Limited Offer

Friday, December 4, 2009

കോട്ടയം = സാമ്പാര്‍ + അവിയല്‍


ഒരു ഉറക്കം ഒക്കെ കഴിഞ്ഞു എഴുന്നെട്ടപോഴാണ് വിശപ്പിന്‍റെ ഉള്‍വിളി, ഉച്ചക്ക് ഊണ് കഴിക്കാതെ വൈകിട്ട് ചായ കുടിക്കുനത് മഹാ അപരാധം ആണ്, വൈകിട്ട് ചായ കുടികാതെ ഇരുന്നാല്‍ രാത്രി അത്താഴം കുറച്ചേ കഴിക്കാന്‍ പറ്റു, അപ്പൊ ഉറക്കം ശരിക്ക് കിട്ടില്ല ഉറക്കം ശരിക്ക് കിട്ടിയിലെങ്ങില്‍ വെളുപ്പിനെ എഴുന്നെല്കുമ്പോള്‍ ഒരു 11.30 ആകും. അപ്പൊ ബ്രേക്ക്ഫാസ്റ്റ് കഴിക്കാന്‍ പറ്റില്ല. ബ്രേക്ക്ഫാസ്റ്റ് ഒരിക്കലും കഴികക്തെ ഇരികരുത്, അത് നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കും. സമയം കിട്ടുമ്പോള്‍ ഒക്കെ ആഹാരം കഴിക്കണം.

അങ്ങനെ വിശപ്പ്‌ മാറ്റാനായി ഹോട്ടലില്‍ ചെന്നപ്പോള്‍ അവിടെ അടിപൊളി സദ്യ, നമ്മുടെ നാട്ടിലെ അത്ര സ്വാദ് ഇല്ലെങ്കിലും, കൊള്ളാം! അങ്ങനെ സദ്യ ഉണ്ടു കൊണ്ടിരുന്നപ്പോള്‍ ആണ് നമ്മുടെ നാട്ടിലെ ചില കല്യാണം ഓര്‍മ്മകള്‍ ഫ്ലൈറ്റ് പിടിച്ചു വന്നത്. ഒരു കല്യാണം എന്ന് പറഞ്ഞാല്‍ എന്തൊക്കെ ബഹളങ്ങള്‍ ആണ്. ഓരോ കല്യാണം കാണുമ്പോഴും ഞാന്‍ അവിടെ വരന്‍ ആയി എന്നെ അങ്ങ് സങ്ങല്പ്പിക്കും, വധു ആയി അപ്പൊ അവിടെ വച്ച് കാണുന്ന ഏതെങ്കിലും ഒരു കുട്ടിയും (ചിലപ്പോ ഒന്നില്‍ കൂടുതല്‍ പേര്‍ ഉണ്ടാകും)! പിന്നെ അവരുടെ പിന്നാലെ പ്രാഞ്ചി പ്രാഞ്ചി ഉള്ള ഒരു നടപ്പാണ്.

പിന്നെ ഈ മൊബൈല്‍ ടെക്നോളജിയും, ഇന്റര്‍നെറ്റും ഒക്കെ വരുനതിനു മുന്‍പേ തന്നെ ഞങ്ങളുടെ സുഹൃത്തുക്കളുടെ നെറ്റ് വര്‍ക്കിനു ഭയങ്കര റേഞ്ച് ആയിരുന്നു. ഒരു പെണ്‍കുട്ടിയെ കണ്ടാല്‍ ഒരു 10 മിനിട്ടിനു ഉള്ളില്‍ അവളുടെ സകല ഡീട്ടെല്സും കിട്ടും. പിന്നെ അവരെ പോയി മുട്ടും. oppurtunity seldom knocks twice എന്നാണല്ലോ, അതായതു അവസരം കിട്ടിയാല്‍ നമ്മള്‍ രണ്ടു തവണ എങ്കിലും മുട്ടി നോക്കണം എന്ന് അര്‍ഥം. അങ്ങനെ പരിചയപെട്ടു പിന്നീടു കോടാലി അയ പല സംഭവങ്ങളും ഉണ്ട്. അതൊക്കെ ആര് നോക്കാന്‍ അല്ലെ? റിസ്ക്‌ എടുക്കാതെ ജീവിതത്തില്‍ ഒരിക്കലും ഒരു സന്തോഷോം ഉണ്ടാകില്ല.

അങ്ങനെ പലരെയും ചുമ്മാ ഒന്ന് കറക്കി കല്യാണം നമ്മള്‍ അടിച്ചു പൊളിക്കും. പിന്നെ സദ്യ...അതൊരിക്കലും ഒഴിവാക്കാന്‍ പറ്റില്ലാലോ. സദ്യയുടെ സമയത്താണ് പ്രധാന എന്ജോയ്മെന്റ്റ്. സദ്യക്ക് ഒരിക്കലും ആദ്യത്തെ പന്തിയില്‍ ഇരിക്കരുത്, അത് വയസ്സയവര്‍ക്കും പോകാന്‍ തിരക്കുള്ളവര്‍ക്കും പിന്നെ ഭക്ഷനപ്രിയന്മാര്‍ക്കും ഉള്ളതാണ്. അവരൊന്നും അല്ലാലോ നമ്മുടെ ലക്‌ഷ്യം. ഒരു മൂന്നാമത്തെ പന്തി ആകുമ്പോഴേക്കും കല്യാണ പെണ്ണിന്റെ കൂട്ടുകാരികളോ, അങ്ങനെ അല്ലറചില്ലറ സുന്ദരികുട്ടികള്‍ ഊണ് കഴിക്കാന്‍ വരും. പുചിച്ചു തള്ളണ്ട..ഇതൊക്കെ വര്‍ഷങ്ങളായുള്ള ഗവേഷണത്തില്‍ നിന്നും കണ്ടെത്തിയതാണ്, സംശയം, ഉള്ളവര്‍ അടുത്ത കല്യാണത്തിന് പോകുമ്പോള്‍ ഒന്ന് പരീക്ഷിച്ചോളൂ.

നമ്മുടെ പ്രധാന പരിപാടി ആദ്യം കുറെ സ്ഥലത്ത് സീറ്റ്‌ പിടിക്കുകയാണ്.... പല വരികളില്‍ നമ്മുടെ കുട്ടി ചേകവന്മാരെ കേറ്റിവിടും, ഇവരൊക്കെ ട്രെയിനിംഗ് പീരിയടില്‍ ആയിരിക്കും. അവരങ്ങനെ പല സ്ഥലങ്ങളില്‍ സീറ്റ്‌ ഒക്കെ പിടിച്ചു നമുക്കായിട്ടു കാത്തിരിക്കും. ഇനിയാണ് തലവേദന പിടിക്കുന്ന പണി, ബാക്കി ആളുകള്‍ ഒക്കെ ഇരുന്ന ശേഷം, എല്ലാവരികളിലും ഇങ്ങനെ ചുറ്റി അടിക്കും. എന്നിട്ട് ഏറ്റോം കൂടുതല്‍ സുന്ദരികുട്ടികള്‍ നമ്മുടെ ഒപ്പോസിറെ ആയി വരുന്ന വരിയില്‍ പോയി ഇരിക്കും. പിന്നെ അവിടുന്ന് അങ്ങോട്ട്‌ സദ്യ കഴിക്കല്‍ അല്ല, കഴിപ്പിക്കല്‍ ആണ് പ്രധാന പരിപാടി. നമ്മുടെ ഇലയില്‍ നോക്കില്ല...നോക്കാന്‍ സമയം ഇല്ല. തൊട്ടു മുന്‍പില്‍ ഇരിക്കുന്ന കുട്ടിയുടെ ഇലയില്‍ ആയിരിക്കും കണ്ണ്. അവിടെ അവിയല്‍ ഇത്തിരി കുറഞ്ഞു പോയാല്‍ നമ്മള്‍ അപ്പൊ വിളിക്കും, ചേട്ടാ.......അവിയല്‍. സാംബാര്‍ വേണ്ട സമയത്ത് സാംബാര്‍, അച്ചാര്‍ വേണ്ട സമയത്ത് അച്ചാര്‍. അങ്ങനെ അവിടെ ഇരുന്നു നമ്മള്‍ അവരെ കൊണ്ട് ഊണ് കഴിപ്പിക്കും. സഹിക്കാന്‍ വയ്യാതെ പല പെണ്‍കുട്ട്യോളും പകുതിക്ക് വച്ച് ഊണ് നിര്‍ത്തി എണീറ്റ്‌ പോയിട്ടുണ്ട്. ചില ജാഡ പെണ്‍കുട്ട്യോള്‍ ഉണ്ട് ആരെങ്കിലും നോക്കുന്നു എന്ന് കണ്ടാല്‍ പിന്നെ നുള്ളി പറുക്കി ജാടയില്‍ കഴിക്കും. അവര്‍ക്കുള്ള പണിയാണ് ഏറ്റോം രസകരം. അവള്‍ ഒരു ഉരുള വായിലേക്ക് വക്കുമ്പോള്‍ നമ്മള്‍ തൊട്ടടുതിരികുന്നവന്റെ ചെവിയില്‍ ഏതെങ്കിലും സ്വകാര്യം പറയും, അവളെ നോക്കികൊണ്ട്‌. എന്നിട്ട് രണ്ടു പേരും കൂടി അലറി ചിരിക്കും. അപ്പൊ അവള്‍ക്കു സംശയം ആകും, ഞാന്‍ എന്തെകിലും അബദ്ധം കാണിച്ചോ?? അവള്‍ക്കു പിന്നെ കഴിക്കാന്‍ ഒരു മടി, അപ്പോഴേക്കും നമ്മുടെ അസിസ്റ്റന്റ്‌ ബാക്കി ഉള്ളവര്‍ക്ക് റിപ്പോര്‍ട്ട്‌ കൊടുത്തിട്ടുണ്ടാകും, പിന്നെ എല്ലാരും കൂടി അവളെ നോക്കി ചിരിക്കും. അവള്‍ക്കു എന്താ സംഭവം എന്ന് പോലും മനസിലാകില്ല. അവസാനം ഒന്നും കഴികാതെ നുള്ളി പറുക്കി ഇരിക്കുന്ന അവളുടെ അടുത്ത്, നല്ല അടിപൊളി സദ്യ ഒക്കെ ഉണ്ട് നമ്മള്‍ ചെന്ന് പറയും. വേണമെങ്കില്‍ കഴിച്ചിട്ട് എണിറ്റു പോടീ.......

ഇതൊക്കെ ആണ് അങ്കം എവിടെ ഇതു കല്യാണത്തിന് ചെന്നാലും. ഒരുപക്ഷെ ചില്ലപോ ഞാന്‍ ആക്കി വിട്ട പെണ്‍കുട്ടികളുടെ ശാപം ആയിരിക്കാം ഒരിക്കല്‍ ഒരു പണി കിട്ടി, ഒരു എട്ടിന്റെ പണി. ഒരു ബന്ധുവിന്റെ കല്യാണം, കോട്ടയത്ത്‌ വച്ച്. ഞങ്ങള്‍ വരന്റെ ആള്‍ക്കാര്‍ ആണല്ലോ, അതിന്റെ ഒരു ചെറിയ അഹങ്കാരം ഇലാതെ ഇല്ല. അങ്ങനെ ഒരല്‍പം ജാടയില്‍ നമ്മുടെ സ്ഥിരം ലീലാവിലാസങ്ങള്‍ ആരഭിച്ചു. അവസാനം ഒന്ന് കഴിക്കാന്‍ കുട്ടി ചേകവന്മാരെ കേറ്റിവിട്ടു, ഞാന്‍ ചെന്ന് നോക്കുമ്പോള്‍ അനൂപ്‌ എനിക്കായിട്ടു പിടിച്ച സീറ്റ്‌-ന്റെ നേരെ എതിര്‍വശത്ത് ഒരു സുന്ദരികുട്ടി. മോളെ ഇന്ന് നിന്റെ കഷ്ടകാലം ആണ്, കുട്ടിയെ ഇന്ന് കെയര്‍ ചെയ്തു കെയര്‍ ചെയ്ത് ഞാന്‍ കൊല്ലും എന്ന് മനസ്സില്‍ പറഞ്ഞു ഞാന്‍ എന്റെ സീറ്റില്‍ ഇരുന്നു. എന്റെ ഇടതു വശത്ത് അനൂപ്‌ ഇടതു വശത്ത് ഒരു അമ്മാവന്‍. അമ്മാവനെ ഒക്കെ ആര് നോക്കാന്‍.

സദ്യ തുടങ്ങിയപ്പോള്‍ മുതല്‍ നമ്മള്‍ തുടങ്ങി. ചേട്ടാ....അവിടെ ആ കുട്ടിക്ക് പരിപ്പുകിട്ടിയില്ല, സാംബാര്‍ കിട്ടിയില്ല എന്നോകെ പറഞ്ഞു. ആ കുട്ടി എന്നെ ശ്രധിക്കുന്ടെങ്കിലും മുഖത്ത് ഒരു തെളിച്ചകുറവു, ആരെയോ പേടിക്കുന്ന പോലെ. അതൊക്കെ ഞാന്‍ മൈന്‍ഡ് ചെയ്യാമോ, മാക്സിമം ആ കുട്ടിയെ കെയര്‍ ചെയ്യുക്ക അത്രേ ഒള്ളു നമ്മുടെ ഉദ്ദേശം. പെണ്‍കുട്ട്യോള്‍ക്ക് വേണ്ടതും കെയര്‍, നമ്മുടെ കയ്യില്‍ കൂടുതല്‍ ഉള്ളതും കെയര്‍. എന്റെ തൊട്ടടുത്തിരിക്കുന്ന അമ്മാവന്‍ ആണെങ്കില്‍, ഇവന്‍ ഒരു ശല്യം ആയല്ലോ എന്ന മട്ട്. ഞാന്‍ പിന്നേം അമ്മാവനെ മൈന്‍ഡ് ചെയ്തില്ല. പിന്നേം കെയര്‍ ചെയ്യാന്‍ തുടങ്ങി.

അവിയല്‍ തീര്നപ്പോള്‍ വിളിച്ചു പറഞ്ഞു അവിയല്‍ വരുത്തിച്ചു, ശരിക്കും കഴിക്കു എന്ന് പറഞ്ഞു രണ്ടാമതും ചോര്‍ ഇടിച്ചു, സാംബാര്‍ ഒഴിപിച്ചു. ഇത്രേം അയപോഴേക്കും നമ്മുടെ അമ്മാവന്റെ കണ്ട്രോള്‍ പോയി. അമ്മാവന്‍ എണിറ്റു പോയി. "സാദാരണ പെണ്‍കുട്ട്യോള്‍ ആണല്ലോ പോകാറ് ഇത് അമ്മാവന്‍ പോയല്ലോ" എന്ന് ഞാന്‍ അനൂപിന്റെ അടുത്ത് പറഞ്ഞു ചിരിച്ചു. പാവം മനുഷ്യന്‍ എന്ന് പറഞ്ഞു തീര്‍ന്നതും, അതാ അമ്മാവന്‍ മുന്‍പില്‍.

മുഖം കണ്ടാല്‍ അറിയാം എന്തോ പ്രശ്നം ഉണ്ടെന്നു, ഇനി എഴുനേറ്റു പോയതിന്റെ കലിപ്പ് കൊണ്ടായിരിക്കുമോ?? എനിക്കൊന്നും മനസിലായില്ല...
അപ്പോഴേക്കും ഒരു അശരീരി!! "അച്ഛാ അയാളെ ഒന്നും ചെയ്യണ്ട" നോക്കുമ്പോള്‍ നമ്മുടെ ആ കുട്ടി ആണ്.
എന്റെ തലയില്‍ ഇടിത്തീ വീണപോലെ ആയി. അനൂപിന്റെ സീറ്റിലേക്ക് നോക്കുമ്പോള്‍ ആ അച്ഛാ വിളി കേട്ട വഴിക്ക് അവന്‍ മുങ്ങി. അവള്‍ടെ അച്ഛന്‍ ആണ് ഈ അമ്മാവന്‍ എന്ന് ഞാന്‍ അറിഞ്ഞില്ല.
ഉടനെ വന്നു അമ്മാവന്റെ മറുപടി " ഇല്ല മോളെ ഞാന്‍ ഒന്നും ചെയ്യില്ല, മോള് ഊണ് കഴിച്ചുകഴിഞ്ഞില്ലേ...പോയി കൈയ്യി കഴുകികോളൂ.

ഓ എനിക്ക് സമാധാനം ആയി. അവളുടെ മുന്‍പില്‍ ഇട്ടു ഇടിക്കാന്‍ അല്ല...ദൈവാധീനം!! എന്നാലും ഈ കുരുക്കില്‍ നിന്നും എങ്ങനെ രക്ഷപെടും എന്ന് ആലോചിച്ചിട്ട് എനിക്ക് ഒരു എത്തും പിടീം കിട്ടില്ല.
അവള്‍ എണീറ്റ്‌ പോയപ്പോള്‍ അമ്മാവന്‍ എന്റെ അടുത്ത് വന്നിട്ട് എനോട് പറഞ്ഞു " നീ ഇത്രേം നേരം എന്റെ മോളെ ഊണ് കഴിപ്പിച്ചതല്ലേ ഇനി നിന്നെ ഞാന്‍ ഊണ് കഴിപ്പിക്കാം."
ഉടനെ തന്നെ അങ്ങേരു ഒരു നാലഞ്ചു പയ്യന്മാരെ വിളിച്ചു അവരാണെങ്കില്‍ വിളംബാന്‍ റെഡി ആയിട്ടു നില്‍ക്കുന്നു.

ആദ്യം തന്നെ ഒരു ഒരു പറ ചോര്‍ അവരെനിക്കു വിളമ്പി, അമ്മാവന്‍ പറഞ്ഞു, കഴിക്കടാ...നീ ഇതുമുഴുവന്‍ കഴിച്ചിട്ട് ഇവിടെന്നു എണീറ്റാല്‍ മതി. ദോഷം പറയരുതല്ലോ, ആ വിളമ്പുന്ന ചേട്ടന്മാര്‍ നല്ല സ്നേഹം ഉള്ളവരായിരുന്നു, സാമ്പാര്‍ തീരുന്നതിനു മുന്‍പ് പിന്നേം ഒഴിക്കും, അവിയലിന്റെ കാര്യം പിന്നെ പറയണ്ട .....മതി മതി എന്ന് പറഞ്ഞിട്ടൊന്നും അവര് കേള്‍ക്കുനില്ല. നല്ല വൃത്തികെട്ട സാമ്പാറും(ആ സാംബാര്‍ വച്ചവനെ എന്റെ കയില്‍ കിടിയാല്‍ ഞാന്‍ കൊല്ലും) അവിയലും ചേര്‍ത്ത് ഞാന്‍ അത് മുഴുവന്‍ കഴിച്ചു. അല്ല കഴിപ്പിച്ചു എന്ന് പറയുന്നതാകും ശരി. പോരാത്തതിനു എന്നെ കൊണ്ട് ഒരു 4-5 ഗ്ലാസ്‌ പായസവും കുടുപ്പിച്ചു. ഇത്രേം ആതിഥ്യമര്യാദ ഉള്ള ആള്‍കാര്‍ ആണ് കോട്ടയത്തുകാര്‍ എന്ന് എനിക്കറിയില്ലായിരുന്നു.

എന്നെ അത്രേം കഴിപ്പിച്ചിട്ടു അമ്മാവന്‍ എന്റെ അടുത്ത് വന്നു ചോദിച്ചു... സന്തോഷം ആയില്ലേ? ഇനി ആയി എന്ന് പറയണോ, ആയില്ല എന്ന് പറയണോ എന്നറിയാതെ ഞാന്‍ നിന്നു. ഇത്രേം പറഞ്ഞിട്ട് അമ്മാവന്‍ പോയി. അല്ലെങ്കിലും എനിക്കൊന്നും പറയാന്‍ പറ്റില്ലായിരുന്നു. തൊണ്ട വരെ നിറഞ്ഞിരിക്കുവാന്. ഇര വിഴുങ്ങിയ പാമ്പിനെ പോലെ ആ സീറ്റില്‍ നിന്നും ഒന്നും എഴുനേല്‍ക്കാന്‍ പോലും പറ്റാതെ ഞാന്‍ അവിടെ ഇരുന്നു. എന്റെ കൂടെ ഉണ്ടായിരുന്ന അലവലാതികളെ ഒരെറ്റ അവന്മാരേം കാണാനും ഇല്ല. ഞാന്‍ എഴുന്നേറ്റു നിന്നു നോക്കി, പക്ഷെ നടക്കാന്‍ പറ്റുനില്ല. അപ്പൊ എന്നെ കണ്ടാല്‍ നമ്മള്‍ ഷോ കേസില്‍ ഒക്കെ വയ്ക്കുന്ന ഒരു പട്ടരുടെ പ്രതിമ ഇല്ലേ? ഏതാണ്ട് അതുപോലെ .......ഞാന്‍ ആ വയറും തങ്ങി പിടിച്ചു ഒരു വിധം ഞങള്‍ വന്ന വണ്ടിയില്‍ കേറി രക്ഷപ്പെട്ടു.

ആ സംഭവത്തിന്‌ ശേഷം ഞാന്‍ പിന്നെ ഏതു കല്യാണത്തിന് പോയാലും, മിണ്ടാതെ ആഹാരം കഴിച്ചു തിരിച്ചു പോരും. ഇനിം അത് പോലെ ഇരുന്നു ആഹാരം കഴിക്കാന്‍ എനിക്ക് വയ്യ. ഇതിനു ശേഷം കോട്ടയം എന്ന് കേട്ടാല്‍ എനിക്ക് ഒരു തരം വെറുപ്പായി. എറണാകുളത്തു നിന്നും തിരുവന്തപുരത്തേക്ക് പോകുമ്പോഴും വരുമ്പോഴും ഞാന്‍ കോട്ടയം വഴി പോകാറില്ല, എത്ര കാത്തു നിന്നിട്ടായാലും ആലപ്പുഴ വഴിയെ പോകാരോള്ളൂ.
ഈ കഥ ഒക്കെ വായിച്ചു ഇത് പരീക്ഷിച്ചു നോക്കുന്നവര്‍ക്കായി ഒരു ഉപദേശം : തൊട്ടടുത്തിരിക്കുന്ന അമ്മാവന്മാരോട് ചോദിക്കുക.... ലോ ആ ഇരിക്കുനത് അമ്മാവന്റെ മോള്‍ ആണോ എന്ന് ചോദിക്കരുത്, പകരം ഇങ്ങനെ ചോദിക്കണം..." അമ്മാവോ, മക്കള്‍ ആരും വന്നില്ലേ?" അപ്പൊ ഉണ്ടെകില്‍ ചൂടി കാണിച്ചു തരും....വന്നിട്ടുണ്ടല്ലോ....ലോ ലവള്‍" ആണെന്ന്. മനസ്സിലായോ???

സത്യായിട്ടും ആ കുട്ടിയുടെ അച്ഛന്‍ ആണ് അത് എന്നരിഞ്ഞിരുനെകില്‍ ഞാന്‍ അങ്ങേരേം ഒന്ന് കെയര്‍ ചെയ്തേനെ. പറഞ്ഞിട്ടെന്താ കാര്യം. ഇനി നാട്ടില്‍ ചെന്നിട്ടു ഒന്ന് ട്രൈ ചെയ്യാം.

Tuesday, December 1, 2009

ഒരു വെള്ളരിക്ക മഹാത്മ്യം


പരീക്ഷ കാലം ആണല്ലോ ഇപ്പോള്‍, ക്രിസ്മസ് പരീക്ഷ, സെം എക്സാം പിന്നെ സപ്ലി ഉള്ളവര്‍ക്ക് വേണ്ടി നടത്തുന്ന സ്പെഷ്യല്‍ പരീക്ഷ, അതങ്ങനെ നീളും. എക്സാം എങ്ങനെ ഉണ്ടായിരുന്നു എത്ര എന്നതിന് തോല്‍ക്കും എന്നാ എന്റെ ചോദ്യത്തിന്, "എന്‍റെ നിഘണ്ടുവില്‍ തോല്‍വി എന്ന വാക്കില്ല, പകരം സപ്ലി മാത്രേ ഉള്ളു" എന്ന് പറഞ്ഞ എന്‍റെ അനിയന്‍ ഗോവിന്ദിനെ ഈ അവസരത്തില്‍ ഓര്‍ക്കാതെ വയ്യ. ആ മറുപടി എനിക്ക് വല്ലാതെ അങ്ങ് സുഖിച്ചു, കാരണം വെറുതെ കണ്ട പരീക്ഷക്ക്‌ ഒക്കെ ജയിച്ചു വന്നു ഇവന്‍ ഒക്കെ നമ്മുടെ വില കളയുമോ എന്നായിരുന്നു പേടി, ഇപ്പൊ സമാധാനം ആയി.

പത്താം തരം വരെ ഞാന്‍ നന്നയിട്ട് പഠിക്കുമായിരുന്നു എന്ന് പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസികാത്തത് കൊണ്ട് ഞാന്‍ വെറുതെ അങ്ങനെ പറഞ്ഞു മിനക്കെടുനില്ല. അല്ലെങ്കിലും പഠിച്ചിട്ടൊന്നും ഒരു കാര്യവും ഇല്ല എന്ന് മനസിലാകിയത് ഇവിടെ വന്നതിനു ശേഷം ആണ്, ഇവിടുത്തെ ഒരു വലിയ സ്ഥാപനത്തിലെ ജനറല്‍ മാനെജെരോട് എന്താ സര്‍ വിഷമിചിരിക്കുന്നെ എന്ന് ചോദിച്ചപ്പോള്‍ കിട്ടിയ മറുപടി കേട്ട അന്ന് ഈ ബഹ്‌റൈന്‍ വിട്ടു ഓടി പോരാന്‍ തുടങ്ങിയതാ, പിന്നെ ഇതിനു ചുറ്റും കടല്‍ ആയതു കാരണവും, എനിക്ക് നീന്താന്‍ അറിയാത്ത കാരണവും (നീന്താന്‍ അറിഞ്ഞിട്ടും കാര്യം ഇല്ല. ഇടയ്ക്കു വച്ച് സ്രാവ് പിടിക്കും) കൊണ്ട് ആ പരിപാടി ഉപേക്ഷിക്കുകായിരുന്നു. അങ്ങേരു പറഞ്ഞത് ഇങ്ങനെ ആയിരുന്നു, "thinking not working" എന്ന്.

പ്രീഡിഗ്രി ഒരു മോശം ഡിഗ്രി അല്ല ദാസ, എന്ന് മനസിലാകിയത് ശ്രീ ശങ്കര കോളേജിലെ വിദ്യാഭ്യാസ കാലത്താണ്. അതൊരു യുഗം ആയിരുന്നു, അവിടുത്തെ കുറെ കഥകള്‍ പറയാനുണ്ട്‌, ആദ്യത്തെ സസ്പെന്‍ഷന്‍, ഒരു പ്രണയം, പിന്നെ പ്രിന്‍സിപ്പല്‍-ന്റെ സ്നേഹപ്രകടനം അങ്ങനെ ഒരുപാടുണ്ട് പറയാന്‍. അത് ഇപ്പൊ പറയുന്നില്ല, അത് പറഞ്ഞാല്‍ നമ്മുടെ പരീക്ഷ കഥ അവിടെ നില്കും. അപ്പൊ ആ കഥകള്‍ പിന്നെ പറയാം.

പ്രീഡിഗ്രി കാലത്ത് ഞങ്ങള്‍ കുറച്ചുപേര് ഒരു research തന്നെ നടത്തി, ഒരു വിഷയത്തിന്‍റെ പരീക്ഷ എത്ര പ്രാവശ്യം എഴുതാം എന്ന്, പക്ഷെ എഴുതിയ അത്രേം പ്രാവശ്യത്തെ മാര്‍ക്ക് കൂട്ടിയിട്ടും മിനിമം മാര്‍ക്ക്‌ അയ 35 ഞങ്ങള്‍ക്ക് ആര്‍ക്കും കിട്ടിയില്ല. എങ്ങനെക്കയോ പ്രീഡിഗ്രി ജയിച്ചു ഡിഗ്രി-ക്ക് ചേര്‍ന്ന് chartered accountancy എന്ന ബാലികേറാമലയും തലയില്‍ എടുത്തു വച്ച് പരീക്ഷയുടെ നടുക്കയത്തില്‍ വട്ടം തിരിയുന്ന കാലം. കുറച്ചൂടെ വ്യക്തമായി പറഞ്ഞാല്‍ പഠിച്ചു പഠിച്ചു കണ്ണ് കുഴിയാറുണ്ട് എങ്കിലും, റിസള്‍ട്ട്‌ വരുമ്പോള്‍ അത് പുറത്തോട്ട് തള്ളികൊളും എന്ന ആശ്വാസത്തില്‍ നടക്കുന്ന കാലം.

എന്‍റെ കൂടെ ഒരു മഹാ ജ്ഞാനി പഠിക്കുന്നുണ്ടായിരുന്നു, കണ്ണന്‍, നമ്മളെ പോലെ ഒന്നും അല്ല ഒരു ബഹുമുഖ പ്രതിഭ. ചിന്തിക്കുക ആണ് മൂപ്പരുടെ പ്രധാന പരിപാടി. ഒരിക്കല്‍ ഒരു hour break -നു ശേഷം ഞാന്‍ നോക്കുമ്പോള്‍ ആശാന്‍ അവിടെ ജനാലയിലൂടെ പുറത്തേക്കും നോക്കി എന്തോ ചിന്തിച്ചിരിക്കുകയാണ്. ഞാന്‍ പോയി പതുക്കെ വിളിച്ചു, ആളു അറിയുന്നെ ഇല്ല. പിന്നേം വിളിച്ചു അപ്പോഴും ഒരു അനക്കോം ഇല്ല. അപ്പോഴേക്കും ഞങളുടെ ക്ലാസ്സിലെ വിനിത എന്നെ വിളിച്ചു, അതിലും വലുതല്ലോ ഇത്, ഞാന്‍ അവളുടെ അടുത്തേക്ക് പോയി. പിന്നെ ക്ലാസ്സില്‍ പ്രൊഫസര്‍ വരുമ്പോള്‍ മൂപ്പര് അങ്ങനെ ഒരു അനക്കോം ഇല്ലാതെ നില്‍ക്കുകയാണ്. ഇതെന്തു കൂത്ത്‌ എന്ന് ഞാന്‍ വിചാരിച്ചു.

ക്ലാസ്സ്‌ എടുത്തു തുടങ്ങിയപ്പോ, അന്തം വിട്ടു കുന്തക്കാലില്‍ ചിന്തിച്ചു നില്‍കുന്ന കണ്ണനെ കണ്ടു പ്രൊഫസര്‍ വിളിച്ചു, കണ്ണന്‍ ഇവിടെ വന്നിരിക്കൂ....ഒരു അനക്കോം ഇല്ല.....പിന്നേം വിളിച്ചു.......പിന്നേം അനക്കം ഇല്ല.....സംഗതി കയിവിട്ടു പോകുനല്ലോ എന്ന് ഓര്‍ത്തു ഞാന്‍ പിന്നേം പോയി വിളിച്ചു...പിന്നേം അനക്കം ഇല്ല......ഇനി ആരോടെങ്ങിലും statue പറഞ്ഞു കളിച്ചോ എന്ന സംശയം എല്ലാവര്ക്കും ഉണ്ടായി. ആരും ഒന്നും മിണ്ടുനില്ല. കണ്ണനെ അവഗണിച്ചു കൊണ്ട് നാരായണ സ്വാമി ക്ലാസ്സ്‌ എടുത്തു തുടങ്ങി. പ്രൊഫസര്‍ന്‍റെ പ്രീയപെട്ട വിദ്യാര്‍ഥി ആണ് കക്ഷി എന്നിട്ടും അങ്ങേരു മൈന്‍ഡ് ചെയ്യാതെ ക്ലാസ്സ്‌ എടുത്തു. ഞാന്‍ ആലോചിച്ചു, ഞാന്‍ ഒക്കെ ആണ് പോയി നില്കുന്നതെങ്കില്‍ പ്രൊഫസര്‍ ഒന്ന് വിളിച്ചു നോക്കുക പോലും ഇല്ല. അടുത്ത hour ഉം ഇതൊക്കെ തന്നെ സംഭവിച്ചു, പിന്നീടു വന്ന ലേഡി പ്രൊഫസര്‍ വിളിച്ചു...അനക്കം ഇല്ല. ഇതെന്തു കൂത്ത്‌?? ആര്‍ക്കും ഒരു ഇതും പിടിയും കിട്ടിയില്ല. പക്ഷെ ആ ക്ലാസ്സ്‌ തീരുനതിനു മുന്‍പ്, ആന ചിന്നം വിളിച്ച പോലെ ഒരു ദീര്‍ഘ നിശ്വാസം കേട്ട് എല്ലാരും തിരിഞ്ഞു നോക്കി, അതാ കണ്ണന്‍ ഭൂമിയിലേക്ക്‌ തിരിച്ചു വന്നിരിക്കുന്നു. ഒന്നും സംഭവിക്കാത്ത പോലെ കക്ഷി വന്നു സീറ്റില്‍ ഇരുന്നു. ആര്‍ക്കും ഒന്നും മനസിലായില്ല..ചികത്സ ഇല്ലാത്ത ഏതോ അസുഖം ആണെന്ന് കരുതി എല്ലാരും സമാധാനിച്ചു. അതിനു ശേഷം കക്ഷി പലപ്പോഴും എനിക്കൊന്നു ചിന്തിക്കണം എന്ന് പറഞ്ഞു നട്ടുച്ചയ്ക്ക് ഗ്രൗണ്ടില്‍ പോയി ഇരികുനത് കാണാം.

അങ്ങനെ ഇരിക്കെ ബി.കോം പരീക്ഷ വന്നു.....എല്ല്ലാരും തിരക്ക് പിടിച്ച പഠനത്തില്‍. എന്‍റെ ഒക്കെ പഠിത്തം പരീക്ഷയുടെ തൊട്ടു തലേന്നാള് ആണ്. അതും പഠിത്തം ഒന്നും അല്ല പുസ്തകം മലര്‍ക്കെ തുറന്നു വച്ച്, നാളെ ആ ചോദ്യം വന്നാല്‍ എന്ത് ഉത്തരം എഴുതും എന്ന് ആലോചിച്ചു ടെന്‍ഷന്‍ അടിക്കല്‍, അതിന്റെ ഉത്തരം താഴെ പുസ്തകത്തില്‍ കാണും പക്ഷെ നോക്കിയാല്‍ സസ്പെന്‍സ് തീര്‍ന്നില്ലേ. അതുകാരണം ഉത്തരം നോക്കില്ല...ടെന്‍ഷന്‍ അടിച്ചടിച്ച് കുറെ കഴിയുമ്പോള്‍ പുസ്തകവും അടച്ചു വച്ച് പോയി കിടന്നു ഉറങ്ങും. പിറ്റേന്ന് വെളുപ്പിനെ എഴുന്നേറ്റു അമ്പലത്തില്‍ പോകും, ദൈവം തരുന്ന പകുതി വാങ്ങിക്കാന്‍. ഉച്ചക്കാണ് പരീക്ഷ എങ്കിലും രാവിലെ തന്നെ കോളേജ് പരിസരത്ത് എത്തി, പെന്കുട്ട്ടികളോട് ഓരോ സംശയവും ചോദിച്ചു അങ്ങനെ ഇരിക്കും. ഈ പ്രൈവറ്റ് വിദ്യാര്‍ഥികള്‍ ഒരുപാട് ഉണ്ടാകും ബി. കോം പരീക്ഷക്ക്‌. പല പാരലെല്‍ കോളേജുകളില്‍ പഠിക്കുന്നവര്‍. എല്ലാരേം കാണാം, പരിച്ചയപെടം...പിന്നെ സമയം ഉണ്ടെങ്കില്‍ അവരോടു ചോദിച്ചു വല്ലതും ഒക്കെ പഠിക്കാം അങ്ങനെ നല്ല ഉദ്ദേശം ഉള്ള ഒരു യാത്ര.

ഒരു പരീക്ഷ ദിവസം, അതിവിശാലമായ പരീക്ഷ ഹാള്‍. എന്‍റെ നമ്പര്‍ തപ്പി കണ്ടു പിടിച്ചു ഞാന്‍ പോയി എന്‍റെ സീറ്റില്‍ ഇരുന്നു. തൊട്ടടുത്ത്‌ ഇരികുന്നവനെ ഒന്ന് കാര്യം ആയി സോപ്പ് ഇട്ടു, ഞാന്‍ നിന്നെ വീഗാലാന്‍ഡ്‌ കൊണ്ടുപോകാം, കാശ്മീര്‍ കൊണ്ടുപോകാം എന്നോകെ പറഞു കൊണ്ടിരികുമ്പോള്‍, അതാ കയറിവരുന്നു നമ്മുടെ കണ്ണന്‍. നെറ്റി നിറയെ ഭസ്മം പൂശി, വെള്ള ഷര്‍ട്ടും വെള്ള മുണ്ടും കയ്യില്‍ ഒരു റോള് ചരടും. ഇവനിത് എന്ത് പറ്റി?? അപ്പോഴാണ് ഞാന്‍ ഇന്ന് ഏതാ വിഷയം എന്ന് നോക്കുന്നെ, economics, വെറുതെ അല്ല, കുറി ഇട്ടില്ല എങ്കിലേ അത്ഭുതപെടാന്‍ ഒള്ളു. പക്ഷെ അപ്പോഴാണ് ഞാന്‍ അത് കണ്ടത്, കണ്ണന്റെ കയ്യില്‍ ഒരു വെള്ളരിക്ക. ഒരു കുഞ്ഞു വെള്ളരിക്ക.

ഈ വെള്ളരിക്ക എന്തിനയിര്‍ക്കും എന്ന് ഞാന്‍ ആലോചിച്ചു ചിന്തിചിരുന്നപോഴേക്കും ടീച്ചര്‍ പേപ്പറും ആയി എത്തി. കണ്ണന്‍ സ്വന്തം നമ്പര്‍ കണ്ടു പിടിച്ചു മൂപരുടെ സീറ്റില്‍ ഇരുന്നു.

പിന്നെ കേട്ടത് ഒരു അലര്‍ച്ച ആയിരുന്നു "അമ്മേ മഹാമായേ"" . സര്‍വത്ര മനുഷ്യരും ഞെട്ടി പോയി...നോക്കുമ്പോള്‍ കണ്ണന്‍ വെള്ളരിക്ക വളരെ ശ്രദ്ധാപൂര്‍വ്വം മേശയില്‍ വച്ചു. വെള്ളരിക്ക കണ്ടു മറ്റുള്ള കുട്ടികള്‍ ഒക്കെ നോക്കാന്‍ തുടങ്ങി. കണ്ണന് ഒരു കൂസലും ഇല്ല. പേപ്പര്‍ കൊടുക്കാന്‍ ടീച്ചര്‍ വന്നപ്പോള്‍ കണ്ണന്‍ ആ വെള്ളരിക്കയില്‍ തൊട്ടു നമസ്കരിക്കുന്ന്നു, തൊട്ടു തൊഴുകുന്നു. ഒന്നും പറയണ്ട..ടീച്ചറും വെള്ളരിക്കയെ ഒന്ന് സൂക്ഷിച്ചു നോക്കിയിട്ട് പോയി. പിന്നെ ചോദ്യ പേപ്പര്‍ വിതരണം ആയി. ചോദ്യ പേപ്പര്‍ വാങ്ങിച്ചെങ്കിലും എന്‍റെ ഒരു ശ്രദ്ധ കണ്ണനില്‍ തന്നെ. കാരണം ഈ പരീക്ഷ ഹാളില്‍ ഇരിക്കുന്ന പലര്‍ക്കും കണ്ണനെ അറിയില്ല...ഇനി എന്ത് ഗുലുമാല്‍ ആണോ ഒപ്പിക്കാന്‍ പോകുനത്, ആലോചിച്ചിട്ട് എനിക്കൊരു എത്തും പിടീം കിട്ടില്ല.

ചോദ്യപേപ്പര്‍ കൊടുത്തു കഴിഞ്ഞു ടീച്ചര്‍ മെല്ലെ കണ്ണന്റെ അടുത്ത് എത്തി. ടീച്ചര്‍ ആദ്യം വെള്ളരിക്കയെ ഒന്ന് സംശയിച്ചു നോക്കി...പല ആംഗിളില്‍, പക്ഷെ ഒന്നും മനസിലാകുനില്ല. കണ്ണന്‍ തിരക്കിട്ട് എന്തോ എഴുതുകയാണ്. ടീച്ചര്‍ ഒന്ന് സംശയിച്ചു, തൊടണോ? അല്ലേല്‍ വേണ്ട...അതോ ഒന്ന് തൊടണോ? പിന്നേം സംശയം.. സംശയിച്ചു സംശയിച്ചു ടീച്ചര്‍-ന്‍റെ കൈയ്യി വെള്ളരിക്കയില്‍ എത്തിയതും " തൊട്ടു പോകരുത്" അടുത്ത അലര്‍ച്ച... ടീച്ചര്‍ ഞെട്ടി പുറകോട്ടു രണ്ടു ചാട്ടം ചാടി. പേടിച്ചു പിന്നേം കണ്ണനെ നോക്കി. കണ്ണന്‍ ശാന്തന്‍ ആയി ശബ്ദം താഴ്ത്തി പിന്നേം പറഞ്ഞു. "തൊടരുത് ". പരീക്ഷ എഴുതാന്‍ ഇരുന്നവരും എല്ലാവരും ഒന്നും മനസിലാകാതെ ഇതെന്തു സംഭവം എന്ന് ആലോചിചോണ്ടിരുന്നു.

പക്ഷെ ടീച്ചര്‍ വെറുതെ ഇരുന്നില്ല...ചീഫ്‌ എക്സാമിനേഷന്‍ ഓഫീസര്‍ വന്നു. ടീച്ചറും അയാളും തമ്മില്‍ ഉള്ള ഗൂഡാലോച്ചനക്ക് ശേഷം അവര്‍ കണ്ണന്റെ അടുത്ത് വന്നു. പിന്നേം അലര്‍ച്ചകളും ബഹളങ്ങളും. പരീക്ഷാ ഹാളില്‍ ഇരിക്കുന്നവര്‍ കണ്ണനെ ഒരു തീവ്രവാദിയെ പോലെ നോക്കാന്‍ തുടങ്ങി. പിന്നേം വന്നു കുറെ ആള്‍ക്കാര്‍ ആരൊക്കെ കിണഞ്ഞു പരിശ്രമിച്ചിട്ടും ആ വെള്ളരിക്കയില്‍ ഒന്ന് തൊടാന്‍ പോലും പറ്റിയില്ല. അവസാനം പിടിച്ചപിടിയാലെ കണ്ണനെ കുറെ പേര്‍ വന്നു എഴുന്നേല്പിച്ചു കൊണ്ട് പോയി, പക്ഷെ അപ്പോഴും ആ വെള്ളരിക്ക കണ്ണന്‍ നെഞ്ചോടു അടക്കി പിടിച്ചിരുന്നു. പോയി ഒരു 10-15 മിനുട്ടിന് ശേഷം കണ്ണന്‍ വന്നു, തന്റെ വെള്ളരിക്കയും ആയി. എന്നിട്ടും പിന്നേം പരീക്ഷ എഴുതി തുടങ്ങി. ആര്‍ക്കും ഒന്നും മനസിലായില്ല. ചീഫ്‌ എക്സാമിനേഷന്‍ ഓഫീസര്‍ വന്നു ടീച്ചറിന്റെ ചെവിയില്‍ എന്തോ സ്വകാര്യം പറഞ്ഞു. അവരവിടെ നിന്ന് ചിരിയും തുടങ്ങി. ഇതെന്തു മാജിക്‌ എന്ന് എത്ര ആലോചിച്ചിട്ടും ഒരു എത്തും പിടീം കിട്ടില്ല. പരീക്ഷ എളുപ്പം ആയതു കാരണം ഇനിം ആലോചിക്കാന്‍ സമയം ഉണ്ട്. അന്ന് ആ പരീക്ഷക്ക്‌ ഞാന്‍ മുഴുവന്‍ സമയോം അവിടെ തന്നെ ഇരുന്നു. ഇനി ഇവന്‍ എന്താണ് ഒപ്പികുക എന്ന് പറയാന്‍ വയ്യല്ലോ. പക്ഷെ പിന്നീടു അത്യാഹിതം ഒന്നും സംഭവിച്ചില്ല.

പരീക്ഷ കഴിഞ്ഞു ഞങ്ങള്‍ എല്ലാരും ആകംഷാപൂര്‍വ്വം കണ്ണനെ വെയിറ്റ് ചെയ്യുകയാണ്. കണ്ണന്‍ പരീക്ഷ ഹാളില്‍ നിന്നും ഇറങ്ങിയപ്പോഴേക്കും എന്താ സംഭവം എന്ന് അറിയാന്‍ ഞങ്ങള്‍ അവന്റെ ചുറ്റും കൂടി. ആ വെള്ളരിക്കയുടെ ഐതിഹ്യം എന്താണെന്നു അറിയാന്‍ ഒരു ജിജ്ഞാസ. അവന്റെ മറുപടി നിങ്ങള്‍ അവന്റെ ശബ്ധത്തില്‍ തന്നെ കേട്ടോളു

കണ്ണന്‍: "ഓ....അതെന്നെട കൂവേ!! ആ വെള്ളരിക്ക ഇന്ന് അമ്പലത്തില്‍ നിന്നും കിട്ടിയതാ...ഒരു ധൈര്യത്തിന് വേണ്ടി കയ്യില്‍ വച്ചതാ. അശുദ്ധി ഉള്ള ആരെങ്കിലും തൊട്ടാല്‍ ചൈതന്യം പോകുമോ എന്ന് പേടിച്ച തൊടിക്കാണ്ടിരുന്നെ."

വെള്ളരിക്കക്ക് എന്തോന്ന് ചൈതന്യം? വെട്ടി അരിഞ്ഞു അവിയലില്‍ ഇട്ടാല്‍ ടേസ്റ്റ് ഉണ്ടാകും. യെവനോടൊക്കെ നമ്മള്‍ എന്ത് പറയാന്‍!!

ഒടുവില്‍ ആ പുണ്യ പരിപാവനമായ വെള്ളരിക്കക്ക് എന്ത് സംഭവിച്ചു എന്നല്ലേ, അത് രണ്ടു ദിവസം കഴിഞ്ഞു അതിലെ കുരു ഒക്കെ എടുത്തു കുഴിച്ചിട്ടു അത് പിന്നെ പടര്‍ന്നു പന്തലിച്ചു കുറെ മഹത്തുക്കളായ വെള്ളരിക്കകളെ സൃഷ്ടിച്ചു. ഭാഗ്യം വെള്ളരിക്ക മരത്തില്‍ ഉണ്ടാകാത്തത് .....അങ്ങനെ ആയിരുന്നേല്‍ കണ്ണന്‍ അതിന്റെ ചോട്ടില്‍ പോയിരുന്നു വേറെ ഒരു ബുദ്ധന്‍ ആകാന്‍ ശ്രമിച്ചേനെ...തീര്‍ച്ചയായും അവനു ജ്ഞാനോധയവും കിട്ട്യേനെ. എങ്കില്‍ ഇപ്പൊ എവിടെങ്കിലും ഒരു അശ്രമോം ഒക്കെ ഇട്ടു .....ഉടനെ തന്നെ എന്തേലും പീഡന കേസില്‍ അവനെ കാണാമായിരുന്നു. പക്ഷെ ഇതൊന്നും സംഭവിച്ചില്ല.. കക്ഷി ഈ അടുത്തിടെ വരെ ഇന്ത്യന്‍ ആര്‍മിയില്‍ ഉണ്ടായിരുന്നു. പക്ഷെ കഴിഞ്ഞ ബോംബെയില്‍ നടന്ന ക്രൂരമായ നരഹത്യയില്‍ ഇന്ത്യന്‍ ആര്‍മിയെ വ്യനിസിച്ചപോള്‍ താജ് ഹോട്ടലിന്റെ ഏതോ ഒരു മൂലയില്‍ പോയി ചിന്തിച്ചുകൊണ്ടിരുന്ന കക്ഷി രണ്ടു ഭീകരരെ വെടിവയ്ക്കാന്‍ മറക്കുകയും തദ്വാര ഇന്ത്യന്‍ ആര്‍മിയില്‍ നിന്നും പിരിച്ചു വിടുകയും ഉണ്ടായി. നമ്മുടെ ഒക്കെ നല്ല കാലം. അല്ലാതെ എന്ത് പറയാന്‍. അല്ലെ?

Wednesday, November 18, 2009

കര്മ്മന്യേ വാചികാരസ്തു മാ ഭലേഷു കാണാ കുണാ


വിശ്വാസമല്ലേ എല്ലാത്തിലും വലുത്, അതെ പക്ഷെ വിശ്വാസം അന്ധവിശ്വാസം ആയാലോ? അതെ ചില അന്ധവിശ്വാസങ്ങളെ പറ്റി ആകട്ടെ ഇപ്പ്രാവശ്യം. ഞാനും തികഞ്ഞ ഒരു ഈശ്വരവിശ്വാസി ആണ്, പക്ഷെ അന്ധവിശ്വാസങ്ങളോട് തീരെ യോജിപ്പില്ല, അമിത വിശ്വാസത്തോടും ഇല്ല. ആള്‍ ദൈവങ്ങളെ തീരെ പിടുത്തം ഇല്ല. എല്ലാവരിലും ഈശ്വരാംശം ഉണ്ട്, അത് സ്വയം കണ്ടെത്തുക.

പണ്ടൊന്നും എനിക്കത്ര ഈശ്വര വിശ്വാസം ഇല്ലായിരുന്നു, ഓരോ അനുഭവങ്ങള്‍ ആണ് നമ്മളെ കൂടുതല്‍ ഈശ്വരനിലേക്കു അടുപ്പിക്കുന്നത്. പണ്ട് ആത്മീയ ക്ലാസിനു പോകുമ്പോള്‍ പോലും എനിക്കത്ര വിശ്വാസം പോരാം. എല്ലാരും അമ്പലത്തില്‍ പോകുന്നു, ഞാനും പോകുന്നു, എല്ലാരും പ്രാര്‍ത്ഥിക്കുന്നു, ഞാനും പ്രാര്‍ത്ഥിക്കുന്നു, അത്രയേ ഉണ്ടായിരുന്നുള്ളു. അങ്ങനെ വീട്ടുകാരുടെ നിര്‍ബന്ധത്തിനു ഞാന്‍ ആത്മീയ പഠനക്ലാസ്സിലും ചേര്‍ന്നു. അവിടെ വച്ച് എനിക്കാദ്യം ഒരു വാര്നിങ്ങും, പിന്നീടു പുറത്താക്കുകയും ചെയ്തു. ആ കഥ പറഞ്ഞാല്‍ ഒരല്‍പം പ്രശ്നം ആകും എന്നാലും പറയാം.

ഗായത്രി മന്ത്രം പഠിപ്പിച്ചു കൊണ്ടിരുന്ന സമയം, ബാക്കി എല്ലാവരും അതീവ ശ്രദ്ധയോടെ അതിന്റെ വ്യാഖ്യാനം കേട്ടിരിക്കുന്നു. ഞാന്‍ അതിലും അതീവ ശ്രദ്ധയോടെ, ഇമ ചിമ്മാതെ ദിവ്യയെ നോക്കി കൊണ്ടിരിക്കുന്നു. കഴിഞ്ഞ 8 ദിവസം ആയി ക്ലാസ്സ്‌ തുടങ്ങിയെങ്കിലും ദിവ്യ എന്നെ നോക്കി ചിരിച്ചു തുടങ്ങിയിട്ടേ ഒള്ളു. എവിടെയും അവസരം കിട്ടിയാല്‍ അത് മിസ്സ്‌ ചെയ്യരുതെന്ന് എന്‍റെ ആറാം ഇന്ദ്രിയം എന്നോട് ഇപ്പോഴും മന്ത്രിക്കും. ഞാന്‍ അങ്ങനെ ദിവ്യയെ തന്നെ നോക്കി ഇരിക്കുനത് കണ്ടിട്ട് ഗുരുജി ചോദിച്ചു, "ഭര്‍ഗോ ദേവസ്യ ധീമഹി" ഇതിന്‍റെ അര്‍ഥം വിവരിക്കു!! എന്നെ എഴുന്നേല്പിച്ചു നിര്‍ത്തിയിട്ടാണ് ഈ ചോദ്യം! എനിക്കെന്തോന്നു അര്‍ഥം അറിയാന്‍. പറയാതെ ഇരുന്നാല്‍ ഞാന്‍ നാണം കെടും. എങ്ങനെ എങ്കിലും അര്‍ഥം പറഞ്ഞെ മതിയാകൂ. ഞാന്‍ ആ ശ്ലോകം എടുത്തു മനസ്സില്‍ ഇട്ടൊന്നു അരച്ച് കലക്കി, ഒന്നും കിട്ടുനില്ല, എങ്കിലും വായില്‍ തോന്നിയത് കോതക്ക് പാട്ട് എന്ന് പറഞ്ഞപോലെ എന്‍റെ വായില്‍ തോന്നിയ അര്‍ഥം ഞാന്‍ വിവരിച്ചു. " ദേവസ്സി ചേട്ടന്‍റെ ഭര്‍ഗോ വണ്ടി മാഹിയില്‍ ചെന്നപ്പോ ധിം എന്ന് പറഞ്ഞു നിന്നു". വ്യാഖ്യാനം കേട്ടതും പാവം ഗുരുജി ഇതൊന്നും കേള്‍ക്കാന്‍ ശക്തി ഇല്ലാത്തപോലെ രണ്ടു കയ്യും തലയ്ക്കു കൊടുത്തിരുന്നു. പിന്നെ അന്ന് ക്ലാസ്സ്‌ കഴിഞ്ഞപ്പോ എന്നെ ഒന്ന് നന്നായി ഉപദേശിച്ചു. ഒരു താകീതും തന്നു, മേലാല്‍ ദിവ്യയെ വായ നോക്കി ഇരിക്കരുത് എന്ന്. ഞാന്‍ അത് അക്ഷരം പ്രതി പാലിച്ചു, ഞാന്‍ ദിവ്യയെ നോക്കുനത് നിര്‍ത്തി, എന്‍റെ അര്‍ത്ഥ വിവരണം കേട്ട് എന്‍റെ ആരാധികയായി മാറിയ ശാലിനിയെ നോക്കി തുടങ്ങി. അത് പിന്നീടു കുളമായി, ആ കഥ പിന്നീടു വിവരിക്കാം.

ഈ സംഭവത്തിന്‌ ശേഷം, എന്‍റെ അടുത്ത് കഴിവതും അര്‍ത്ഥവിവരണം ചോദിക്കാതിരിക്കാന്‍ ഗുരുജി ശ്രേമിച്ചത് കൊണ്ട് കൂടുതല്‍ പ്രേശങ്ങള്‍ ഉണ്ടായില്ല. മൂപര് ഭയങ്കര ബുദ്ധിമാന അല്ലെ?? പക്ഷെ, ഒരിക്കല്‍ ഒരു എഴുത്ത് പരീക്ഷ ഇട്ടതില്‍, എനിക്കബദ്ധം പറ്റിയതാണോ, അതോ ചോദ്യാവലി തയ്യാറാക്കിയ ആള്‍ക്ക് പറ്റിയതാണോ എന്നറിയില്ല. ഒരക്കിടി പറ്റി!! ചോദ്യാവലി ഇങ്ങനെ ആയിരുന്നു.

"അഞ്ജന ശ്രീധര ചാരുമൂര്തെ കൃഷ്ണ അഞ്ജലി കൂപി വണങ്ങിടുന്നേന്‍"
സന്ദര്‍ഭവും അര്‍ത്ഥവും വിവരിക്കുക.

ശ്രീ ഭഗവാന്‍ ഉവാച: ബഹുനി മെ വ്യെതിതാനി ജന്മാനി തവ ചാര്‍ജുന!
താനി അഹം വേദ സര്‍വ്വാനി ന ത്വം വെഥ പരന്താപ (2 മാര്‍ക്ക്)

ഞാന്‍ നോക്കിയപ്പോള്‍ ആദ്യത്തെ "അഞ്ജന ശ്രീധര മാത്രേ കണ്ടോളു, ഭഗവത് ഗീത ശ്ലോകം കണ്ടില്ല". ശെരിക്കും അഞ്ജന ശ്രീധര എന്നത് വെറും ഒരു പ്രാര്‍ത്ഥന മാത്രം ആയിരുന്നു. പഠിക്കാത്തത് ആയതു കാരണം, എനിക്കു അറിയില്ലായിരുന്നു അതിന്റെ അര്‍ഥം. ഞാന്‍ സ്വയം ഒരു അര്‍ത്ഥവും സന്ദര്‍ഭവും കണ്ടെത്തി ഇങ്ങനെ വിവരിച്ചു വിസ്തരിച്ചു എഴുതി. " അഞ്ജനയുടെ ഭര്‍ത്താവു ശ്രീധരന്‍ ചാരി നിന്ന് മൂത്രമൊഴിച്ചപ്പോള്‍ കണ്ടു നിന്ന അഞ്ജനയുടെ അനിയത്തി അഞ്ജലി കയികൂപ്പി വണങ്ങി നിന്നു." അഹങ്ഗരം എന്നല്ലാതെ ഇതിനു എന്താ പറയുക, അല്ലെ. പരീക്ഷ കഴിഞ്ഞ ഉടനെ ഗുരുജി സ്നേഹത്തോടെ അടുത്ത് വിളിച്ചിട്ട് പറഞ്ഞു. മകനെ, ഇത് നിനക്ക് പറ്റിയ പണി അല്ല, നീ ഇവിടെ നിന്നാല്‍ ലവ്കിക സുഘങ്ങളെ പറ്റി ചിന്തിച്ചു ഞങ്ങളും സന്യാസം വിടും, അതുകൊണ്ട് മേലാല്‍ ഈ വശത്തേക്ക് വരരുത്. വളരെ മാന്യമായി അദ്ദേഹം അത് കയികര്യം ചെയ്തു... അങ്ങനെ ഞാന്‍ അവിടെന്നു പുറത്തായി.

പറഞ്ഞു വന്ന വിശ്വാസങ്ങളുടെ കാര്യം അല്ലെ, നമ്മള് വഴി തെറ്റി, അതോ ഞാന്‍ തെട്ടിച്ചതോ!! പണ്ട് ഞാന്‍ പറയന്‍ ബാക്കി വച്ച ഒരു സംഭവം ഇല്ലേ? ഒരു ശബരിമല കാലത്ത് ഞാന്‍ വട്ടാക്കിയ മാരാരുടെ കാര്യം? അതെ, ഞങ്ങളുടെ അമ്പലത്തില്‍ ഒരു മാരാര്‍ ഉണ്ട്, മൂപര്‍ക്ക് മൂപ്പരുടെ ചെണ്ടയില്‍ മറ്റാരും തൊടുന്നത് പോലും ഇഷ്ടം അല്ല. എനിക്കാണെങ്കില്‍ ചെണ്ട കണ്ടാല്‍ അപ്പൊ ഒന്ന് കൊട്ടാന്‍ തോന്നും. ഞാന്‍ അതില്‍ ഒന്ന് തൊട്ടത്തിനു എന്നെ എല്ലാരുടെ മുന്‍പില്‍ വച്ച് ചീത്ത വിളിച്ചപോഴേ ഞാന്‍ തീരുമാനിച്ചതാണ് മാരാര്‍ക്കിട്ടു ഒരു പണി. അങ്ങനെ ഞാന്‍ ഒരു അവസരത്തിന് വേണ്ടി കാത്തിരുന്നു. അങ്ങനെ ഒരു ശബരിമല കാലം, ഞ്ഗളുടെ അമ്പലത്തില്‍ ഇപ്പോഴും തമിഴന്മാരുടെ തിക്കും തിരക്കും. അങ്ങനെ ഉച്ചപൂജ കഴിഞ്ഞു ഞാന്‍ നോക്കുമ്പോള്‍ ഒരു ലോഡ് തമിഴന്‍ സ്വാമിമാര്‍ എന്റെ പുറകില്‍ ക്യൂ നില്‍ക്കുന്നു. മാരാരുടെ ചെണ്ട ആണെങ്കില്‍ വലിയമ്പലത്തില്‍ വടക്ക് കിഴക്കേ മൂലക്കല്‍ ഇരിക്കുന്നു. പ്രദിക്ഷണം വക്കുമ്പോഴും ഞാന്‍ തിരിഞ്ഞു നോക്കി തമിഴന്മാര്‍ എല്ലാരും എന്റെ പുറകെ തന്നെ ഉണ്ട്. അപ്പൊ തോനിയ ബുദ്ധി പോലെ, ഞാന്‍ മാരാരുടെ ചെണ്ടയുടെ അടുത്തെത്തി അതിനെ ഒന്ന് തൊട്ടു തൊഴുതിട്ടു ചെണ്ടക്കോല്‍ എടുത്തു ചെണ്ടയില്‍ രണ്ടു അടിയും ഒരു വട്ടം കരങ്ങളും ഒരു നമസ്കാരവും നടത്തി. എന്റെ പുറകെ വന്ന തമിഴന്മാര്‍ വിചാരിച്ചു ഇതേതോ ഇവിടുത്തെ ആചാരം ആണെന്ന്. എന്റെ പിന്നാലെ വന്ന ഏതാണ്ട് പത്തു പതിനഞ്ചു തമിഴംമാരും ചെണ്ടയില്‍ കൊട്ടി തിരിഞ്ഞു കറങ്ങി നമസ്കാരവും നടത്തി. കണ്ടു നിന്ന മാരാരുടെ കാര്യം പിന്നെ പറയണോ. അയാള്‍ക്ക് കലി തുള്ളി ആകെ വട്ടായി.

ഇതാണ് തമിഴന്മാരുടെ പ്രശ്നം അവര്‍ കാര്യങ്ങള്‍ എന്തെന്ന് ചിന്തിക്കാന്‍ പോലും നില്‍ക്കില്ല, ആരോ എന്തോ ചെയ്യുനത് കണ്ടു അത് അതുപോലെ തന്നെ ആവര്‍ത്തിക്കുന്നു. ശരിക്കും ഉള്ല്ല കഥക്ക് മുന്‍പ് ഒരു ഉപകഥ പറയാം എന്ന് കരുതിയത്‌, ഇവരുടെ ഈ അമിത ഭക്തിയെ ഒന്ന് നിങ്ങള്ക്ക് മനസിലാക്കി തരാന്‍ വേണ്ടി ആയിരുന്നു. ശരിക്കും ഞാന്‍ പറയാന്‍ ഉദേശിച്ച സംഭവം ഇതാണ് :

എന്റെ ഒരു വലിയമ്മ ഉണ്ട്, ഭയങ്കര ഈശ്വര വിശ്വാസം ഉള്ള ഒരാളാണ് വല്യമ്മ. വല്യമ്മക്ക് ഒരു പ്രശ്നം ഉണ്ട്, കണ്ണിനു തീരെ കാഴ്ച പോരാം. അങ്ങനെ ഇരിക്കെ ഞങ്ങള്‍ എല്ലാരും കൂടി കാടംപുഴക്ക്‌ ഒരു തീര്‍ഥയാത്ര പോയി, അതും ഒരു ശബരിമല കാലത്ത് തന്നെ. കാടാമ്പുഴയില്‍ ബസ്‌ പാര്‍ക്ക്‌ ചെയ്ത ശേഷം..ഞങ്ങള്‍ എല്ലാരും ഇറങ്ങി നടന്നു, ക്ഷേത്ര ദര്‍ശനത്തിനായി. ഞാനും പ്രസാദ്‌ ചേട്ടനും ഒരുമിച്ചു നടക്കുന്നു, ഞങ്ങളുടെ തൊട്ടുമുന്‍പില്‍ ഒരു കൂട്ടം തമിഴന്‍ സ്വാമിമാരും, അതിനു മുന്‍പിലായി നമ്മുടെ വല്യമ്മയും. വല്യമ്മ നടന്നു നടന്നു ഒരു ബോര്‍ഡ്‌-ന്റെ മുന്‍പില്‍ ചെന്ന് നില്കുന്നു അതിന്റെ താഴെ കുറെ കല്ലുകള്‍ അവിടെ ഒക്കെ ആകെ ഭസ്മം തൂവിയിരികുനത് പോലെ. വല്യമ്മ ആ ബോര്‍ഡ്‌-ന്റെ മുന്‍പില്‍ ചെന്ന് നിന്നു ആ ബോര്‍ഡില്‍ എഴുതിയിരിക്കുനത് വായിക്കാന്‍ ഒരു വിഭല ശ്രമം നടത്തി, കണ്ണ് തീരെ പിടിക്കാത്തത് കൊണ്ട് വായിക്കാന്‍ പറ്റുന്നില്ല. വല്യമ്മ അവിടെ നിന്നു കയ്യി കൂപ്പി തൊഴുകാന്‍ തുടങ്ങി.

പിന്നാലെ വന്ന സ്വാമിമാരുടെ കാര്യം പിന്നെ ഞാന്‍ പറയണ്ടല്ലോ, വല്യമ്മ തൊഴുകുന്നത് കണ്ടു അവരും തുടങ്ങി!! അവര്‍ ആകെ അവിടെ പിന്നേം ഭസമ തൂകി, കയ്യില്‍ ഇരുന്ന കര്‍പ്പൂരം കത്തിച്ചു കൂട്ടത്തിലെ ഏതോ സ്വാമി വിളിച്ചു" മുരുകാ". അപ്പോഴാണ് വല്യമ്മക്കും മനസിലകുനത് ഇത് മുരുകന്‍ ആണെന്ന്. വല്യമ്മയും തുടങ്ങി "സ്കന്ദ പ്രസീദ...."!!

ഞാനും പ്രസാദ്‌ ചേട്ടനും നോക്കുമ്പോള്‍ അവിടെ ഒരു ദീപാരാധന നടക്കുന്നു....മൊത്തം ശരണം വിളികളും, പ്രാര്‍ത്ഥനകളും.. ഞങ്ങള്‍ക്ക് ഒന്നും മനസിലായില്ല, കാരണം ഏതാണ്ട് 15 കൊല്ലം ആയി ഞ്ഗല്‍ ഇവിടെ വരുന്നു ഇന്നുവരെ ഇങ്ങനെ ഒരു പ്രതിഷ്ഠ അവിടെ കണ്ടിട്ടില്ല. ഞങ്ങള്‍ക്ക് അത്ഭുതം ആയിരുന്നു...ഇവിടെ ഇങ്ങനെയും ഒരു പ്രതിഷ്ഠ ഉണ്ടായിരുന്നോ?

ഞ്ഗല്‍ അടുത്ത് എത്തുമ്പോഴേക്കും അവിടെ അകെ കര്പ്പോരം കത്തിച്ചു,....സ്വാമിമാര്‍ ആ ഭസ്മം ഒക്കെ ദേഹത്ത് വാരി പൂശുന്നു. സ്കന്ദ ശ്ലോകം ജപിച്ചിരുന്ന വല്യമ്മ ഇനിയും കണ്ണ് തുറന്നിടില്ല. അത്ഭുതത്തോടെ ഞാനും പ്രസടെട്ടനും അതു നോക്കി നിന്നു. എന്നിട്ട് ഇത് ഏതു പ്രതിഷ്ഠ എന്നറിയാന്‍ ആ ബോര്‍ഡിലേക്ക് നോക്കി. ചിരിയാണോ ഈ പ്രകടനം കണ്ടു എന്ത് വികാരമാണ് എനിക്കപോള്‍ തോനിയതെന്നു പറയാന്‍വയ്യ
ആ ബോര്‍ഡില്‍ എഴുതിയിരികുനത് ഇങ്ങനെ ആയിരുന്നു

" ഇവിടെ തുപ്പരുത്"

അതിന്റെ താഴെ ഉള്ള കല്ലുകളില്‍ ഇട്ടിരുനത് ഭസ്മം ആയിരുനില്ല.. മുന്സിപാലിട്ടിക്കാര് കൊതുകിനെ ഓടിക്കാന്‍ ഇട്ട ബ്ലീച്ചിംഗ് പൌഡര്‍ ആയിരുന്നു.

ഇവരെ ഒക്കെ നമ്മള്‍ ഏതാ ചെയ്യന്ടെത്?? ഇവിടെ ശരിക്കും തെറ്റുകാര് ആര്?? കണ്ണിനു കഴ്ചകുരവുള്ള വല്യമ്മയോ?, അതോ തമിഴന്മാരോ? അതോ മുന്സിപാലിട്ടിക്കാരോ ! അതോ ഇതൊക്കെ കണ്ടിട്ടും അവിടെ കണ്ടുകൊണ്ടു നിന്ന ഞങ്ങളോ?? അല്ല നിങ്ങള് തന്നെ പറയു

വാല്‍കഷണം: ഇപ്പൊ ആ ബോര്‍ഡ്‌ അവിടെ ഇല്ല കാരണം പിന്നീടു വന്നപോഴും അവര്‍ അവിടെ ആരാധന നടത്താന്‍ ശ്രേമിക്കുകയും, പിന്നീടു അവിടെ അമ്പലം പണിയാന്‍ ശ്രേമിക്കുകയും ചെയ്തത്രേ. ഇതില്‍ കൂടുതല്‍ സഹിക്കാന്‍ ഒരു മലയാളിക്കും കെല്പ് ഇല്ലാത്തതിനാല്‍ " തുപ്പരുത് അപ്പന്‍റെ" അമ്പലം ഇവിടെ വേണ്ട എന്ന് ആ നാടുകാര് തീരുമാനിച്ചത്രേ!! അവര്‍ക്ക് കോടാനുകോടി പ്രമാണം, ഇല്ലെങ്കില്‍ ഇനി ഇതിനും ഒരു ഐതിഹ്യം ഉണ്ടായേനെ, അതിന്റെ പേരില്‍ നാലഞ്ചു പേര് വെട്ടി മരിച്ചേനെ!!

Friday, November 13, 2009

ചാര്‍ സൌ ബീസും, വാളും, കപ്പയും പിന്നെ മൊട്ടയും


കഥ പറയുമ്പോള്‍ നമ്മള്‍ നമ്മുടെ നാടിനെ കൂടി ഓര്‍ക്കേണ്ടതല്ലേ? അതെ എന്‍റെ ജീവിതത്തിലെ പല സംഭവങ്ങളിലും പുല്ലുവഴി എന്ന ഞങളുടെ കൊച്ചു ഗ്രാമത്തിനു വിലയേറിയ പങ്ങ്ങു ഉണ്ട്. എന്‍റെ ജീവിതത്തിലെ പല കഥകളും കഥാപാത്രങ്ങളും എല്ലാം ഈ കൊച്ചു സുന്ദരമായ ഗ്രാമത്തില്‍ നിന്ന് തന്നെ.

പച്ച പുതപ്പിട്ട മൊട്ടക്കുന്നുകളും, കളകളം ഒഴുകുന്ന ചെറു അരുവികളും, മെല്ലെ മെല്ലെ തഴുകി നടക്കുന്ന മന്ദമാരുതനും ഒന്നും ഇവിടെ ഇല്ലെങ്കിലും ഞങളുടെ ഗ്രാമം സുന്ദരം തന്നെ. എങ്ങനെ സുന്ദരം എന്ന് ചോദിച്ചാല്‍ എന്‍റെ ഭാഷയില്‍ പറഞ്ഞാല്‍ മോര്‍ണിംഗ് ഒരു 8 മണി മുതല്‍ സ്കൂളിലും കോളേജിലും പോകുന്ന തരുണീമണികളും, വൈകിട്ട് തിരിച്ചു ഒരു 4 മണി ആകുമ്പോള്‍ തിരിച്ചു വീട്ടിലേക്കു പോകുന്ന സുന്ദരികളും, പിന്നെ അമ്പലത്തിലെ ഉത്സവത്തിന് മറ്റു ഗ്രാമങ്ങളില്‍ നിന്നും വരുന്ന സുന്ദരിമാരേം കൊണ്ട് സുന്ദരമായ ഞങളുടെ ഗ്രാമം!!

ഞങളുടെ ഗ്രാമത്തില്‍ ഒരു സ്കൂള്‍ ഉണ്ട് "ജയകേരളം " അവിടെ ആണ് ആ നാട്ടിലെ മിക്കവരുടെം വിദ്യാഭ്യാസം നടന്നിടുളത്, സാദാരണ നമ്മുടെ വീടിന്‍റെ അടുത്ത് ഒരു സ്കൂള്‍ ഉണ്ടെങ്കില്‍ നമ്മള്‍ അവിടെ അല്ലെ പഠിക്കാന്‍ പോകു?? പ്രത്യേകിച്ച് നമ്മുടെ ബന്ധുക്കള്‍ അവിടെ ടീച്ചേര്‍സ് ആയിട്ടു ഉണ്ടെങ്കിലോ? തീര്‍ച്ചയും നമ്മള്‍ അവിടെ പഠിക്കാന്‍ പോകും അല്ലെ? എല്ലാരുടേം കെയര്‍ ആന്‍ഡ്‌ അറ്റെന്റഷന്‍ കിട്ടി അങ്ങനെ സുഖിച്ചു നടക്കാം എന്ന് അല്ലെ?? നിങ്ങള്‍ അങ്ങനെ ചിന്തിക്കും, പക്ഷെ ഞാന്‍ അനഗ്നെ ചിന്തികില്ല!! "കപ്പലില്‍ ഉള്ളത് നമുക്ക് എപ്പോ വേണമെങ്ങിലും കാണാം, പക്ഷെ കടലില്‍ ഉള്ളത് അങ്ങനെ പറ്റില്ലാലോ" എന്‍റെ ചിന്താഗതി അങ്ങനെ ആണ്.. അതായതു നാട്ടില്‍ ഉള്ള സ്കൂള്‍-ലെ പെണ്‍കുട്ടിയോളെ നമുക്ക് എപ്പോ വേണമെങ്കിലും കാണാം പരിചയപ്പെടാം, ഇനി ബന്ധുക്കള്‍ ഉണ്ടെന്ന ലേബലില്‍ അവിടെ ചുറ്റിയടിച്ചു നടക്കാം, എപ്പടി?? പക്ഷെ വല്ല നാട്ടിലേം സ്കൂളില്‍ കേറി നമുക്കത് കാണിക്കാന്‍ പറ്റുമോ? ഇല്ല !! അപ്പൊ അവിടെ ഉള്ള പെണ്‍കുട്ട്യോള്‍ മിസ്സ്‌ ആയികൊട്ടെ എന്ന്!! ഉവ്വ നടക്കൂല്ല, സമ്മതിക്കൂല്ല!! ഇതൊക്കെ കൊണ്ട് ഞാന്‍ പഠിച്ചത് ഒന്ന് തൊട്ടു നാലാം ക്ലാസ്സ്‌ വരെ ഒരു സ്കൂളിലും, അഞ്ചു തൊട്ടു ഏഴു വരെ വേറെ സ്കൂളിലും പിന്നെ എട്ടു തൊട്ടു പത്തു വരെ വേറെ സ്കൂളിലും ആയിരുന്നു. അതൊക്കെ കൊണ്ട് തന്നെ എനിക്ക് നല്ല റീച്ച് കിട്ടി!!

ഞാന്‍ പറയാന്‍ വന്നത് ഇതൊന്നും അല്ല, ഞങളുടെ ഗ്രാമത്തിലെ കുറ്റിക്കാട്ട് മഹാദേവ ക്ഷേത്രത്തിലെ ഉത്സവവും ആയി ബന്ധപെട്ട് നടന്ന ഒരു സംഭവം ആണ്! ഈ കഥയിലെ ഹീറോ ഞാന്‍ അല്ല, ഞാന്‍ വില്ലന്‍ ആണ്!!
അപ്പൊ ഹീറോ ആരെന്നകും, അതാണ് ഈ ഫോട്ടോയില്‍ കാണുന്ന തലയുള്ള ശ്രീമാന്‍ സൂരജ് അഥവാ "മൊട്ട". നാട്ടില്‍ മൊട്ട എന്ന് പറഞ്ഞാലേ അറിയൂ!! മൊട്ടയെ പറ്റി പറഞ്ഞാല്‍, എന്തിനോടും ഏതിനോടും ആകാംഷ ഉള്ള ഒരു പയ്യന്‍! ഉദാഹരണത്തിന്‌, ഇപ്പൊ നമ്മള്‍ അവനോടു പറയുകയാണ് എടാ ആ പോകുന്നത് ഒരു പൂച്ച ആണ്!! കേട്ട ഉടനെ മൊട്ട ചോദിക്കും, ഹായ്!! പൂച്ചയോ, കരുത്ത്താണോ വെളുത്തതാണോ? കണ്ടന്‍ ആണോ പെണ് പൂച്ച ആണോ? പുള്ളി ഉണ്ടോ ഇല്ലയോ? ആ പൂച്ച വല്ലതും കഴിച്ചോ എന്തോ? ഇങ്ങനെ പോകും കാര്യങ്ങള്‍.

അങ്ങനെ ഒരിക്കല്‍ അമ്പലത്തിലെ ഉത്സവത്തിന് എപ്പോഴത്തെയും പോലെ കുളിച്ചു കുറിയൊക്കെ തൊട്ടു വൃത്തിയായി ഞങള്‍ എല്ലാവരും നേരത്തെ പുറപ്പെട്ടു!!! നടക്കല്‍ എത്തി കാണിക്കയും ഇട്ടു എല്ലാരും ഒരു മിനിറ്റ് കണ്ണടച്ച് പ്രാര്‍ത്ഥിച്ചു ഒരെറ്റ പെന്കുട്യോള് പോലും നഷ്ടപ്പെട്ട് പോകല്ലേ എന്ന്!!എന്നിട്ട് എല്ലാരും കൂടി നേരെ വളകള്‍ വില്കുന്ന കടയിലേക്ക് പോകും, അവിടെ ചുറ്റിപറ്റി നില്കും, കാരണം പെണ്‍കുട്ടികല്‍ അങ്ങോട്റെക് വരാതെ എവിടേം പോകില്ലല്ലോ!! പക്ഷെ ഞാന്‍ അവരുടെ കൂടെ പോകില്ല, കാരണം ആള് കൂടിയായാല്‍ പാമ്പ് ചാകില്ല എന്ന് എനിക്കറിഞ്ഞൂടെ!! ഇത്രേം പേര് കിടന്നു ചുറ്റിക്കളിക്കുമ്പോള്‍ ആരെ നോക്കണം എന്ന് അവര്‍ക്ക് തന്നെ confusion ആകും, സൊ ഞാന്‍ അവരില്‍ നിന്നൊക്കെ മാറി, വളരെ വിനയാന്വിതന്‍ ആയിട്ടു എല്ലാ തലമുതിര്‍ന്ന അമ്മാവന്മാരോടും സംസരിചോണ്ട് നില്കും. അല്ലെങ്കില്‍ മുത്തശ്ശിമാരെ തോഴുവിക്കാന്‍ കൊണ്ടുപോകും, ഒരു സഹായി ലൈന്‍. ഒരു attention കിട്ടാന്‍ നമ്മള്‍ എന്തൊക്കെ പാട് പെടണം അല്ലെ? ഭയങ്കര competitive ഫീല്‍ഡ് ആണ്, നമ്മള്‍ നോക്കി കളിചില്ലെങ്ങില്‍ പണി കിട്ടും!!

അങ്ങനെ അടിച്ചുപൊളിച്ചു നടക്കുന്ന ഒരുത്സവം, ഞാനും അനുചെട്ടനും, രണ്ജ്ഞു ചേട്ടനും, മണികുട്ടനും, എന്‍റെ അനിയന്‍ സൂരജും, കണ്ണനും, മൊട്ടയും, കഷാരുവും അങ്ങനെ എല്ലാരും ഉണ്ട്. ഒരു റൌണ്ട്സ് ഒക്കെ കഴിഞ്ഞു ഇങ്ങനെ ഇരികുമ്പോള്‍ അനുചെട്ടനും എനിക്കും ഒന്ന് മുറുക്കണം എന്ന് തോന്നി. നല്ല തളിര്‍ വെറ്റിലയില്‍ നൂറും തേച്ചു മുരുകുന്നതിന്റെ ഒരു സുഖം ഒന്ന് വേറെ തന്നെയാ.......താംബൂല ചര്‍വണം എങ്ങനെ വേണം എന്നതും അതിന്‍റെ ഗുണഗണങ്ങളും ഒക്കെ ആചാര്യന്മാര്‍ പണ്ടേ പറഞ്ഞിട്ടുലതനല്ലോ!! പക്ഷെ നമ്മള്‍ ഇതൊന്നും അല്ല....നല്ല "എ" ക്ലാസ്സ്‌ ചാര്‍ സൌ ബീസ്!! അതും സാകീര്‍ ഭായിടെ കടയില്‍ നിന്നും!

അങ്ങനെ മുറുക്കാന്‍ വാങ്ങാന്‍ പോകുമ്പോള്‍ ആണ് പിന്നില്‍ നിന്നും ഒരു വിളി! നോക്കുമ്പോള്‍ മൊട്ട!!
"സുജിചേട്ടാ എനിക്കും ഒരു മുറുക്കാന്‍"
ഞാന്‍ ചോദിച്ചു മീട്ടാ പാന്‍ മതിയോ?? മൊട്ട ഞാന്‍ അവനെ insult ചെയ്തു എന്നപോലെ നോക്കിടു പറഞ്ഞു എനിക്കും ചാര്‍ സൌ ബീസ് മതി!!

ഞാന്‍ കരുതി ഇവന്‍ ചാര്‍ സൌ ബീസ് മുറുക്കും എന്ന്!! ഈ ചാര്‍ സൌ ബീസ് എന്ന സാധനം ഇത്തിരി strong അന്നേ, കാരണം അതില്‍ തൂഫാന്‍, കാലപത്തി, കിമാം എന്നീ ദിവ്യ ഔഷധങ്ങളും, പിന്നെ വീര്യം കൂടിയ പുകയിലയുടെ പല ടൈപ്പ് പൊടികളും ഇടും!! ചുരുക്കി പറഞ്ഞാല്‍ തലയ്ക്കു പിടിക്കും എന്ന് ഉറപ്പു!!

അങ്ങനെ മുറുക്കാന്‍ ഒക്കെ വാങ്ങിച്ചു വിശദമായി ഒന്ന് മുറുക്കി കൊണ്ട് ഞാനും അനുചെട്ടനും തരിച്ചുഎത്തി, മൊട്ടയുടെ മുറുക്കാനും കൊടുത്തു! കൊടുതപോഴും ഞങള്‍ പറഞ്ഞു, ഇത് ചാര്‍ സൌ ബീസ് ആണ്!! മൊട്ട മൈന്‍ഡ് ചെയ്തില്ല. അവന്‍ മുറുക്കി തുടങ്ങി. അപ്പോള്‍ അവിടെ ഗാനമേളയും മുറുകുകയായിരുന്നു. പാട്ടിന്‍റെ ഇടയ്ക്കു ഞാന്‍ തിരിഞ്ഞു നോകുമ്പോള്‍ മൊട്ട അവിടെ ഉണ്ട്, ഒരു ചെറിയ ആട്ടം ഉണ്ടോ? ഏയ്‌ ഇല്ല തോന്നുനതാണ്, ഞാന്‍ സമാധാനിച്ചു!! പക്ഷെ ആ പാട്ട് കഴിഞ്ഞു നോക്കുമ്പോള്‍ മൊട്ട അവിടെ ഇല്ല!! ഇവന്‍ ഇതെവിടെ പോയി?? ഞാനും അനുചെട്ടനും അന്വേഷിച്ചിറങ്ങി!

അവിടെ ഗാനമേള പോടിപോടികുമ്പോള്‍ ഞങള്‍ ഇവിടെ മോട്ടയെം തപ്പി നടക്കുകയാണ്!! അവസാനം ഞങള്‍ കണ്ട കാഴ്ച അത്രക്കും ഭീകരമായിരുന്നു!! മൊട്ട അവിടെ, അമ്പലത്തിലേക്ക് ആളുകള്‍ വരുന്ന വഴിയില്‍ ഉള്ള ഒരു കപ്പലണ്ടി കടകകാരന്റെ ഉന്തുവണ്ടിയുടെ ഒരു കമ്പിയില്‍ കയ്യിട്ടു ഒരു വശത്തേക്ക്‌ ഞാന്നു കിടന്നു വാള് വക്കുന്നു!! കപ്പലണ്ടി കടക്കാരന്‍ അവനെ മുഴുത്ത തെറി വിളിക്കുന്നു. ഇവന്‍ വാള് വക്കുനത് കാരണം ഒരാളും അയാളുടെ കടയില്‍ നിന്നും കപ്പലണ്ടി വാങ്ങുന്നില്ല!! അകെ മൊത്തം പ്രക്ഷുബ്ദമായ സിറ്റുവേഷന്‍!!

അമ്പലത്തിലേക്ക് വരുന്നവര്‍ ഒക്കെ മോട്ടയെ സൂക്ഷിനോക്കുണ്ട്, പലരും പറയുന്നുണ്ട്, ഇത് നമ്മുടെ സുമുവിന്റെ മകന്‍ അല്ലെ? ഇവന്‍ ഈ കള്ളുകുടിയും തുടങ്ങിയോ?? ഇനിയും അവനെ അവിടെ ഇടുന്നത് ശെരിയല്ല, ഞാനും അനുചെട്ടനും കൂടി അവനെ അവിടെന്ന് പൊക്കി നേരെ junction-ഇല്‍ ഉള്ള ബെന്നി ചേട്ടന്റെ കടയില്‍ കൊണ്ടുപോയി, അവിടെ ചെന്ന് ഒരു സോഡയും വാങ്ങി കുടുപ്പിച്ചു, പക്ഷെ ഉടനെ തന്നെ അതു ശര്ദ്ധിച്ചു. അവന്‍ തലര്‍നോടിഞ്ഞു അവിടെ തിണ്ണയില്‍ കിടപ്പ് തുടങ്ങി. ഇത്രേ നേരം അമ്പലത്തില്‍ വന്നിരുന്നവര്‍ മാത്രം കണ്ട സംഭവം ഇപ്പൊ എല്ലാ നാട്ടുക്കാര്‍ക്കും കാണാന്‍ പാകത്തിനായി! എന്തിനേറെ പറയുന്നു മൊട്ട ഒരു amateur കള്ളുകുടിയന്‍ ആയി പേരെടുക്കാന്‍ തുടങ്ങിയിരുന്നു!!

അപ്പോഴാണ് കൊതുക് എന്ന് ഇരട്ടപെരുള്ള രണ്ഞുവിന്റെ വരവ്!! ഞങള്‍ എല്ലാരും കൂടി അവനെ താങ്ങി എടുത്തു രണ്ഞുവിന്റെ വീട്ടില്‍ കിടത്താന്‍ പോയപോഴെകും രണ്ഞുവിന്റെ വക dialogue!!
"എന്‍റെ കൂടുകാരനെ കൊണ്ട് നശിപിച്ച ഒരെട്ടവന്മാരും ഈ പടിക്കകത്ത് കേറിപോകരുത്!! ഞാന്‍ ഉണ്ട് അവനെ നോക്കാന്‍!!" ഇത് പറഞ്ഞു സ്ലോ മോഷന്‍ സ്റ്റൈലില്‍ അവന്‍ മോട്ടയെം കൂടി അകത്തേക്ക് പോയി. അപ്പോഴേക്കും ഞങളുടെ ബാക്കി ഗ്യാന്ഗ് അവിടെ എത്തി!

പക്ഷെ രണ്ടു മിനിറ്റ് കഴിഞ്ഞില്ല രണ്ഞു വന്നു ഞങളുടെ കാലു പിടിച്ചു! ഞാന്‍ പറഞ്ഞതൊക്കെ തിരിച്ചെടുത്തു എങ്ങനെ എങ്കിലും അവനെ ഒന്ന് ഇവിടെന്നു കൊണ്ടുപോയി തരാമോ എന്ന്!! എന്താണ് സംഭവിച്ചത് എന്നുവച്ചാല്‍. ഞങളെ പുറത്തു നിര്‍ത്തി മോട്ടയെം കൊണ്ട് രണ്ഞു അകത്തുപോയി അവനെ നല്ല ബെഡ്ഡില്‍ കിടത്തി, അടുത്ത സെക്കന്റില്‍ മൊട്ട അവിടെ വാള് വച്ചു! ഇതുകണ്ട രണ്ഞു അലറി "പുറത്തുപോയി വാള് വയ്ക്കട" !! കേട്ടത് മൊട്ട പുറത്തേക്കോടി, വാള് വച്ചത് നേരെ അവന്റെ വീടിലെ കിണറ്റിലേക്ക്!! കുടുങ്ങിയോ? അല്ല നിങ്ങള് തന്നെ പറയു!!

അങ്ങനെ രേഞ്ഞുവിന്റെ വീട്ടില്‍ നിനും മോട്ടയെ പൊക്കി ഞങള്‍ നേരെ അവന്‍റെ വീട്ടിലേക്കു പോയി. കേറി ചെല്ലുമ്പോള്‍ ഒരു ടെന്‍ഷന്‍ ഉണ്ടായിരുന്നു, എന്ത് പറയും എന്ന്. ഇനി അവരും പറഞ്ഞാലോ ഞങള്‍ കൊണ്ട് പോയി കുടുപിച്ചു എന്ന്!! ദൈവാധീനം കൊണ്ട് നുണക്ക് നമുക്ക് ഒരു പന്ജോം ഇല്ലാത്തതു കൊണ്ട് ചെന്ന വഴിക്ക് അവന്റെ മുത്തശ്ശിയുടെ അടുത്ത് പറഞ്ഞു!! കപ്പ കഴിച്ചതാണ്, അപ്പൊ തുടങ്ങിയ ശര്ദ്ധില്‍ ആണ് നിര്‍ത്തുന്നില്ല എന്ന്!! മുത്തശ്ശി അവനെ അകത്തു കൊണ്ട് പോയി കിടത്തി ഞങള് തിരിച്ചു പോരുകയും ചെയ്തു!!

പിറ്റേന്ന് മൊട്ട അനുചേട്ടന്റെ അടുത്ത് വന്നു ചോദിച്ചു...ചേട്ടാ അപ്പൊ അതാണല്ലേ ചാര്‍ സൌ ബീസ്!! ഹോ ഞാന്‍ ഒന്നും അറിഞ്ഞില്ലാട്ടോ!!
പക്ഷെ നാട്ടുകാര്‍ എല്ലാം അറിഞ്ഞു എന്ന് പറയണം എന്നുണ്ടയിരുനെന്കിലും അനുചെട്ടന്‍ പറഞ്ഞില്ല!!

പക്ഷെ കഥ അതുകൊണ്ട് തീരുന്നില്ല!! അതിനു ശേഷം മൊട്ടക്ക് പിന്നെ വീട്ടില്‍ കപ്പ ഉണ്ടാക്കിയാല്‍ കൊടുക്കാറില്ല!!!

വാല്‍കഷണം: മൊട്ട വാള് വച്ച കിണറിലേക്ക് നോക്കിയപ്പോ ഒരു ഫുള്‍ പൊറോട്ട അങ്ങനെ തന്നെ കിടപ്പുണ്ടയിരുനത്രേ. അവന്‍ അതെങ്ങനെ കുത്തി കേറ്റി എന്ന് എത്ര ആലോചിച്ചിട്ടും ഒരു പിടിം കിട്ടുനില്ല!! ഒരു ചാര്‍ സൌ ബീസ് അടിച്ചിട്ട് ചിന്തിച്ചാലോ??? ( ആ കിണര്‍ പിറ്റേന്ന് തന്നെ മണ്ണിട്ട്‌ മൂടി. ഒരു വീടുകാരുടെ വെള്ളം കുടി മുട്ടിച്ചപ്പോ എന്തൊരു സമാധാനം..ഹോ!!)

സത്യായിട്ടും ആ മുറുക്കാന്‍ വാങ്ങിക്കുമ്പോള്‍ ഞങള്‍ ഓര്‍ത്തില്ല ഇതുകൊണ്ടു ഒരു കിണറു മൂടിക്കാന്‍ പറ്റും എന്ന്!!

Monday, November 9, 2009

സ്പൈഡര്‍മാന്‍


ആഗ്രഹങ്ങള്‍ ഒരിക്കലും അവസാനികുന്നില്ലല്ലോ, അതിങ്ങനെ മെഗാ സീരിയല്‍ പോലെ നീണ്ടു നിവര്‍ന്നു എപ്പിസോഡുകള്‍ കുറെ എടുക്കും, മരിക്കാന്‍ കിടക്കുമ്പോള്‍ പോലും ഒരു ഒന്ന് ഒന്നര ആഗ്രഹം പറഞ്ഞ എത്രയോ പേരെ നമുക്ക് അറിയാം അല്ലെ?. ഒരിക്കല്‍ "അസ്തപ്രജ്ഞ" എന്നതിന്‍റെ അര്‍ഥം ചോദിച്ചതിനു എന്‍റെ അകന്ന ബന്ധുവായ വിലാസിനി മുത്തശ്ശി പറഞ്ഞത് എന്താണെന്നു അറിയോ? അതിങ്ങനെ ആയിരുന്നു :

"ഒരുദിവസം അപ്രതീക്ഷിതമായി ഞാന്‍ നിന്‍റെ വീട്ടില്‍ വരുമ്പോള്‍ നീ മരിച്ചു കിടക്കുന്നു, എന്‍റെ അവസ്ഥ നീ ഒന്ന് ആലോചിച്ചു നോക്കിക്കേ... അതിനാണ് അസ്തപ്രജ്ഞ എന്ന് പറയണത്"

എന്ത് അതിമനോഹരമായ അര്‍ത്ഥവിവരണം അല്ലെ?, അതായതു, അന്നെനിക്ക് 15-16-ഓ വയസ്സ്, അങനെ ഉള്ള ഞാന്‍ മരിച്ചു കിടക്കുകയും, 70 കടന്ന മുത്തശ്ശി ഞാന്‍ മരിച്ചു കിടകുന്നത് കാണുകയും ചെയ്യുന്നു...എങ്ങനെ ഉണ്ട്‌ എങ്ങനെ ഉണ്ട്?? അതാണ്, ഇത് മനസിന്‍റെ ഉള്ളിന്‍റെ ഉള്ളില്‍ ഒരു ആഗ്രഹം ആണ്, ഒരു അര്‍ത്ഥ വിവരണത്തിലൂടെ അത് പുറത്തേക്കു വന്നു എന്ന് മാത്രം.

ഒരുപാട് ആഗ്രഹങ്ങള്‍ എനിക്ക് ഉണ്ടായിട്ടുണ്ടെങ്ങിലും, പുറത്തു പറയാന്‍ കൊള്ളവുന്നതും, ഇപ്പോള്‍ ഓര്‍മ്മവന്നതും അയ ഒരു ആഗ്രഹം ആണ് ശീര്‍ഷകത്തില്‍ പറഞ്ഞിരിക്കുന്ന പേരുകാരന്‍ ആകുക എന്നത്.
അതെ, സ്പൈഡര്‍മാന്‍!!!! 2002-ല്‍ റിലീസ് ചെയ്ത ടോബി മാഗുരി അഭിനയിച്ച സ്പൈഡര്‍മാന്‍ കണ്ടതിനു ശേഷം ആണ് ഈ ആഗ്രഹം പൊട്ടിമുളച്ചത്.

ആ സിനിമ ഞാന്‍ കണ്ടത് ഓരോ ഫ്രെയിം-ഉം എന്‍റെ മനസിലേക്ക് ആവാഹിചിട്ടയിരുന്നു, ഒരു ഏഴു തവണ എങ്കിലും ഞാന്‍ ആ സിനിമ തിയേറ്ററില്‍ പോയി കണ്ടു. കോളേജിലും നാട്ടിലും ഒക്കെ നമ്മള്‍ ഒരു ആവറേജ് പയ്യന്‍ ആയിരുന്നു, ആരെയും ഇമ്പ്രെസ്സ് ചെയ്യാന്‍ ഉള്ള ഒന്നും എന്‍റെ കയ്യില്‍ ഇല്ല എന്ന ഓര്മ എന്നെ തളര്‍ത്തി. സിനിമയില്‍ പീറ്റര്‍ പര്കേര്‍ എന്ന യുവാവിനെ ഒരു എട്ടുകാലി കടിച്ചതിനു ശേഷം അവനില്‍ ഉണ്ടാകുന്ന്ന മാറ്റം ഒക്കെ ഞാന്‍ അത്ഭുതത്തോടെ നോക്കി കണ്ടു.

ഞാനും കുത്തിയിരുന്ന് പ്രാര്‍ത്ഥിച്ചു തുടങ്ങി എന്നേം ഏതെങ്കിലും ഒരു എട്ടുകാലി വന്നു കടിക്കണേ എന്ന്. സിനിമയില്‍ കണ്ടപോലെ ചുമരില്‍ പിടിച്ചു വലിഞ്ഞു കേറാന്‍ ശ്രമങ്ങള്‍ ഒക്കെ നടത്തിയെങ്കിലും, ആരോഗ്യം നഷ്ടപെടും എന്ന ഒരെറ്റ കാരണത്താല്‍ അതൊക്കെ വേണ്ടാ എന്ന് വച്ചു. എട്ടുകാലി കടിച്ചതിനു ശേഷം എന്ത് വേണമെങ്കിലും....എങ്ങനെ വേണമെങ്കിലും പറന്നു നടക്കാമല്ലോ, എന്നോര്‍ത്ത് ഞാന്‍ സമാധാനിച്ചു. പിന്നേം ഞാന്‍ പ്രാര്‍ത്ഥനയില്‍ തന്നെ ശ്രദ്ധ ചെലുത്തി, പ്രാര്‍ത്ഥിച്ചാല്‍ നടക്കാത്തതായി ഒന്നും ഇല്ലല്ലോ.

ഇവിടെ ബഹറിനില്‍ വന്നപ്പോ ഞാന്‍ ആദ്യം പ്രാര്‍ത്ഥിച്ചതു എന്നെ ഉയര്‍ച്ചയുടെ പടവുകള്‍ കയട്ടനെ എന്നായിരുന്നു. ഇപ്പൊ പക്ഷെ ഞാന്‍ അങ്ങനെ പ്രാര്തിക്കാറില്ല, കാരണം ആദ്യം ഞാന്‍ വന്നപ്പോ കമ്പനി താമസസ്ഥലം തന്നത് ഗ്രൂണ്ട്ഫ്ലൂര്‍-ല്‍ ആയിരുന്നു, പിന്നീട് അത് സെക്കന്റ്‌ ഫ്ലോര്‍-ലേക്ക് മാറ്റുകയും ചെയ്തു. പിന്നെ കമ്പനി relocate ചെയ്തപ്പോ എന്‍റെ accomodation തേര്‍ഡ് ഫ്ലൂരിലും ആന്‍ഡ്‌ ഇപ്പൊ അത് 5-ആമത്തെ നിലയിലും ആണ്. ലിഫ്റ്റ്‌ ഇടയ്ക്കിടക്ക് കേടാകുന്നത് കൊണ്ട് ശെരിക്കും ഞാന്‍ പടവുകള്‍ കയറുക തന്നെ ആയിരുന്നു. ഇനിയും ഉയര്‍ച്ചയുടെ പടവുകള്‍ കയറാന്‍ ഞാന്‍ പ്രാര്തിച്ചാല്‍ ചിലപ്പോള്‍ accommodation 5- ഇല്‍ നിന്നും മാറ്റിയാല്‍ എനിക്ക് പണികിട്ടും കാരണം ഈ ബില്‍ഡിംഗ്‌നു എട്ടു നിലയുണ്ട്‌.

അപ്പൊ നമ്മള്‍ പറഞ്ഞു വന്നത് സ്പൈഡര്‍മാന്‍ കഥയല്ലേ, പിന്നീട് ഏത് അമ്പലത്തില്‍ പോയാലും എന്‍റെ പ്രാര്‍ത്ഥന അതായിരുന്നു എന്നെ ഒരു എട്ടുകാലി കടിക്കണേ എന്ന്. സ്വപ്ങ്ങളില്‍ ഞാന്‍ സ്പൈഡര്‍മാന്‍ ആയി പറന്നു നടന്നു. അങ്ങന 2 വര്‍ഷം കടന്നു പോയി, എട്ടുകാലി പോയിട്ട് ഒരു കുഞ്ഞു ഉറുമ്പ് പോലും എന്നെ കടിച്ചില്ല. എന്‍റെ പ്രാര്‍ത്ഥന ദൈവം കേള്‍ക്കാതിരിക്കില്ല എന്ന ഉറച്ച ആത്മവിശ്വാസത്തില്‍ ഞാന്‍ പിന്നേം പ്രാര്‍ത്ഥിച്ചു കൊണ്ടിരുന്നു.

ഒടുവില്‍ ദൈവം എന്‍റെ പ്രാര്‍ത്ഥന കേട്ടു!!!

ഒരു വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് അങ്ങനെ ഉച്ചയൂണു ഒക്കെ കഴിഞ്ഞിരിക്കുമ്പോള്‍

ഒരു ലോക്കല്‍ എട്ടുകാലി വന്നെന്നെ കടിച്ചു ഞാന്‍ 2 മാസം hospital-l കിടന്നു!!!!!

അപ്പോഴാണ് എനിക്കൊരു സത്യം മനസിലായത് ഈ സിനിമ തുടങ്ങുനതിനു മുന്‍പ് എഴുതികാനിക്കൂല്ലേ, "The characters and incidents in this film are fictitious", ഇതില്‍ ഒക്കെ സത്യം ഉണ്ടെന്നു!!!

വാല്‍കഷ്ണം: മോഹന്‍ലാലിന്‍റെ നരസിംഹം കണ്ടു നരസിംഹം ആകാന്‍ പ്രാര്‍ത്ഥക്കഞ്ഞത് ഭാഗ്യം മഹാ ഭാഗ്യം!!!

Friday, November 6, 2009

ഒരു മാട്രിമോണി ദുരന്തം


ആദ്യത്തെ കഥ വായിച്ചു എന്നെ support ചെയ്ത എല്ലാവര്ക്കും എന്‍റെ നന്ദി. ഈ പുതിയ കഥയുടെ തലക്കെട്ട്‌ വായിച്ചു ഞെട്ടണ്ടാ. ഇത് ഈ അടുത്ത ഇടയ്ക്കു സംഭവിച്ചതാണ്. അതെ ഇതിന്റെം ക്ലൈമാക്സ്‌ എന്‍റെ അമ്മയുടെ വക തന്നെ.

ജീവിതം മുഴുവന്‍ കോമഡി ആയി കൊണ്ടിരികുകയാണല്ലോ എന്നോര്‍ക്കുമ്പോള്‍ എനിക്ക് കരച്ചില്‍ വരുന്നു. പക്ഷെ, സങ്ങടം വരുമ്പോഴും ചിരിച്ചു കൊണ്ടിരിക്കാന്‍ എന്നെ പഠിപ്പിച്ചത് ആരാണെന്നു ഓര്കുന്നില്ല, സ്റ്റീഫന്‍ കവേയ്യുടെ 90/10 principle പ്രാവര്‍ത്തികമാക്കി എന്ന് വേണമെങ്കില്‍ പറയാം.അതായതു നമ്മുടെ ജീവിതത്തിലെ ഏതൊരു സംഭവത്തെയും, സങ്ങടം ആയികൊട്ടെ, നിരാശ ആയികൊട്ടെ, സന്തോഷം ആയികൊട്ടെ, നമ്മള്‍ അതിനെ സന്തോഷം ഉള്ളതാക്കി മാറ്റാന്‍ ശ്രെമിക്കണം. ഒരു കാര്യം നമ്മള്‍ എങ്ങനെ കാണുന്നു എന്നതിനെ ആശ്രയിച്ചിരിക്കും, പിന്നീട് വരുന്ന സംഭവ വികാസങ്ങള്‍. ഞാന്‍ ഒരുപാടു പറഞ്ഞു ബോര്‍ അടുപ്പിക്കുന്നില്ല...നമുക്ക് നേരെ കഥയിലേക്ക് കടക്കാം.

എന്‍റെ ബന്ധുക്കള്‍ എന്നെ പറ്റി പറഞ്ഞു നടകുന്നത് ഞാന്‍ ജനിച്ചപോഴേ മുതല്‍ കല്യാണം കഴിക്കാന്‍ റെഡി ആയി നടക്കുന്ന ആളാണ് എന്നാണ്. വയസ്സായവര്‍ അല്ലെ അവര്‍ക്ക് വിഷമം ആകണ്ട എന്ന് കരുതി ഞാന്‍ അതിനെ എതിര്‍ക്കാനും പോകാറില്ല. പക്ഷെ അവര്‍ ഇങ്ങനെ പറയാന്‍ കാരണം ഒരു സംഭവം ആണ്. എന്‍റെ അമ്മയുടെ ഏറ്റവും ഇളയ സഹോദരന്‍റെ കല്യാണത്തിന്, അന്നെനിക്ക് ഒരു 3 വയസ്സ് കാണും, അവിടെ കല്യാണം കൂടാന്‍ വന്ന ഏതോ ഒരു പെണ്‍കുട്ടിക്ക് ഞാന്‍ എന്‍റെ കയ്യിലെ മോതിരം ഊരി ഇട്ടു കൊടുത്തത്രേ, മാത്രം അല്ല അന്ന് അവളെ വീടിലേക്ക്‌ കൊണ്ട് പോരണം എന്ന് പറഞ്ഞു ഞാന്‍ വാശി പിടിച്ചു കരഞ്ഞത്രേ. ഓര്മ ഇല്ലാത്ത പ്രായത്തില്‍ ചെയ്തതല്ലേ, അത് മറന്നു കളഞ്ഞത് ആണ്. (ആ പെണ്‍കുട്ടി ഇപ്പൊ എവിടെ ആണോ എന്തോ??, കാണാന്‍ ഒരു ആഗ്രഹം).

ഒരിക്കല്‍ ഒരു പ്രണയം നഷ്ടപെട്ടപോള്‍ അത് എതിര്‍ത്ത എന്‍റെ അച്ഛനോടും അമ്മയോടും വാശിയോടെ ഞാന്‍ ഒരു പ്രതിജ്ഞ എടുത്തു, എനിക്കിനി കല്യാണമേ വേണ്ട. അമ്മ ഒന്ന് ആക്കി ചിരിച്ചിട്ട് അകത്തേക്ക് പോയി, അച്ഛന്‍ ഇത് അച്ഛനോടല്ല പറഞ്ഞെ എന്നാ മട്ടില്‍ പിന്നേം പേപ്പര്‍ വായിച്ചിരുന്നു. എന്തിനു എന്‍റെ വീട്ടിലെ കുറിഞ്ഞി പൂച്ച വരെ ഒന്ന് ആക്കി നോക്കിയിട്ട് പോയി. ആര്‍ക്കും എന്നെ ഒരു വില ഇല്ലണ്ടായ പോലെ, ഞാന്‍ എന്‍റെ പ്രതിജ്ഞയില്‍ ഉറച്ചു നില്കും എന്ന് ഒരികല്‍ കൂടി ശപഥം ചെയ്തു. പക്ഷെ അത് വേണ്ടായിരുന്നു എന്ന് പിന്നീട് ഒരുപാടു പ്രാവശ്യം എനിക്ക് തോന്നിയിട്ടുണ്ട്‌.
ഈ സംഭവത്തിനു ശേഷം അച്ഛനും അമ്മയ്ക്കും എന്‍റെ കാര്യത്തില്‍ ഒരു ഉത്തരവാദിത്വ കുറവ് പോലെ എനിക്ക് തോന്നി... ആരും എനിക്ക് വേണ്ടി കല്യാണം ആലോചികുന്നില്ല. എനിക്ക് കൊണ്ട് വരുന്ന ആലോചനകളില്‍ പലതിനും അച്ഛനും അമ്മയും " ഓ അവനു കല്യാണം വേണ്ട" എന്നാ പറയുന്നേ എന്നും പറഞ്ഞു തിരിച്ചയച്ചു. നാക്കില്‍ എപ്പോഴോ വന്നു കൂടിയ ഗുളികനേം ശപിച്ചു, ആ വൃത്തികെട്ട അലമ്പ് എടാകൂട പ്രതിജ്ഞയില്‍ നിന്നും എങ്ങനെകിലും രക്ഷപെട്ടാല്‍ മതി എന്നാ മട്ടില്‍ ഞാന്‍ നടന്നു.

പക്ഷെ നമ്മള്‍ ആരാ മോന്‍, എന്‍റെ ഒരു ഫ്രണ്ട് ഉണ്ട് ദേവി, അവളെ കൊണ്ട് ഞാന്‍ ഭാരത്‌ മാട്രിമോണിയില്‍ എന്‍റെ പ്രൊഫൈല്‍ create ചെയ്യിപിച്ചു, എന്നിട്ട് സ്വയം കല്യാണാലോചന തുടങ്ങി. പക്ഷെ അത് എന്‍റെ ജീവിതത്തിലെ ഫുള്‍ entertainment തല്ലി കെടുത്തും എന്ന് എനിക്ക് അറിയില്ലായിരുന്നു. ദേവി എന്‍റെ പ്രൊഫൈല്‍ ഉണ്ടാക്കി, പക്ഷെ ഒരു പണി പറ്റി, അവള്‍ അതില്‍ smoking and drinking, socially എന്ന് എഴുതി. ഒന്നും ചെയ്യാത്തത് അല്ലോ എന്ന് കരുതി ഞാനും ഒന്നും പറഞ്ഞില്ല.

പക്ഷെ, എന്‍റെ അനിയത്തിയുടെ പ്രൊഫൈല്‍ ഉണ്ടായിരുന്നു ഭാരത്‌ മാട്രിമോണിയില്‍, അത് ഞാന്‍ അറിഞ്ഞിരുനില്ല. ഞങള്‍ ഈ "കര്‍ത്താ" കമ്മ്യൂണിറ്റി ഇത്തിരി കുറവാണല്ലോ. എന്‍റെ പ്രൊഫൈല്‍ ഉണ്ടാകിയതിന്റെ രണ്ട ദിവസം, എന്‍റെ പ്രൊഫൈല്‍ എന്‍റെ അനിയത്തിക്ക് തന്നെ 100% പ്രൊഫൈല്‍ മാച്ച് എന്ന് പറഞ്ഞു ഈ വൃത്തികെട്ട ഭാരത്‌ മാട്രിമോണി അയച്ചു കൊടുത്തു, ഭാരത്‌ മാട്രിമോണി എന്‍റെ ജീവിതം തകര്‍ത്തു.

ഫുള്‍ കോമഡി ആയി, അമ്മ എന്‍റെ പ്രൊഫൈല്‍ കണ്ടു, അപ്പൊ തന്നെ എന്നെ ഫോണ്‍ വിളിച്ചു ഒരേ കരച്ചില്‍. നീ കുടിക്കുമോ വലിക്കുമോ എന്നൊക്കെ ചോദിച്ചു. എന്തൊക്കെ പറഞ്ഞിട്ടും കരച്ചില്‍ നിര്‍ത്തുന്നില്ല. അവസാനം എന്നെ കൊണ്ട് തലയില്‍ തൊട്ടു സത്യം ചെയിച്ചു ഇനി മേലാല്‍ കുടികുനതിനെ പറ്റിയോ വലികുനതിനെ പറ്റിയോ ചിന്തിക്കുക്ക പോലും ചെയില്ല എന്ന്. നിങ്ങള്‍ വിചാരിക്കുനുണ്ടാകും അമ്മയുടെ തലയില്‍ തൊട്ടാണ് സത്യം ചെയ്തേ എന്ന്. അല്ല, അമ്മക്ക് ഭയങ്കര ബുദ്ധിയാണ്, എന്‍റെ തന്നെ തലയി തൊട്ടാണ് സത്യം ചെയിച്ചേ, പിന്നെ ഞാന്‍ തെട്ടികൂല്ല എന്ന് അമ്മക്ക് അറിയാം.

അനങ്നെ സത്യം ചെയ്തു, ജീവിതത്തിലെ അകെ ഉണ്ടായിരുന്ന സന്തോഷം പോയി... ഇപ്പൊ ഒരു എന്റെര്‍തൈന്മേന്റ്റ്‌-ഉം ഇല്ലാതെ എന്തിനോ എവ്ണ്ടി ജീവിക്കുന്നു. വൈകുനേരം ഒക്കെ എത്ര സന്തോഷമായി നടന്നിരുന്ന്ന ഞാന ഇപ്പൊ തേരാപാരാ ബോധത്തോടെ നടകുന്നു. ഞാന്‍ decent ആയതിനു ഒരു നിമിത്തം ആയതില്‍ ദേവിക്ക് ഭയങ്കര സന്തോഷം, അമ്മക്ക് ഭയങ്കര സന്തോഷം, എന്‍റെ എല്ലാ സുഹൃതുകല്ല്കും ഭയങ്കര സന്തോഷം. സാദാരണ കല്യാണം കഴിഞ്ഞാലാണ് എന്നാരും decent ആകുന്നെ ഞാന്‍ ഒരു കല്യാണം ആലോചിച്ചപോഴേ ആയി, ഇനി കല്യാണം കഴിഞ്ഞാല്‍ എന്താകുമോ എന്തോ, കണ്ടറിയാം!!

പക്ഷെ...തലതെരിച്ചു നടന്ന എന്നെ decent ആക്കിയ മാട്രിമോണി നിന്നെ ഞാന്‍ തട്ടും... പക്ഷെ സുഹൃത്തുകളെ ഒരു കാര്യം ഉറപിച്ചു പറയാം, ഭാരത്‌ മാട്രിമോണി ഭയങ്കര effective ആണ്, സ്വന്തം പെങ്ങള്‍ക്ക് പോലും പ്രൊഫൈല്‍ മാച്ച് കൊടുക്കും. അമ്മേം പെങ്ങളേം തിരിച്ചരിയതവന്മാര്‍...ഫ!!!.

Thursday, November 5, 2009

ഞാനും എന്‍റെ അമ്മയും


ആദ്യത്തെ സ്റ്റോറി തന്നെ ഒരു ഐശ്വര്യം ഉള്ളത് വേണ്ടേ, അതുകൊണ്ട് എന്‍റെ അമ്മയെ പറ്റി തന്നെ എഴുതാം. "ശിവശക്ത്യ യുക്തോ യദി ഭവതി ശതപ്രഭവിതും, ന ചെദേവം ദേവോ ന ഖലു സ്പന്ദിദുമപി" എന്നാണല്ലോ സൌന്ദര്യ ലഹരിയില്‍ ശ്രീ ശന്ഗരാചാര്യര്‍ ദേവീ യോഗമായയുടെ പ്രസക്തിയെ പറ്റി വര്‍ണ്നിചിരികുനത് . അതായതു ശക്തി ഇല്ലാതെ ശിവന് ചരിക്കാന്‍ പോലും ആകില്ല, ശക്തി അഥവാ ദേവി അഥവാ അമ്മ ഇല്ലാത്ത അവ്സ്തയി‌ല്‍ ശിവന്‍ ജഡത്വം പ്രാപിക്കുന്നു, ശിവന്‍ ശവാവ്സ്ഥയില്‍ ആകുന്നു.

നമ്മുടെ അവസ്ഥയും മറ്റൊനല്ല അമ്മ ഇല്ലെങ്കില്‍ നമ്മള്‍ ഇല്ല, അച്ഛന്റെ പങ്കിനെ വിലകുറച്ച് കാണുനതല്ല, എങ്കിലും അമ്മയ്കാണ് പ്രാമുഖ്യം കൂടുതല്‍. ഞാന്‍ കൂടുതല്‍ spiritual ആകുന്നില്ല

ഓര്‍മ വച്ചപ്പോള്‍ മുതല്‍ ഞാനും അമ്മയും തമ്മില്‍ ഭയങ്കര കമ്പനി ആയിരുന്നു അതുകൊട്നു തന്നെ അമ്മക്ക് അനിയത്തിയോടയിരുന്നു സ്നേഹം കൂടുതല്‍, എന്റെ കൈയിലിരുപ്പ് കൊണ്ടാകും അച്ഛനും എന്നെ കണ്ടാല്‍ ഓടി ഒളിക്കാന്‍ തുടങ്ങി. എനിക്ക് ദോശ ചുട്ടു തന്നു തന്നു ഒരിക്കല്‍ അമ്മയുടെ കൈ ഉളുക്കിയിട്ടുണ്ട്, പണ്ടേ വിശപ്പിന്‍റെ അസുഖം ഉളത് കൊണ്ട് നമ്മള്‍ അതൊന്നും കാര്യം അക്കാറില്ല.

അങ്ങനെ അങ്ങനെ വര്‍ഷങ്ങള്‍ കടന്നു പോയി...ഇതിനിടയില്‍ ഒരു പാട് സംഭവങ്ങള്‍ ഉണ്ടായി അതൊക്കെ പിന്നീട് പറയാം. ഇപ്പൊ ഇവിടെ പറയാന്‍ പോകുനത് ഞാന്‍ സന്യസിക്കാന്‍ പോയ കഥ ആണ്. ആരും ഞെട്ടണ്ട, അങ്ങനേം ഒരു സംഭവം ഉണ്ടായി. ക്ഷമയോടെ ഇത് വായിക്കു....

അപ്പൊ പറഞ്ഞു വന്നത് ഞാന്‍ സന്യസിക്കാന്‍ പോയ കാര്യം.....ഒരു സുപ്രഭാതത്തില്‍ എനിക്ക് തോന്നി ഒന്ന് നന്നായെക്കം എന്ന്, അങ്ങനെ നാന്നകണം എന്നാ ആഗ്രഹവും ആയി നേരെ പോയത് ഒരു അമ്പലത്തിലേക്ക്, അമ്പലത്തിലെ തിരുമേനിയുടെ വണ്ടിയുടെ കാറ്റു കുത്തിയത് ഞാന്‍ മറനെങ്കിലും തിരുമേനി മറന്നിരുനില്ല, ഞാന്‍ അത് അറിഞ്ഞതുമില്ല.

സത്യത്തില്‍ ഞാന്‍ തിരുമേനിയുടെ വണ്ടി ആണെന്ന് കരുതി മനപൂര്‍വ്വം ചെയ്തതല്ല, ഞങളുടെ നാട്ടിലെ രേഷ്മയുടെ വണ്ടി ആണെന്ന് കരുതി ചെയ്തതാണ്..ഒരു ഇന്‍ ഹരിഹര്‍ നഗര്‍ സ്റ്റൈല്‍, പക്ഷെ അന്ന് അത് തിരുമേനിയുടെ വണ്ടി ആയതു ഭാഗ്യം..ഞാന്‍ കാറ്റു കുത്തുമ്പോള്‍ അവളുടെ അച്ഛന്‍ പ്രഭാകരന്‍ ചേട്ടന്‍ തൊട്ടടുത്ത്‌ കാറില്‍ ഇരികുനത് ഞാന്‍ പിന്നെ ആണ് കണ്ടത്. അന്ന് പ്രഭാകരന്‍ ചേട്ടന്റെ കയ്യില്‍ നിന്നും തല്ലു കൊള്ളാതെ രക്ഷപെട്ടെങ്കിലും, ഒരു ബ്രാഹ്മണന് ചേരാത്ത പദ പ്രയോഗങ്ങള്‍ ഉപയോഗിച്ച് അന്ന് തിരുമേനി എന്നെ മുന്‍പില്‍ നിര്‍ത്തി അസഭ്യവര്‍ഷയ ആഖോരായ മന്ത്രം ജപിച്ചു എന്നെ മാനസികമായി തളര്‍ത്തി അതും രേഷ്മയുടെ മുന്‍പില്‍ വച്ച്, ഞാനും തിരിച്ചു എന്തൊക്കയോ പറഞ്ഞു എന്ന് പറയുന്നു പക്ഷെ എനിക്കൊന്നും ഓര്‍മയില്ല!

എന്റെ ആവശ്യം അറിയിച്ചതും തിരുമേനി പറഞ്ഞു നീ ഭജന ഇരുന്നാല്‍ ഒന്നും നന്നാകില്ല, ഇവിടെ ഉള്ള ദേവിയെ കൂടി ഓടിക്കണോ..നടക്കില്ല, പണ്ട് ഒരു ശബരിമല കാലത്ത് ഞാന്‍ വട്ടകിയ മാരാരും പറഞ്ഞു... ഓടിക്കോ നീ നന്ന്യിടും ഒരു കാര്യോം ഇല്ല എന്ന്.

പക്ഷെ അവസാനം എന്റെ വാശി ജയിച്ചു ഞാന്‍ അമ്പലത്തില്‍ ഭജനയിരുന്നു.....ആദ്യം ഒക്കെ ദീപാരാധന, പൂജ, പുഷ്പാര്‍ച്ചന ഒക്കെ വരുമ്പോള്‍ ഞാന്‍ അവിടെ തന്നെ കാണുമായിരുന്നു...പിന്നെ ദീപയുടെം ആരാധന്യുടെം അച്ഛനും അമ്മേം അമ്പല കമ്മിറ്റിയില്‍ പരാതി പറഞ്ഞെപിന്നെ അവരുടെ പിന്നാലെ പോകുനത് നിര്‍ത്തി, പൂജ പിന്നെ ഇടയ്ക്കു ചിരിക്കും അത്രേ ഒള്ളു, പുഷ്പേം അര്ച്ചനേം എന്നെ കണ്ടാല്‍ മൈന്‍ഡ് ചെയ്യണ്ടായി... അങ്ങനെ ഏകദേശം ഒരു മാസം കഴിഞ്ഞപോഴെകും ഞാന്‍ ഭയങ്കര ഭക്തന്‍ ആയി... വഴകടിച്ചിരുന്ന തിരുമേനിയും ഞാനും തമ്മില്‍ നല്ല ഒരു ബന്ധം ആയി.....എന്റെ ആദ്യ ഗുരു അദ്ദേഹം ആയി, അവിടെന്നഗ്നെ കുറെ കാര്യങ്ങള്‍ പഠിച്ചു...കുറെ വായിച്ചു, പിന്നീട് മൂകാംബികയില്‍ ഒക്കെ ഒരു തീര്‍ത്ഥാടനം ഒകെ നടത്തി, പിന്നെ വേറേം കുറെ അമ്പലങ്ങള്‍ ...ഒരു ഫുള്‍ spiritual line.

2 വര്‍ഷം കടന്നു പോയി, ഇതിനിടക്ക്‌ കുറെ സത്വികരെ കണ്ടു, പരിചയപെട്ടു, അടുത്തിഴപഴകി. പോസിറ്റീവ് നെഗറ്റീവ് എനര്‍ജി-യെ പറ്റി കൂടുതല്‍ ശാസ്ത്രീയമായി ഒരു പഠനം. അങ്ങനെ പോയി ലൈഫ്...

പക്ഷെ ഈ ടൈം-ല എന്റെ വീടുകര്‍, പ്രത്യേകിച്ചും അമ്മ മൈന്‍ഡ് ചെയുന്നെ ഉണ്ടായില്ല.. അച്ഛന്‍ ഇടയ്ക്കിടെ അമ്മയോട് ചോദിക്കും "ഇവന് ഇത് എന്ത് പറ്റി എന്ന്" അമ്മ പറയും...എന്തായാലും ഇവിടെ ശല്യം ഇല്ലല്ലോ...
പക്ഷെ ദുഷ്ട മനസുകളായ എന്റെ കുറെ ബന്ധുകള്‍ക്ക് സഹിച്ചില്ല, ഞാന്‍ നന്നകുനത് ഇഷ്ടപെടാത്ത കുറെ പേര് ഇന്നും ഈ ലോകത്തുണ്ട് എന്ന് എനിക്ക് മനസിലായത് അന്നാണ്. .....അവര്‍ അമ്മയുടെ അടുത്ത് ചെന്ന് പറഞ്ഞു...." ഇങ്ങനെ പോയാല്‍ അവന്‍ അവസാനം സന്ന്യാസി ആകും, ഇപോഴേ ഒന്ന് ഉപദെശിക്ക്"
പക്ഷെ എന്റെ അമ്മയുടെ മറുപടി ഇങ്ങനെ ആയിരുന്നു

"അവന്‍ പോയ പോലെ ഇങ്ങു വരും, ലോകത്ത് പെണ്ബില്ലേര്‍ ഉള്ളിടത്തോളം കാലം എന്റെ മോന്‍ സന്യസികാന്‍ ഒന്നും പോകുനില്ല" :D