗേറ്റ് കുട്ടിയിടനും മറനില്ല.....

അതാ നമ്മുടെ ശുനകരാജന്‍ അവിടെന്നു എഴുന്നേറ്റു മെല്ലെ നടന്നു തുടങ്ങി....പിന്നെ ഒരു ഒട്ടമയിരൂന്നു.....അനികുട്ടാണ് ആജ്ഞ്ഞചക്രം പോയിട്ട് പട്ടിയെ തന്നെ ഒന്ന് നോക്കാന്‍ പോലും സമയം കിട്ടിയില്ല.....പിന്നെ അനിക്കുടന് ഓര്മ വരുമ്പോള്‍ അനികുട്ടന്‍ കാണുന്നത്....ഫാന്‍ കറങ്ങുനതാണ്.....നമ്മുടെ പെരുംബവൂരിലെ സാന്ജോ ഹോസ്പിറ്റലിലെ നൂറ്റി രണ്ടാം മുറിയിലെ ഫാന്‍. വയറിനു ചുറ്റും കുത്തിവയ്പ്പും .....കാലിനും കായിക്കും ഒക്കെ സ്ടിച്ചും ഇട്ടു....കിടതിയിരികുന്നു....പട്ടിയുടെ ആജ്ഞാചക്രം നോക്കാന്‍ പോയവന്....ചക്രം ഉരുട്ടെണ്ട ഗതികേടിലായി....

കഥ ഇവിടെ തീരുനില്ല....വേദന എടുത്തു നിലവിളികുമ്പോള്‍ അനികുട്ടന്‍ അമ്മയോട് പറയും. അമ്മെ.....ആ പെയിന്‍ കില്ലെര്‍....ഉടനെ വല്യമ്മ ....സഹസ്രനാമത്തിന്റെ ബുക്കെടുത്ത്‌ കൊടുക്കും.....അത് കിട്ടികഴിയുമ്പോ അനികുട്ടന്റെ മുഖത്തൊരു വളിച്ച ചിരി ഉണ്ട്..അമ്മ പകരം വീട്ടുവാനല്ലേ എന്നാ മട്ടില്‍.

താന്‍ താന്‍ നിരന്തരം ചെയുന്ന കര്‍മങ്ങള്‍ താന്‍ താന്‍ അനുഭവിചീടുകെന്നെ വരൂ!!!

Thursday, February 4, 2010

അച്ചായന്റെ ഗുളുഗുളു എഫ്ഫക്റ്റ്‌


ഇതിനുമുന്‍പും നിങ്ങള്‍ ധാരാളം അച്ചായന്‍ കഥകള്‍ കേട്ടിടുണ്ടാകും, പക്ഷെ ആ അച്ചായന്‍ ഒന്നും അല്ല, ഇത് വേറെ ഒരു അച്ചായന്‍ ഒരു ഒന്നൊന്നര അച്ചായന്‍. സ്വപ്നകൂട് എന്ന സിനിമയില്‍ നിങ്ങള്‍ കണ്ട കുഞ്ഞൂഞ്ഞു അച്ചായന്‍ വരെ മാറി നില്‍ക്കും, പക്ഷെ കഥകള്‍ പലതും പുറത്തു പറയാന്‍ പറ്റാത്തത് കൊണ്ട് അച്ചായന്‍ അത്രക്കങ്ങു പ്രശസ്തന്‍ ആയില്ല എന്ന് മാത്രം.

ഈ അച്ചായനെ എന്‍റെ വളരെ അടുത്ത സുഹൃത്തായ മധുവിന്‍റെ ഒപ്പം പഠിച്ച ആളാണ്. കോളേജില്‍ പഠിക്കുമ്പോഴും എന്നും നീതിക്കും ദയക്കും നന്മക്കും വേണ്ടി അശ്രാന്ത പരിശ്രമം നടത്തിയവനാണ് നമ്മുടെ അച്ചായന്‍....അയ്യോ നിങ്ങള് തെറ്റിദ്ധരിക്കണ്ട.. നിങ്ങള്‍ വിചാരിച്ച നീതിയും ദയയും നന്മയും ഒന്നും അല്ല, ഇത് കൂടെ പഠിച്ച ഏതോ മൂന്ന് പെണ്‍കുട്ട്യോള്‍ ആണ്.

കര്‍ണാടകയിലെ തുംപൂരിലെ വിദ്യാഭ്യാസകാലത്ത് നടന്ന അനേകം സംഭവങ്ങള്‍ അനുസ്മരിക്കാന്‍ ഉണ്ടെങ്കിലും, അതില്‍ ഏറ്റവും ഹിറ്റ്‌ ആയി മാറുകയും, തുടര്‍ച്ചയായി ഏഴാം വര്‍ഷവും ഹിറ്റ്‌ ആയി ഓടികൊണ്ടിരിക്കുകയും ചെയ്യുന്ന ഒരു സംഭവം തന്നെ പറയാം. മാന്യതയുടെ അതിര്‍വരമ്പുകള്‍ ലംഖികതിരിക്കാന്‍ എന്നാല്‍ ആവുന്നതും ഞാന്‍ ശ്രമിചിട്ടുന്ടെങ്ങിലും, എന്തെങ്കിലും തരത്തില്‍ അതിനു ഭംഗം വന്നിടുന്ടെങ്ങില്‍ നിങ്ങള്‍ സദയം ക്ഷമിക്കുമല്ലോ. അതെ!! അച്ചായന്‍ ഒരു നാട്ടിലെ അബാലവൃദ്ധം ജനങ്ങളുടെ സ്നേഹശിസുകള്‍ ഏറ്റുവാങ്ങിയ ആ കഥയിലേക്ക് നമുക്ക് കടക്കാം.

ഒരിക്കല്‍, അച്ചായന് പെട്ടെന്ന് നാട്ടില്‍ ചെല്ലണ്ടേ ഒരു അത്യാവശ്യം വന്നു, മറ്റൊന്നും അല്ല അച്ചായന്‍റെ ഓസ്ട്രല്യന്‍ മ്യ്ഗ്രഷന് വേണ്ടിയുള്ള മെഡിക്കല്‍ ചെക്കപ്പ്, പിറ്റേന്ന് പത്തു മണിക്ക് തിരുവനതപുരം എത്തണം, എന്തായാലും പോയെപറ്റു, അച്ചായന്‍ തീരുമാനിച്ചു ഉറപ്പിച്ചു.

അച്ചായന്‍ ഉടനെ ബാന്‍ഗ്ലൂര് നിന്നും ബസ്സിനു ടിക്കറ്റ്‌ ഒക്കെ റെഡി ആക്കി അന്ന് തന്നെ പുറപ്പെട്ടു. പുറപെടുന്നതിനു മുന്‍പ് അച്ചായനെ കൊണ്ട് ചെന്ന് വിടാന്‍ പോയ മധുവും അച്ചായനും കൂടി അവിടുത്തെ KFC -യില്‍ നിന്നും കാര്യമായി ഒരു ഡിന്നര്‍ മീല്‍ ഒക്കെ തട്ടി, എന്നിട് അച്ചായനെ ബസ്‌ കെട്ടി വിട്ടിട് മധു തിരികെ വീടിലെത്തി. വീട്ടില്‍ എതിയവഴിക്കു KFC പണി പറ്റിച്ച വിവരം മധുവിന് മനസിലായി, അകെ മൊത്തം പ്രക്ഷുബ്ധമായ വയര്‍, വീട്ടില്‍ പാഞ്ഞെത്തി നാലഞ്ചു ആവര്‍ത്തി കഴിഞ്ഞിട്ടാണ് മധുവിന് ഒരു ആശ്വാസം കിട്ടിയത്. അങ്ങനെ ആശ്വാസമായിട്ട് കിടക്കുമ്പോള്‍ ആണ് മധു ഓര്‍ത്തത്‌, അപ്പൊ അച്ചായനും പണികിട്ടി കാണുമോ? എന്തായിരിക്കും അച്ചായന്‍റെ അവസ്ഥ??

നമുക്ക് നേരെ ബസ്സിലേക്ക് പോകാം.........ഇനി ബാക്കി കഥ അവിടെ ഇരുന്നു പറയാം അല്ലെ?

ബസ്സില്‍ ഇട്ടിരിക്കുന്ന ഏതോ ഒരു ഫിലിം കണ്ടുകൊണ്ടിരിക്കുന്ന അച്ചായന്‍, അതോടൊപ്പം തന്നെ തൊട്ടടുത്തിരികുന്ന പെണ്‍കുട്ടിയെ വായ നോക്കുന്നുണ്ട്, എല്ലാം കൂടി അകെ മൊത്തം ജോളി അയ അന്തരീക്ഷം.

ഏതോ തമാശ ഫിലിം ആണ്, അച്ചായന്‍റെ ഉറക്കെ ഉള്ള ചിരിയും, ബഹളവും ഒക്കെ ആയി ബസ്സില്‍ അകെ പൊടിപൂരം. കുറച്ചു കഴിഞ്ഞപ്പോള്‍....അച്ചായന്‍റെ ചിരിക്കു എന്തോ തെളിച്ച കുറവ് പോലെ....തോന്നുനതായിരിക്കുമോ? ഹേ അല്ല.. ഉണ്ട്.....അച്ചായന്‍റെ ചിരി ഇപ്പൊ തീരെ കേള്‍ക്കണേ ഇല്ല...

വയറും പൊത്തിപ്പിടിച്ചിരിക്കുന്ന അച്ചായന്‍റെ, മുഖത്തു ഏഴു വര്‍ണങ്ങളും ആ ഇരുട്ടത്തും കാണാന്‍ പറ്റും. KFC പണി പറ്റിച്ചു... അച്ചായനും തുടങ്ങി ഗുളു ഗുളു ഇഫ്ഫെക്റ്റ്. പക്ഷെ ബസ്‌ അല്ലെ ഇടയ്ക്കു നിര്‍ത്താന്‍ പറ്റുമോ? അല്ലെങ്കില്‍ എന്ത് പറഞ്ഞു നിര്‍ത്തിക്കും? ഒരു രക്ഷയും ഇല്ല. ഓരോന്ന് ചിന്തിച്ചു ചിന്തിച്ചു അച്ചായന് ഉറക്കം വരുന്നും ഇല്ല.. പിടിച്ചു നില്‍ക്കുക തന്നെ. അച്ചായന്‍ പിടിച്ചു നില്ക്കാന്‍ തീരുമാനിച്ചു.

അച്ചായന്‍റെ ചിരിയും കളിയും ഒക്കെ പെട്ടെന്ന് നിന്നപ്പോള്‍, ബസ്സില്‍ ഉള്ളവര്‍ക്ക് ഒക്കെ ആശ്ചര്യം ആയി, ഇതെന്തു പറ്റി എന്ന്. പതുക്കെ പതുക്കെ എല്ലാവരും ഉറക്കത്തിലേക്കു വഴുതി വീണു. അച്ചായന് ഉറങ്ങാന്‍ പറ്റുമോ? അച്ചായന്‍ അങ്ങോട്ട്‌ ഓട്ടം ഇങ്ങോട്ട് ഓട്ടം.....ഒരുവേള ഡ്രൈവര്‍-നോട് പോയി കാര്യം പറഞ്ഞാലോ എന്ന് വരെ ആലോചിച്ചു.. ...പക്ഷെ അഭിമാനം ഓര്‍ത്തു അതും വേണ്ട എന്ന് വച്ച്....ബെല്‍റ്റ്‌ ഒന്നുടെ മുറുക്കി സ്വന്തം സീറ്റില്‍ വന്നിരുന്നു.

അങ്ങനെ ഗുളു ഗുളു ഇഫ്ഫെച്ടും കൊണ്ടിരിക്കുന്ന അച്ചായനേം കൊണ്ട് ബസ്‌ നമ്മുടെ എറണാകുളത്തു എത്തി. അപ്പോഴേക്കും നേരം പരപരാ വെളുത്തിരുന്നു, അച്ചായന്‍ അങ്ങനെ കടിച്ചു പിടിച്ചിരിക്കുവാന്. ആ അവസ്ഥയില്‍ അച്ചായനെ കണ്ടാല്‍ പട്ടി പോലും മേലാല്‍ KFC കഴിക്കില്ല. നവരസങ്ങളില്‍ പോലും പെടാത്ത ഒരു പ്രത്യേക തരം മുഖ ഭാവം. പാവം അച്ചായന്‍.

തൊട്ടടുത്തിരികുന്ന കുട്ടി അച്ചായന്‍റെ അടുത്ത് ഒന്ന് ചിരിച്ചുകൊണ്ട് ഒരു ഗൂട്മോര്‍നിംഗ് പറഞ്ഞു, അച്ചായന് ചിരിക്കാനും തോന്നുനില്ല, കരയാനും തോന്നുനില്ല. ചിന്തയും, മനസും എല്ലാം ഒന്നില്‍ തന്നെ അര്‍പ്പിചിരിക്കുന്നു. ഇത്രയും ഏകാഗ്രത മുംബോരിക്കലും കിട്ടിയിടില്ല. ഇനിയും ഒരല്പം കൂടി പിടിച്ചു നില്‍കാന്‍ പറ്റും എന്ന് തോന്നുനില്ല, പക്ഷെ പത്തുമണിക്ക് മുന്‍പ് തിരുവനന്തപുരം എത്തണമെങ്കില്‍ ഈ ബസിനു തന്നെ പോയെ പറ്റു. അച്ചായന്‍ പിന്നേം പിടിച്ചു നില്ക്കാന്‍ തീരുമാനിച്ചു

പക്ഷെ എറണാകുളത് നിന്നും ബസ്‌ പുറപെട്ടു ഏകദേശം ആലപുഴ അടുക്കരയപ്പോഴേക്കും അച്ചായന്‍റെ കണ്ട്രോള്‍ വിട്ടു, പക്ഷെ പിന്നെയും മനസ് ഒരു വടം വലി നടത്തി.. പത്തുമണിക്ക് മെഡിക്കല്‍ ചെക്കപ്പ്, തിരുവന്തപുരം അതാണോ വലുത് ഈ ഗുളുഗുളു ആണോ? പണ്ട് ഏതോ സിനിമയില്‍ പറഞ്ഞത് പോലെ.. അവിടെ പാലുകാച്ചല്‍ ഇവിടെ കല്യാണം....ഇവിടെ കല്യാണം അവിടെ പാലുകാച്ചല്‍. അച്ചയനകെ വയ്യാണ്ടായി...അച്ചായന്‍റെ മുഴുവന്‍ കണ്ട്രോളും പോയി.

ഓസ്ട്രേലിയയും വേണ്ട കുന്തോം വേണ്ട ഈ ഇന്ത്യ തന്നെ അതി മനോഹരം എന്ന് തീരുമാനിച്ചു അച്ചായന്‍ ഡ്രൈവര്‍-ടെ അടുത്ത് ചെന്ന് അലറി.....വണ്ടി ഇപ്പൊ ഇവിടെ നിര്‍ത്തണം. അച്ചായന്‍റെ അലര്‍ച്ച കേട്ട് ഡ്രൈവര്‍ ഒറ്റച്ചവിട്ടിന് ബസ്‌ നിര്‍ത്തി......അച്ചായന്‍ പറന്നു ചാടി ഇറങ്ങിയപ്പോഴേക്കും, ഡ്രൈവര്‍ ജീവനും കൊണ്ട് വണ്ടി വേഗം വിട്ടു. അച്ചായന്‍റെ അപ്പോഴത്തെ മുഖഭാവം കണ്ടപ്പോള്‍ ഡ്രൈവര്‍ വിചാരിച്ചു അയാളെ തല്ലാന്‍ ആയിരിക്കും എന്ന്.

പക്ഷെ വണ്ടി ഇറങ്ങി കഴിഞ്ഞപ്പോഴാണ് അച്ചായന് അബദ്ധം മനസിലായത്.... അച്ചായന്‍ ബസ്സിറങ്ങിയ സ്ഥലം ഒരു കടപ്പുറം ആയിരുന്നു.,.....അതിവിശാലമായ കടല്‍...കാട് പ്രതീക്ഷിച്ചു ഇറങ്ങിയ അച്ചായന്‍ കണ്ടത് കരകാണാ കടല്‍.

കടല്‍ എങ്കില്‍ കടല്‍ ഒടുവില്‍ അച്ചായന്‍ കടലിലേക്ക്‌ ഇറങ്ങാന്‍ തീരുമാനിച്ചു. പക്ഷെ കഷ്ടകാലം പിടിച്ചവന്‍ തല മൊട്ട അടിച്ചാല്‍ കല്ലുമഴ പെയ്യും എന്ന് പറഞ്ഞ പോലെ ആയി കാര്യങ്ങള്‍.........ആ കടല്‍പുറം നിറയെ ഏതോ വിമന്‍സ് കോളേജില്‍ നിന്നും ടൂര്‍ വന്ന കുറെയേറെ പെണ്‍കുട്ടികള്‍. മറെതൊരു അവസ്ഥയില്‍ ആണെങ്കിലും ഒന്ന് തുള്ളിച്ചാടാന്‍ തോന്നുന്ന നിമിഷം, പക്ഷെ ഇപ്പൊ ഒന്ന് ചാടാന്‍ പോയിട്ട് മര്യാദക്ക് നടക്കാന്‍ പറ്റാത്ത അവസ്ഥയില്‍....അന്നാദ്യമായി അച്ചായന്‍ പെണ്‍കുട്ട്യോളെ ശപിച്ചു !!!

അച്ചായന്‍ ആ കടാപുറത്തു കൂടി ഓടി ഓടി നടന്നു.....ഒരിത്തിരി മറവു കിട്ടാന്‍, ഇതൊകെ കണ്ടാല്‍ പണ്ട് കടാപുറത്തു കൂടി പാടി പാടി നടന്ന നമ്മുടെ പര്രെകുട്ടി പോലും സഹികില്ല. അത്രക്കും പരിതാപകരമായ അവസ്ഥ.

ഈ തലയില്‍ കല്ലുമഴ പെയ്തിരികുന്നവനെ പിന്നെ പാമ്പും കൂടി കടിച്ചാല്‍ എന്താകും ...ഒരു ജീന്‍സ്-ഉം ടീ ഷര്‍ട്ടും ഇട്ട പയ്യന്‍ ബാഗും തൂക്കി കടപുരതുടെ മണ്ടി നടക്കുന്ന കാര്യം കടപ്പുറം മൊത്തം അറിഞ്ഞു. കടപ്പുറം അല്ലെ.... അവിടുത്തെ ആള്‍ക്കാര്‍ എല്ലാരും ഓടി കൂടി അച്ചായനെ പൊക്കി.....ആണുങ്ങളും പെണ്ണുങ്ങളും കുട്ടികളും വൃദ്ധന്മാരും ഒക്കെ അടങ്ങുന്ന ഒരു വലിയ സംഘം അച്ചായനെ ചോദ്യം ചെയ്തു. അച്ചായന്‍റെ മുഖഭാവം കണ്ടു അവര്‍ക്കെന്തോ പന്തികേട്‌ തോന്നി.

ഒടുവില്‍, ഒരു ഡ്രൈവര്‍-ഓടു മാത്രം പറയേണ്ടിയിരുന്ന കാര്യം ....നൂറ്റിക്കണക്കിന് ആള്‍ക്കാരോട് അച്ചായന് പറയേണ്ടി വന്നു.

"വയറിളകിയിട്ടു നില്ക്കാന്‍ പാടില്ല, എന്തെങ്കിലും ഒരു മാര്‍ഗം ഉണ്ടാക്കിത്തരണം"

നാട്ടുകാര്‍ക്ക്‌ കാര്യം മനസിലായി, അവര്‍ അച്ചായന് അവിടെ കടപ്പുറത്ത് ഉള്ള ഒരു ലാട്രിന്‍, ഓല കൊണ്ട് മറച്ച ഒരു ലാട്രിന്‍ കാണിച്ചു കൊടുത്തു. ആ നാട്ടുകാര്‍ തന്നെ അവനു വെള്ളം കോരി കൊടുത്തു. ഉടുക്കാന്‍ മുണ്ട് കൊണ്ടുത്. അച്ചായന്‍ ആ മറപ്പുരക്കകത്തു ഇരുന്നു കാര്യം സാധിക്കുമ്പോള്‍, ഇവിടെ പുറത്തു ഒരു നാട്ടിലെ ആള്‍ക്കാര്‍ മുഴുവന്‍ അവനു കാവല്‍ ഇരുന്നു. അവനു ആവശ്യത്തിനു ആവശ്യത്തിനു വെള്ളം, അനഗ്നെ പോയി നാട്ടുകാരുടെ സേവനം. ഒടുവില്‍ അവര്‍ തന്നെ അവനെ അവിടെനിന്നും തിരുവനന്തപുറത്തേക്കു ബസ്സും കേറ്റി വിട്ടു,

എല്ലാര്ക്കും അച്ചായനോട് ഒരു അസൂയ തോന്നുനില്ലേ? ഇത്രെയും നാട്ടുകാരുടെ സ്നേഹം നമുക്കാര്‍ക്കും കിട്ടിയില്ലലോ എന്ന് ഓര്‍ത്തു? ഇല്ലേ?...വിഷമിക്കണ്ട അതിനും ഉണ്ട് ഒരു സോലുഷന്‍ ........ഇനി ഇതേപോലെ ഒരു വലിയ യാത്ര നടത്തുമ്പോള്‍ KFC ഒന്ന് ട്രൈ ചെയ്താല്‍ മതി......പക്ഷെ മറക്കാതെ ആലപ്പുഴക്ക് അടുത്തുള്ള ആ കടപ്പുറത്ത് തന്നെ ഇറങ്ങണം.

അതെ ഒരുകൂടം നാട്ടുകാര്‍ നിങ്ങളെ സ്നേഹിക്കാന്‍ അവിടെ കാത്തിരിക്കുന്നു!!!

Friday, December 4, 2009

കോട്ടയം = സാമ്പാര്‍ + അവിയല്‍


ഒരു ഉറക്കം ഒക്കെ കഴിഞ്ഞു എഴുന്നെട്ടപോഴാണ് വിശപ്പിന്‍റെ ഉള്‍വിളി, ഉച്ചക്ക് ഊണ് കഴിക്കാതെ വൈകിട്ട് ചായ കുടിക്കുനത് മഹാ അപരാധം ആണ്, വൈകിട്ട് ചായ കുടികാതെ ഇരുന്നാല്‍ രാത്രി അത്താഴം കുറച്ചേ കഴിക്കാന്‍ പറ്റു, അപ്പൊ ഉറക്കം ശരിക്ക് കിട്ടില്ല ഉറക്കം ശരിക്ക് കിട്ടിയിലെങ്ങില്‍ വെളുപ്പിനെ എഴുന്നെല്കുമ്പോള്‍ ഒരു 11.30 ആകും. അപ്പൊ ബ്രേക്ക്ഫാസ്റ്റ് കഴിക്കാന്‍ പറ്റില്ല. ബ്രേക്ക്ഫാസ്റ്റ് ഒരിക്കലും കഴികക്തെ ഇരികരുത്, അത് നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കും. സമയം കിട്ടുമ്പോള്‍ ഒക്കെ ആഹാരം കഴിക്കണം.

അങ്ങനെ വിശപ്പ്‌ മാറ്റാനായി ഹോട്ടലില്‍ ചെന്നപ്പോള്‍ അവിടെ അടിപൊളി സദ്യ, നമ്മുടെ നാട്ടിലെ അത്ര സ്വാദ് ഇല്ലെങ്കിലും, കൊള്ളാം! അങ്ങനെ സദ്യ ഉണ്ടു കൊണ്ടിരുന്നപ്പോള്‍ ആണ് നമ്മുടെ നാട്ടിലെ ചില കല്യാണം ഓര്‍മ്മകള്‍ ഫ്ലൈറ്റ് പിടിച്ചു വന്നത്. ഒരു കല്യാണം എന്ന് പറഞ്ഞാല്‍ എന്തൊക്കെ ബഹളങ്ങള്‍ ആണ്. ഓരോ കല്യാണം കാണുമ്പോഴും ഞാന്‍ അവിടെ വരന്‍ ആയി എന്നെ അങ്ങ് സങ്ങല്പ്പിക്കും, വധു ആയി അപ്പൊ അവിടെ വച്ച് കാണുന്ന ഏതെങ്കിലും ഒരു കുട്ടിയും (ചിലപ്പോ ഒന്നില്‍ കൂടുതല്‍ പേര്‍ ഉണ്ടാകും)! പിന്നെ അവരുടെ പിന്നാലെ പ്രാഞ്ചി പ്രാഞ്ചി ഉള്ള ഒരു നടപ്പാണ്.

പിന്നെ ഈ മൊബൈല്‍ ടെക്നോളജിയും, ഇന്റര്‍നെറ്റും ഒക്കെ വരുനതിനു മുന്‍പേ തന്നെ ഞങ്ങളുടെ സുഹൃത്തുക്കളുടെ നെറ്റ് വര്‍ക്കിനു ഭയങ്കര റേഞ്ച് ആയിരുന്നു. ഒരു പെണ്‍കുട്ടിയെ കണ്ടാല്‍ ഒരു 10 മിനിട്ടിനു ഉള്ളില്‍ അവളുടെ സകല ഡീട്ടെല്സും കിട്ടും. പിന്നെ അവരെ പോയി മുട്ടും. oppurtunity seldom knocks twice എന്നാണല്ലോ, അതായതു അവസരം കിട്ടിയാല്‍ നമ്മള്‍ രണ്ടു തവണ എങ്കിലും മുട്ടി നോക്കണം എന്ന് അര്‍ഥം. അങ്ങനെ പരിചയപെട്ടു പിന്നീടു കോടാലി അയ പല സംഭവങ്ങളും ഉണ്ട്. അതൊക്കെ ആര് നോക്കാന്‍ അല്ലെ? റിസ്ക്‌ എടുക്കാതെ ജീവിതത്തില്‍ ഒരിക്കലും ഒരു സന്തോഷോം ഉണ്ടാകില്ല.

അങ്ങനെ പലരെയും ചുമ്മാ ഒന്ന് കറക്കി കല്യാണം നമ്മള്‍ അടിച്ചു പൊളിക്കും. പിന്നെ സദ്യ...അതൊരിക്കലും ഒഴിവാക്കാന്‍ പറ്റില്ലാലോ. സദ്യയുടെ സമയത്താണ് പ്രധാന എന്ജോയ്മെന്റ്റ്. സദ്യക്ക് ഒരിക്കലും ആദ്യത്തെ പന്തിയില്‍ ഇരിക്കരുത്, അത് വയസ്സയവര്‍ക്കും പോകാന്‍ തിരക്കുള്ളവര്‍ക്കും പിന്നെ ഭക്ഷനപ്രിയന്മാര്‍ക്കും ഉള്ളതാണ്. അവരൊന്നും അല്ലാലോ നമ്മുടെ ലക്‌ഷ്യം. ഒരു മൂന്നാമത്തെ പന്തി ആകുമ്പോഴേക്കും കല്യാണ പെണ്ണിന്റെ കൂട്ടുകാരികളോ, അങ്ങനെ അല്ലറചില്ലറ സുന്ദരികുട്ടികള്‍ ഊണ് കഴിക്കാന്‍ വരും. പുചിച്ചു തള്ളണ്ട..ഇതൊക്കെ വര്‍ഷങ്ങളായുള്ള ഗവേഷണത്തില്‍ നിന്നും കണ്ടെത്തിയതാണ്, സംശയം, ഉള്ളവര്‍ അടുത്ത കല്യാണത്തിന് പോകുമ്പോള്‍ ഒന്ന് പരീക്ഷിച്ചോളൂ.

നമ്മുടെ പ്രധാന പരിപാടി ആദ്യം കുറെ സ്ഥലത്ത് സീറ്റ്‌ പിടിക്കുകയാണ്.... പല വരികളില്‍ നമ്മുടെ കുട്ടി ചേകവന്മാരെ കേറ്റിവിടും, ഇവരൊക്കെ ട്രെയിനിംഗ് പീരിയടില്‍ ആയിരിക്കും. അവരങ്ങനെ പല സ്ഥലങ്ങളില്‍ സീറ്റ്‌ ഒക്കെ പിടിച്ചു നമുക്കായിട്ടു കാത്തിരിക്കും. ഇനിയാണ് തലവേദന പിടിക്കുന്ന പണി, ബാക്കി ആളുകള്‍ ഒക്കെ ഇരുന്ന ശേഷം, എല്ലാവരികളിലും ഇങ്ങനെ ചുറ്റി അടിക്കും. എന്നിട്ട് ഏറ്റോം കൂടുതല്‍ സുന്ദരികുട്ടികള്‍ നമ്മുടെ ഒപ്പോസിറെ ആയി വരുന്ന വരിയില്‍ പോയി ഇരിക്കും. പിന്നെ അവിടുന്ന് അങ്ങോട്ട്‌ സദ്യ കഴിക്കല്‍ അല്ല, കഴിപ്പിക്കല്‍ ആണ് പ്രധാന പരിപാടി. നമ്മുടെ ഇലയില്‍ നോക്കില്ല...നോക്കാന്‍ സമയം ഇല്ല. തൊട്ടു മുന്‍പില്‍ ഇരിക്കുന്ന കുട്ടിയുടെ ഇലയില്‍ ആയിരിക്കും കണ്ണ്. അവിടെ അവിയല്‍ ഇത്തിരി കുറഞ്ഞു പോയാല്‍ നമ്മള്‍ അപ്പൊ വിളിക്കും, ചേട്ടാ.......അവിയല്‍. സാംബാര്‍ വേണ്ട സമയത്ത് സാംബാര്‍, അച്ചാര്‍ വേണ്ട സമയത്ത് അച്ചാര്‍. അങ്ങനെ അവിടെ ഇരുന്നു നമ്മള്‍ അവരെ കൊണ്ട് ഊണ് കഴിപ്പിക്കും. സഹിക്കാന്‍ വയ്യാതെ പല പെണ്‍കുട്ട്യോളും പകുതിക്ക് വച്ച് ഊണ് നിര്‍ത്തി എണീറ്റ്‌ പോയിട്ടുണ്ട്. ചില ജാഡ പെണ്‍കുട്ട്യോള്‍ ഉണ്ട് ആരെങ്കിലും നോക്കുന്നു എന്ന് കണ്ടാല്‍ പിന്നെ നുള്ളി പറുക്കി ജാടയില്‍ കഴിക്കും. അവര്‍ക്കുള്ള പണിയാണ് ഏറ്റോം രസകരം. അവള്‍ ഒരു ഉരുള വായിലേക്ക് വക്കുമ്പോള്‍ നമ്മള്‍ തൊട്ടടുതിരികുന്നവന്റെ ചെവിയില്‍ ഏതെങ്കിലും സ്വകാര്യം പറയും, അവളെ നോക്കികൊണ്ട്‌. എന്നിട്ട് രണ്ടു പേരും കൂടി അലറി ചിരിക്കും. അപ്പൊ അവള്‍ക്കു സംശയം ആകും, ഞാന്‍ എന്തെകിലും അബദ്ധം കാണിച്ചോ?? അവള്‍ക്കു പിന്നെ കഴിക്കാന്‍ ഒരു മടി, അപ്പോഴേക്കും നമ്മുടെ അസിസ്റ്റന്റ്‌ ബാക്കി ഉള്ളവര്‍ക്ക് റിപ്പോര്‍ട്ട്‌ കൊടുത്തിട്ടുണ്ടാകും, പിന്നെ എല്ലാരും കൂടി അവളെ നോക്കി ചിരിക്കും. അവള്‍ക്കു എന്താ സംഭവം എന്ന് പോലും മനസിലാകില്ല. അവസാനം ഒന്നും കഴികാതെ നുള്ളി പറുക്കി ഇരിക്കുന്ന അവളുടെ അടുത്ത്, നല്ല അടിപൊളി സദ്യ ഒക്കെ ഉണ്ട് നമ്മള്‍ ചെന്ന് പറയും. വേണമെങ്കില്‍ കഴിച്ചിട്ട് എണിറ്റു പോടീ.......

ഇതൊക്കെ ആണ് അങ്കം എവിടെ ഇതു കല്യാണത്തിന് ചെന്നാലും. ഒരുപക്ഷെ ചില്ലപോ ഞാന്‍ ആക്കി വിട്ട പെണ്‍കുട്ടികളുടെ ശാപം ആയിരിക്കാം ഒരിക്കല്‍ ഒരു പണി കിട്ടി, ഒരു എട്ടിന്റെ പണി. ഒരു ബന്ധുവിന്റെ കല്യാണം, കോട്ടയത്ത്‌ വച്ച്. ഞങ്ങള്‍ വരന്റെ ആള്‍ക്കാര്‍ ആണല്ലോ, അതിന്റെ ഒരു ചെറിയ അഹങ്കാരം ഇലാതെ ഇല്ല. അങ്ങനെ ഒരല്‍പം ജാടയില്‍ നമ്മുടെ സ്ഥിരം ലീലാവിലാസങ്ങള്‍ ആരഭിച്ചു. അവസാനം ഒന്ന് കഴിക്കാന്‍ കുട്ടി ചേകവന്മാരെ കേറ്റിവിട്ടു, ഞാന്‍ ചെന്ന് നോക്കുമ്പോള്‍ അനൂപ്‌ എനിക്കായിട്ടു പിടിച്ച സീറ്റ്‌-ന്റെ നേരെ എതിര്‍വശത്ത് ഒരു സുന്ദരികുട്ടി. മോളെ ഇന്ന് നിന്റെ കഷ്ടകാലം ആണ്, കുട്ടിയെ ഇന്ന് കെയര്‍ ചെയ്തു കെയര്‍ ചെയ്ത് ഞാന്‍ കൊല്ലും എന്ന് മനസ്സില്‍ പറഞ്ഞു ഞാന്‍ എന്റെ സീറ്റില്‍ ഇരുന്നു. എന്റെ ഇടതു വശത്ത് അനൂപ്‌ ഇടതു വശത്ത് ഒരു അമ്മാവന്‍. അമ്മാവനെ ഒക്കെ ആര് നോക്കാന്‍.

സദ്യ തുടങ്ങിയപ്പോള്‍ മുതല്‍ നമ്മള്‍ തുടങ്ങി. ചേട്ടാ....അവിടെ ആ കുട്ടിക്ക് പരിപ്പുകിട്ടിയില്ല, സാംബാര്‍ കിട്ടിയില്ല എന്നോകെ പറഞ്ഞു. ആ കുട്ടി എന്നെ ശ്രധിക്കുന്ടെങ്കിലും മുഖത്ത് ഒരു തെളിച്ചകുറവു, ആരെയോ പേടിക്കുന്ന പോലെ. അതൊക്കെ ഞാന്‍ മൈന്‍ഡ് ചെയ്യാമോ, മാക്സിമം ആ കുട്ടിയെ കെയര്‍ ചെയ്യുക്ക അത്രേ ഒള്ളു നമ്മുടെ ഉദ്ദേശം. പെണ്‍കുട്ട്യോള്‍ക്ക് വേണ്ടതും കെയര്‍, നമ്മുടെ കയ്യില്‍ കൂടുതല്‍ ഉള്ളതും കെയര്‍. എന്റെ തൊട്ടടുത്തിരിക്കുന്ന അമ്മാവന്‍ ആണെങ്കില്‍, ഇവന്‍ ഒരു ശല്യം ആയല്ലോ എന്ന മട്ട്. ഞാന്‍ പിന്നേം അമ്മാവനെ മൈന്‍ഡ് ചെയ്തില്ല. പിന്നേം കെയര്‍ ചെയ്യാന്‍ തുടങ്ങി.

അവിയല്‍ തീര്നപ്പോള്‍ വിളിച്ചു പറഞ്ഞു അവിയല്‍ വരുത്തിച്ചു, ശരിക്കും കഴിക്കു എന്ന് പറഞ്ഞു രണ്ടാമതും ചോര്‍ ഇടിച്ചു, സാംബാര്‍ ഒഴിപിച്ചു. ഇത്രേം അയപോഴേക്കും നമ്മുടെ അമ്മാവന്റെ കണ്ട്രോള്‍ പോയി. അമ്മാവന്‍ എണിറ്റു പോയി. "സാദാരണ പെണ്‍കുട്ട്യോള്‍ ആണല്ലോ പോകാറ് ഇത് അമ്മാവന്‍ പോയല്ലോ" എന്ന് ഞാന്‍ അനൂപിന്റെ അടുത്ത് പറഞ്ഞു ചിരിച്ചു. പാവം മനുഷ്യന്‍ എന്ന് പറഞ്ഞു തീര്‍ന്നതും, അതാ അമ്മാവന്‍ മുന്‍പില്‍.

മുഖം കണ്ടാല്‍ അറിയാം എന്തോ പ്രശ്നം ഉണ്ടെന്നു, ഇനി എഴുനേറ്റു പോയതിന്റെ കലിപ്പ് കൊണ്ടായിരിക്കുമോ?? എനിക്കൊന്നും മനസിലായില്ല...
അപ്പോഴേക്കും ഒരു അശരീരി!! "അച്ഛാ അയാളെ ഒന്നും ചെയ്യണ്ട" നോക്കുമ്പോള്‍ നമ്മുടെ ആ കുട്ടി ആണ്.
എന്റെ തലയില്‍ ഇടിത്തീ വീണപോലെ ആയി. അനൂപിന്റെ സീറ്റിലേക്ക് നോക്കുമ്പോള്‍ ആ അച്ഛാ വിളി കേട്ട വഴിക്ക് അവന്‍ മുങ്ങി. അവള്‍ടെ അച്ഛന്‍ ആണ് ഈ അമ്മാവന്‍ എന്ന് ഞാന്‍ അറിഞ്ഞില്ല.
ഉടനെ വന്നു അമ്മാവന്റെ മറുപടി " ഇല്ല മോളെ ഞാന്‍ ഒന്നും ചെയ്യില്ല, മോള് ഊണ് കഴിച്ചുകഴിഞ്ഞില്ലേ...പോയി കൈയ്യി കഴുകികോളൂ.

ഓ എനിക്ക് സമാധാനം ആയി. അവളുടെ മുന്‍പില്‍ ഇട്ടു ഇടിക്കാന്‍ അല്ല...ദൈവാധീനം!! എന്നാലും ഈ കുരുക്കില്‍ നിന്നും എങ്ങനെ രക്ഷപെടും എന്ന് ആലോചിച്ചിട്ട് എനിക്ക് ഒരു എത്തും പിടീം കിട്ടില്ല.
അവള്‍ എണീറ്റ്‌ പോയപ്പോള്‍ അമ്മാവന്‍ എന്റെ അടുത്ത് വന്നിട്ട് എനോട് പറഞ്ഞു " നീ ഇത്രേം നേരം എന്റെ മോളെ ഊണ് കഴിപ്പിച്ചതല്ലേ ഇനി നിന്നെ ഞാന്‍ ഊണ് കഴിപ്പിക്കാം."
ഉടനെ തന്നെ അങ്ങേരു ഒരു നാലഞ്ചു പയ്യന്മാരെ വിളിച്ചു അവരാണെങ്കില്‍ വിളംബാന്‍ റെഡി ആയിട്ടു നില്‍ക്കുന്നു.

ആദ്യം തന്നെ ഒരു ഒരു പറ ചോര്‍ അവരെനിക്കു വിളമ്പി, അമ്മാവന്‍ പറഞ്ഞു, കഴിക്കടാ...നീ ഇതുമുഴുവന്‍ കഴിച്ചിട്ട് ഇവിടെന്നു എണീറ്റാല്‍ മതി. ദോഷം പറയരുതല്ലോ, ആ വിളമ്പുന്ന ചേട്ടന്മാര്‍ നല്ല സ്നേഹം ഉള്ളവരായിരുന്നു, സാമ്പാര്‍ തീരുന്നതിനു മുന്‍പ് പിന്നേം ഒഴിക്കും, അവിയലിന്റെ കാര്യം പിന്നെ പറയണ്ട .....മതി മതി എന്ന് പറഞ്ഞിട്ടൊന്നും അവര് കേള്‍ക്കുനില്ല. നല്ല വൃത്തികെട്ട സാമ്പാറും(ആ സാംബാര്‍ വച്ചവനെ എന്റെ കയില്‍ കിടിയാല്‍ ഞാന്‍ കൊല്ലും) അവിയലും ചേര്‍ത്ത് ഞാന്‍ അത് മുഴുവന്‍ കഴിച്ചു. അല്ല കഴിപ്പിച്ചു എന്ന് പറയുന്നതാകും ശരി. പോരാത്തതിനു എന്നെ കൊണ്ട് ഒരു 4-5 ഗ്ലാസ്‌ പായസവും കുടുപ്പിച്ചു. ഇത്രേം ആതിഥ്യമര്യാദ ഉള്ള ആള്‍കാര്‍ ആണ് കോട്ടയത്തുകാര്‍ എന്ന് എനിക്കറിയില്ലായിരുന്നു.

എന്നെ അത്രേം കഴിപ്പിച്ചിട്ടു അമ്മാവന്‍ എന്റെ അടുത്ത് വന്നു ചോദിച്ചു... സന്തോഷം ആയില്ലേ? ഇനി ആയി എന്ന് പറയണോ, ആയില്ല എന്ന് പറയണോ എന്നറിയാതെ ഞാന്‍ നിന്നു. ഇത്രേം പറഞ്ഞിട്ട് അമ്മാവന്‍ പോയി. അല്ലെങ്കിലും എനിക്കൊന്നും പറയാന്‍ പറ്റില്ലായിരുന്നു. തൊണ്ട വരെ നിറഞ്ഞിരിക്കുവാന്. ഇര വിഴുങ്ങിയ പാമ്പിനെ പോലെ ആ സീറ്റില്‍ നിന്നും ഒന്നും എഴുനേല്‍ക്കാന്‍ പോലും പറ്റാതെ ഞാന്‍ അവിടെ ഇരുന്നു. എന്റെ കൂടെ ഉണ്ടായിരുന്ന അലവലാതികളെ ഒരെറ്റ അവന്മാരേം കാണാനും ഇല്ല. ഞാന്‍ എഴുന്നേറ്റു നിന്നു നോക്കി, പക്ഷെ നടക്കാന്‍ പറ്റുനില്ല. അപ്പൊ എന്നെ കണ്ടാല്‍ നമ്മള്‍ ഷോ കേസില്‍ ഒക്കെ വയ്ക്കുന്ന ഒരു പട്ടരുടെ പ്രതിമ ഇല്ലേ? ഏതാണ്ട് അതുപോലെ .......ഞാന്‍ ആ വയറും തങ്ങി പിടിച്ചു ഒരു വിധം ഞങള്‍ വന്ന വണ്ടിയില്‍ കേറി രക്ഷപ്പെട്ടു.

ആ സംഭവത്തിന്‌ ശേഷം ഞാന്‍ പിന്നെ ഏതു കല്യാണത്തിന് പോയാലും, മിണ്ടാതെ ആഹാരം കഴിച്ചു തിരിച്ചു പോരും. ഇനിം അത് പോലെ ഇരുന്നു ആഹാരം കഴിക്കാന്‍ എനിക്ക് വയ്യ. ഇതിനു ശേഷം കോട്ടയം എന്ന് കേട്ടാല്‍ എനിക്ക് ഒരു തരം വെറുപ്പായി. എറണാകുളത്തു നിന്നും തിരുവന്തപുരത്തേക്ക് പോകുമ്പോഴും വരുമ്പോഴും ഞാന്‍ കോട്ടയം വഴി പോകാറില്ല, എത്ര കാത്തു നിന്നിട്ടായാലും ആലപ്പുഴ വഴിയെ പോകാരോള്ളൂ.
ഈ കഥ ഒക്കെ വായിച്ചു ഇത് പരീക്ഷിച്ചു നോക്കുന്നവര്‍ക്കായി ഒരു ഉപദേശം : തൊട്ടടുത്തിരിക്കുന്ന അമ്മാവന്മാരോട് ചോദിക്കുക.... ലോ ആ ഇരിക്കുനത് അമ്മാവന്റെ മോള്‍ ആണോ എന്ന് ചോദിക്കരുത്, പകരം ഇങ്ങനെ ചോദിക്കണം..." അമ്മാവോ, മക്കള്‍ ആരും വന്നില്ലേ?" അപ്പൊ ഉണ്ടെകില്‍ ചൂടി കാണിച്ചു തരും....വന്നിട്ടുണ്ടല്ലോ....ലോ ലവള്‍" ആണെന്ന്. മനസ്സിലായോ???

സത്യായിട്ടും ആ കുട്ടിയുടെ അച്ഛന്‍ ആണ് അത് എന്നരിഞ്ഞിരുനെകില്‍ ഞാന്‍ അങ്ങേരേം ഒന്ന് കെയര്‍ ചെയ്തേനെ. പറഞ്ഞിട്ടെന്താ കാര്യം. ഇനി നാട്ടില്‍ ചെന്നിട്ടു ഒന്ന് ട്രൈ ചെയ്യാം.

Tuesday, December 1, 2009

ഒരു വെള്ളരിക്ക മഹാത്മ്യം


പരീക്ഷ കാലം ആണല്ലോ ഇപ്പോള്‍, ക്രിസ്മസ് പരീക്ഷ, സെം എക്സാം പിന്നെ സപ്ലി ഉള്ളവര്‍ക്ക് വേണ്ടി നടത്തുന്ന സ്പെഷ്യല്‍ പരീക്ഷ, അതങ്ങനെ നീളും. എക്സാം എങ്ങനെ ഉണ്ടായിരുന്നു എത്ര എന്നതിന് തോല്‍ക്കും എന്നാ എന്റെ ചോദ്യത്തിന്, "എന്‍റെ നിഘണ്ടുവില്‍ തോല്‍വി എന്ന വാക്കില്ല, പകരം സപ്ലി മാത്രേ ഉള്ളു" എന്ന് പറഞ്ഞ എന്‍റെ അനിയന്‍ ഗോവിന്ദിനെ ഈ അവസരത്തില്‍ ഓര്‍ക്കാതെ വയ്യ. ആ മറുപടി എനിക്ക് വല്ലാതെ അങ്ങ് സുഖിച്ചു, കാരണം വെറുതെ കണ്ട പരീക്ഷക്ക്‌ ഒക്കെ ജയിച്ചു വന്നു ഇവന്‍ ഒക്കെ നമ്മുടെ വില കളയുമോ എന്നായിരുന്നു പേടി, ഇപ്പൊ സമാധാനം ആയി.

പത്താം തരം വരെ ഞാന്‍ നന്നയിട്ട് പഠിക്കുമായിരുന്നു എന്ന് പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസികാത്തത് കൊണ്ട് ഞാന്‍ വെറുതെ അങ്ങനെ പറഞ്ഞു മിനക്കെടുനില്ല. അല്ലെങ്കിലും പഠിച്ചിട്ടൊന്നും ഒരു കാര്യവും ഇല്ല എന്ന് മനസിലാകിയത് ഇവിടെ വന്നതിനു ശേഷം ആണ്, ഇവിടുത്തെ ഒരു വലിയ സ്ഥാപനത്തിലെ ജനറല്‍ മാനെജെരോട് എന്താ സര്‍ വിഷമിചിരിക്കുന്നെ എന്ന് ചോദിച്ചപ്പോള്‍ കിട്ടിയ മറുപടി കേട്ട അന്ന് ഈ ബഹ്‌റൈന്‍ വിട്ടു ഓടി പോരാന്‍ തുടങ്ങിയതാ, പിന്നെ ഇതിനു ചുറ്റും കടല്‍ ആയതു കാരണവും, എനിക്ക് നീന്താന്‍ അറിയാത്ത കാരണവും (നീന്താന്‍ അറിഞ്ഞിട്ടും കാര്യം ഇല്ല. ഇടയ്ക്കു വച്ച് സ്രാവ് പിടിക്കും) കൊണ്ട് ആ പരിപാടി ഉപേക്ഷിക്കുകായിരുന്നു. അങ്ങേരു പറഞ്ഞത് ഇങ്ങനെ ആയിരുന്നു, "thinking not working" എന്ന്.

പ്രീഡിഗ്രി ഒരു മോശം ഡിഗ്രി അല്ല ദാസ, എന്ന് മനസിലാകിയത് ശ്രീ ശങ്കര കോളേജിലെ വിദ്യാഭ്യാസ കാലത്താണ്. അതൊരു യുഗം ആയിരുന്നു, അവിടുത്തെ കുറെ കഥകള്‍ പറയാനുണ്ട്‌, ആദ്യത്തെ സസ്പെന്‍ഷന്‍, ഒരു പ്രണയം, പിന്നെ പ്രിന്‍സിപ്പല്‍-ന്റെ സ്നേഹപ്രകടനം അങ്ങനെ ഒരുപാടുണ്ട് പറയാന്‍. അത് ഇപ്പൊ പറയുന്നില്ല, അത് പറഞ്ഞാല്‍ നമ്മുടെ പരീക്ഷ കഥ അവിടെ നില്കും. അപ്പൊ ആ കഥകള്‍ പിന്നെ പറയാം.

പ്രീഡിഗ്രി കാലത്ത് ഞങ്ങള്‍ കുറച്ചുപേര് ഒരു research തന്നെ നടത്തി, ഒരു വിഷയത്തിന്‍റെ പരീക്ഷ എത്ര പ്രാവശ്യം എഴുതാം എന്ന്, പക്ഷെ എഴുതിയ അത്രേം പ്രാവശ്യത്തെ മാര്‍ക്ക് കൂട്ടിയിട്ടും മിനിമം മാര്‍ക്ക്‌ അയ 35 ഞങ്ങള്‍ക്ക് ആര്‍ക്കും കിട്ടിയില്ല. എങ്ങനെക്കയോ പ്രീഡിഗ്രി ജയിച്ചു ഡിഗ്രി-ക്ക് ചേര്‍ന്ന് chartered accountancy എന്ന ബാലികേറാമലയും തലയില്‍ എടുത്തു വച്ച് പരീക്ഷയുടെ നടുക്കയത്തില്‍ വട്ടം തിരിയുന്ന കാലം. കുറച്ചൂടെ വ്യക്തമായി പറഞ്ഞാല്‍ പഠിച്ചു പഠിച്ചു കണ്ണ് കുഴിയാറുണ്ട് എങ്കിലും, റിസള്‍ട്ട്‌ വരുമ്പോള്‍ അത് പുറത്തോട്ട് തള്ളികൊളും എന്ന ആശ്വാസത്തില്‍ നടക്കുന്ന കാലം.

എന്‍റെ കൂടെ ഒരു മഹാ ജ്ഞാനി പഠിക്കുന്നുണ്ടായിരുന്നു, കണ്ണന്‍, നമ്മളെ പോലെ ഒന്നും അല്ല ഒരു ബഹുമുഖ പ്രതിഭ. ചിന്തിക്കുക ആണ് മൂപ്പരുടെ പ്രധാന പരിപാടി. ഒരിക്കല്‍ ഒരു hour break -നു ശേഷം ഞാന്‍ നോക്കുമ്പോള്‍ ആശാന്‍ അവിടെ ജനാലയിലൂടെ പുറത്തേക്കും നോക്കി എന്തോ ചിന്തിച്ചിരിക്കുകയാണ്. ഞാന്‍ പോയി പതുക്കെ വിളിച്ചു, ആളു അറിയുന്നെ ഇല്ല. പിന്നേം വിളിച്ചു അപ്പോഴും ഒരു അനക്കോം ഇല്ല. അപ്പോഴേക്കും ഞങളുടെ ക്ലാസ്സിലെ വിനിത എന്നെ വിളിച്ചു, അതിലും വലുതല്ലോ ഇത്, ഞാന്‍ അവളുടെ അടുത്തേക്ക് പോയി. പിന്നെ ക്ലാസ്സില്‍ പ്രൊഫസര്‍ വരുമ്പോള്‍ മൂപ്പര് അങ്ങനെ ഒരു അനക്കോം ഇല്ലാതെ നില്‍ക്കുകയാണ്. ഇതെന്തു കൂത്ത്‌ എന്ന് ഞാന്‍ വിചാരിച്ചു.

ക്ലാസ്സ്‌ എടുത്തു തുടങ്ങിയപ്പോ, അന്തം വിട്ടു കുന്തക്കാലില്‍ ചിന്തിച്ചു നില്‍കുന്ന കണ്ണനെ കണ്ടു പ്രൊഫസര്‍ വിളിച്ചു, കണ്ണന്‍ ഇവിടെ വന്നിരിക്കൂ....ഒരു അനക്കോം ഇല്ല.....പിന്നേം വിളിച്ചു.......പിന്നേം അനക്കം ഇല്ല.....സംഗതി കയിവിട്ടു പോകുനല്ലോ എന്ന് ഓര്‍ത്തു ഞാന്‍ പിന്നേം പോയി വിളിച്ചു...പിന്നേം അനക്കം ഇല്ല......ഇനി ആരോടെങ്ങിലും statue പറഞ്ഞു കളിച്ചോ എന്ന സംശയം എല്ലാവര്ക്കും ഉണ്ടായി. ആരും ഒന്നും മിണ്ടുനില്ല. കണ്ണനെ അവഗണിച്ചു കൊണ്ട് നാരായണ സ്വാമി ക്ലാസ്സ്‌ എടുത്തു തുടങ്ങി. പ്രൊഫസര്‍ന്‍റെ പ്രീയപെട്ട വിദ്യാര്‍ഥി ആണ് കക്ഷി എന്നിട്ടും അങ്ങേരു മൈന്‍ഡ് ചെയ്യാതെ ക്ലാസ്സ്‌ എടുത്തു. ഞാന്‍ ആലോചിച്ചു, ഞാന്‍ ഒക്കെ ആണ് പോയി നില്കുന്നതെങ്കില്‍ പ്രൊഫസര്‍ ഒന്ന് വിളിച്ചു നോക്കുക പോലും ഇല്ല. അടുത്ത hour ഉം ഇതൊക്കെ തന്നെ സംഭവിച്ചു, പിന്നീടു വന്ന ലേഡി പ്രൊഫസര്‍ വിളിച്ചു...അനക്കം ഇല്ല. ഇതെന്തു കൂത്ത്‌?? ആര്‍ക്കും ഒരു ഇതും പിടിയും കിട്ടിയില്ല. പക്ഷെ ആ ക്ലാസ്സ്‌ തീരുനതിനു മുന്‍പ്, ആന ചിന്നം വിളിച്ച പോലെ ഒരു ദീര്‍ഘ നിശ്വാസം കേട്ട് എല്ലാരും തിരിഞ്ഞു നോക്കി, അതാ കണ്ണന്‍ ഭൂമിയിലേക്ക്‌ തിരിച്ചു വന്നിരിക്കുന്നു. ഒന്നും സംഭവിക്കാത്ത പോലെ കക്ഷി വന്നു സീറ്റില്‍ ഇരുന്നു. ആര്‍ക്കും ഒന്നും മനസിലായില്ല..ചികത്സ ഇല്ലാത്ത ഏതോ അസുഖം ആണെന്ന് കരുതി എല്ലാരും സമാധാനിച്ചു. അതിനു ശേഷം കക്ഷി പലപ്പോഴും എനിക്കൊന്നു ചിന്തിക്കണം എന്ന് പറഞ്ഞു നട്ടുച്ചയ്ക്ക് ഗ്രൗണ്ടില്‍ പോയി ഇരികുനത് കാണാം.

അങ്ങനെ ഇരിക്കെ ബി.കോം പരീക്ഷ വന്നു.....എല്ല്ലാരും തിരക്ക് പിടിച്ച പഠനത്തില്‍. എന്‍റെ ഒക്കെ പഠിത്തം പരീക്ഷയുടെ തൊട്ടു തലേന്നാള് ആണ്. അതും പഠിത്തം ഒന്നും അല്ല പുസ്തകം മലര്‍ക്കെ തുറന്നു വച്ച്, നാളെ ആ ചോദ്യം വന്നാല്‍ എന്ത് ഉത്തരം എഴുതും എന്ന് ആലോചിച്ചു ടെന്‍ഷന്‍ അടിക്കല്‍, അതിന്റെ ഉത്തരം താഴെ പുസ്തകത്തില്‍ കാണും പക്ഷെ നോക്കിയാല്‍ സസ്പെന്‍സ് തീര്‍ന്നില്ലേ. അതുകാരണം ഉത്തരം നോക്കില്ല...ടെന്‍ഷന്‍ അടിച്ചടിച്ച് കുറെ കഴിയുമ്പോള്‍ പുസ്തകവും അടച്ചു വച്ച് പോയി കിടന്നു ഉറങ്ങും. പിറ്റേന്ന് വെളുപ്പിനെ എഴുന്നേറ്റു അമ്പലത്തില്‍ പോകും, ദൈവം തരുന്ന പകുതി വാങ്ങിക്കാന്‍. ഉച്ചക്കാണ് പരീക്ഷ എങ്കിലും രാവിലെ തന്നെ കോളേജ് പരിസരത്ത് എത്തി, പെന്കുട്ട്ടികളോട് ഓരോ സംശയവും ചോദിച്ചു അങ്ങനെ ഇരിക്കും. ഈ പ്രൈവറ്റ് വിദ്യാര്‍ഥികള്‍ ഒരുപാട് ഉണ്ടാകും ബി. കോം പരീക്ഷക്ക്‌. പല പാരലെല്‍ കോളേജുകളില്‍ പഠിക്കുന്നവര്‍. എല്ലാരേം കാണാം, പരിച്ചയപെടം...പിന്നെ സമയം ഉണ്ടെങ്കില്‍ അവരോടു ചോദിച്ചു വല്ലതും ഒക്കെ പഠിക്കാം അങ്ങനെ നല്ല ഉദ്ദേശം ഉള്ള ഒരു യാത്ര.

ഒരു പരീക്ഷ ദിവസം, അതിവിശാലമായ പരീക്ഷ ഹാള്‍. എന്‍റെ നമ്പര്‍ തപ്പി കണ്ടു പിടിച്ചു ഞാന്‍ പോയി എന്‍റെ സീറ്റില്‍ ഇരുന്നു. തൊട്ടടുത്ത്‌ ഇരികുന്നവനെ ഒന്ന് കാര്യം ആയി സോപ്പ് ഇട്ടു, ഞാന്‍ നിന്നെ വീഗാലാന്‍ഡ്‌ കൊണ്ടുപോകാം, കാശ്മീര്‍ കൊണ്ടുപോകാം എന്നോകെ പറഞു കൊണ്ടിരികുമ്പോള്‍, അതാ കയറിവരുന്നു നമ്മുടെ കണ്ണന്‍. നെറ്റി നിറയെ ഭസ്മം പൂശി, വെള്ള ഷര്‍ട്ടും വെള്ള മുണ്ടും കയ്യില്‍ ഒരു റോള് ചരടും. ഇവനിത് എന്ത് പറ്റി?? അപ്പോഴാണ് ഞാന്‍ ഇന്ന് ഏതാ വിഷയം എന്ന് നോക്കുന്നെ, economics, വെറുതെ അല്ല, കുറി ഇട്ടില്ല എങ്കിലേ അത്ഭുതപെടാന്‍ ഒള്ളു. പക്ഷെ അപ്പോഴാണ് ഞാന്‍ അത് കണ്ടത്, കണ്ണന്റെ കയ്യില്‍ ഒരു വെള്ളരിക്ക. ഒരു കുഞ്ഞു വെള്ളരിക്ക.

ഈ വെള്ളരിക്ക എന്തിനയിര്‍ക്കും എന്ന് ഞാന്‍ ആലോചിച്ചു ചിന്തിചിരുന്നപോഴേക്കും ടീച്ചര്‍ പേപ്പറും ആയി എത്തി. കണ്ണന്‍ സ്വന്തം നമ്പര്‍ കണ്ടു പിടിച്ചു മൂപരുടെ സീറ്റില്‍ ഇരുന്നു.

പിന്നെ കേട്ടത് ഒരു അലര്‍ച്ച ആയിരുന്നു "അമ്മേ മഹാമായേ"" . സര്‍വത്ര മനുഷ്യരും ഞെട്ടി പോയി...നോക്കുമ്പോള്‍ കണ്ണന്‍ വെള്ളരിക്ക വളരെ ശ്രദ്ധാപൂര്‍വ്വം മേശയില്‍ വച്ചു. വെള്ളരിക്ക കണ്ടു മറ്റുള്ള കുട്ടികള്‍ ഒക്കെ നോക്കാന്‍ തുടങ്ങി. കണ്ണന് ഒരു കൂസലും ഇല്ല. പേപ്പര്‍ കൊടുക്കാന്‍ ടീച്ചര്‍ വന്നപ്പോള്‍ കണ്ണന്‍ ആ വെള്ളരിക്കയില്‍ തൊട്ടു നമസ്കരിക്കുന്ന്നു, തൊട്ടു തൊഴുകുന്നു. ഒന്നും പറയണ്ട..ടീച്ചറും വെള്ളരിക്കയെ ഒന്ന് സൂക്ഷിച്ചു നോക്കിയിട്ട് പോയി. പിന്നെ ചോദ്യ പേപ്പര്‍ വിതരണം ആയി. ചോദ്യ പേപ്പര്‍ വാങ്ങിച്ചെങ്കിലും എന്‍റെ ഒരു ശ്രദ്ധ കണ്ണനില്‍ തന്നെ. കാരണം ഈ പരീക്ഷ ഹാളില്‍ ഇരിക്കുന്ന പലര്‍ക്കും കണ്ണനെ അറിയില്ല...ഇനി എന്ത് ഗുലുമാല്‍ ആണോ ഒപ്പിക്കാന്‍ പോകുനത്, ആലോചിച്ചിട്ട് എനിക്കൊരു എത്തും പിടീം കിട്ടില്ല.

ചോദ്യപേപ്പര്‍ കൊടുത്തു കഴിഞ്ഞു ടീച്ചര്‍ മെല്ലെ കണ്ണന്റെ അടുത്ത് എത്തി. ടീച്ചര്‍ ആദ്യം വെള്ളരിക്കയെ ഒന്ന് സംശയിച്ചു നോക്കി...പല ആംഗിളില്‍, പക്ഷെ ഒന്നും മനസിലാകുനില്ല. കണ്ണന്‍ തിരക്കിട്ട് എന്തോ എഴുതുകയാണ്. ടീച്ചര്‍ ഒന്ന് സംശയിച്ചു, തൊടണോ? അല്ലേല്‍ വേണ്ട...അതോ ഒന്ന് തൊടണോ? പിന്നേം സംശയം.. സംശയിച്ചു സംശയിച്ചു ടീച്ചര്‍-ന്‍റെ കൈയ്യി വെള്ളരിക്കയില്‍ എത്തിയതും " തൊട്ടു പോകരുത്" അടുത്ത അലര്‍ച്ച... ടീച്ചര്‍ ഞെട്ടി പുറകോട്ടു രണ്ടു ചാട്ടം ചാടി. പേടിച്ചു പിന്നേം കണ്ണനെ നോക്കി. കണ്ണന്‍ ശാന്തന്‍ ആയി ശബ്ദം താഴ്ത്തി പിന്നേം പറഞ്ഞു. "തൊടരുത് ". പരീക്ഷ എഴുതാന്‍ ഇരുന്നവരും എല്ലാവരും ഒന്നും മനസിലാകാതെ ഇതെന്തു സംഭവം എന്ന് ആലോചിചോണ്ടിരുന്നു.

പക്ഷെ ടീച്ചര്‍ വെറുതെ ഇരുന്നില്ല...ചീഫ്‌ എക്സാമിനേഷന്‍ ഓഫീസര്‍ വന്നു. ടീച്ചറും അയാളും തമ്മില്‍ ഉള്ള ഗൂഡാലോച്ചനക്ക് ശേഷം അവര്‍ കണ്ണന്റെ അടുത്ത് വന്നു. പിന്നേം അലര്‍ച്ചകളും ബഹളങ്ങളും. പരീക്ഷാ ഹാളില്‍ ഇരിക്കുന്നവര്‍ കണ്ണനെ ഒരു തീവ്രവാദിയെ പോലെ നോക്കാന്‍ തുടങ്ങി. പിന്നേം വന്നു കുറെ ആള്‍ക്കാര്‍ ആരൊക്കെ കിണഞ്ഞു പരിശ്രമിച്ചിട്ടും ആ വെള്ളരിക്കയില്‍ ഒന്ന് തൊടാന്‍ പോലും പറ്റിയില്ല. അവസാനം പിടിച്ചപിടിയാലെ കണ്ണനെ കുറെ പേര്‍ വന്നു എഴുന്നേല്പിച്ചു കൊണ്ട് പോയി, പക്ഷെ അപ്പോഴും ആ വെള്ളരിക്ക കണ്ണന്‍ നെഞ്ചോടു അടക്കി പിടിച്ചിരുന്നു. പോയി ഒരു 10-15 മിനുട്ടിന് ശേഷം കണ്ണന്‍ വന്നു, തന്റെ വെള്ളരിക്കയും ആയി. എന്നിട്ടും പിന്നേം പരീക്ഷ എഴുതി തുടങ്ങി. ആര്‍ക്കും ഒന്നും മനസിലായില്ല. ചീഫ്‌ എക്സാമിനേഷന്‍ ഓഫീസര്‍ വന്നു ടീച്ചറിന്റെ ചെവിയില്‍ എന്തോ സ്വകാര്യം പറഞ്ഞു. അവരവിടെ നിന്ന് ചിരിയും തുടങ്ങി. ഇതെന്തു മാജിക്‌ എന്ന് എത്ര ആലോചിച്ചിട്ടും ഒരു എത്തും പിടീം കിട്ടില്ല. പരീക്ഷ എളുപ്പം ആയതു കാരണം ഇനിം ആലോചിക്കാന്‍ സമയം ഉണ്ട്. അന്ന് ആ പരീക്ഷക്ക്‌ ഞാന്‍ മുഴുവന്‍ സമയോം അവിടെ തന്നെ ഇരുന്നു. ഇനി ഇവന്‍ എന്താണ് ഒപ്പികുക എന്ന് പറയാന്‍ വയ്യല്ലോ. പക്ഷെ പിന്നീടു അത്യാഹിതം ഒന്നും സംഭവിച്ചില്ല.

പരീക്ഷ കഴിഞ്ഞു ഞങ്ങള്‍ എല്ലാരും ആകംഷാപൂര്‍വ്വം കണ്ണനെ വെയിറ്റ് ചെയ്യുകയാണ്. കണ്ണന്‍ പരീക്ഷ ഹാളില്‍ നിന്നും ഇറങ്ങിയപ്പോഴേക്കും എന്താ സംഭവം എന്ന് അറിയാന്‍ ഞങ്ങള്‍ അവന്റെ ചുറ്റും കൂടി. ആ വെള്ളരിക്കയുടെ ഐതിഹ്യം എന്താണെന്നു അറിയാന്‍ ഒരു ജിജ്ഞാസ. അവന്റെ മറുപടി നിങ്ങള്‍ അവന്റെ ശബ്ധത്തില്‍ തന്നെ കേട്ടോളു

കണ്ണന്‍: "ഓ....അതെന്നെട കൂവേ!! ആ വെള്ളരിക്ക ഇന്ന് അമ്പലത്തില്‍ നിന്നും കിട്ടിയതാ...ഒരു ധൈര്യത്തിന് വേണ്ടി കയ്യില്‍ വച്ചതാ. അശുദ്ധി ഉള്ള ആരെങ്കിലും തൊട്ടാല്‍ ചൈതന്യം പോകുമോ എന്ന് പേടിച്ച തൊടിക്കാണ്ടിരുന്നെ."

വെള്ളരിക്കക്ക് എന്തോന്ന് ചൈതന്യം? വെട്ടി അരിഞ്ഞു അവിയലില്‍ ഇട്ടാല്‍ ടേസ്റ്റ് ഉണ്ടാകും. യെവനോടൊക്കെ നമ്മള്‍ എന്ത് പറയാന്‍!!

ഒടുവില്‍ ആ പുണ്യ പരിപാവനമായ വെള്ളരിക്കക്ക് എന്ത് സംഭവിച്ചു എന്നല്ലേ, അത് രണ്ടു ദിവസം കഴിഞ്ഞു അതിലെ കുരു ഒക്കെ എടുത്തു കുഴിച്ചിട്ടു അത് പിന്നെ പടര്‍ന്നു പന്തലിച്ചു കുറെ മഹത്തുക്കളായ വെള്ളരിക്കകളെ സൃഷ്ടിച്ചു. ഭാഗ്യം വെള്ളരിക്ക മരത്തില്‍ ഉണ്ടാകാത്തത് .....അങ്ങനെ ആയിരുന്നേല്‍ കണ്ണന്‍ അതിന്റെ ചോട്ടില്‍ പോയിരുന്നു വേറെ ഒരു ബുദ്ധന്‍ ആകാന്‍ ശ്രമിച്ചേനെ...തീര്‍ച്ചയായും അവനു ജ്ഞാനോധയവും കിട്ട്യേനെ. എങ്കില്‍ ഇപ്പൊ എവിടെങ്കിലും ഒരു അശ്രമോം ഒക്കെ ഇട്ടു .....ഉടനെ തന്നെ എന്തേലും പീഡന കേസില്‍ അവനെ കാണാമായിരുന്നു. പക്ഷെ ഇതൊന്നും സംഭവിച്ചില്ല.. കക്ഷി ഈ അടുത്തിടെ വരെ ഇന്ത്യന്‍ ആര്‍മിയില്‍ ഉണ്ടായിരുന്നു. പക്ഷെ കഴിഞ്ഞ ബോംബെയില്‍ നടന്ന ക്രൂരമായ നരഹത്യയില്‍ ഇന്ത്യന്‍ ആര്‍മിയെ വ്യനിസിച്ചപോള്‍ താജ് ഹോട്ടലിന്റെ ഏതോ ഒരു മൂലയില്‍ പോയി ചിന്തിച്ചുകൊണ്ടിരുന്ന കക്ഷി രണ്ടു ഭീകരരെ വെടിവയ്ക്കാന്‍ മറക്കുകയും തദ്വാര ഇന്ത്യന്‍ ആര്‍മിയില്‍ നിന്നും പിരിച്ചു വിടുകയും ഉണ്ടായി. നമ്മുടെ ഒക്കെ നല്ല കാലം. അല്ലാതെ എന്ത് പറയാന്‍. അല്ലെ?