
ആഗ്രഹങ്ങള്‍ ഒരിക്കലും അവസാനികുന്നില്ലല്ലോ, അതിങ്ങനെ മെഗാ സീരിയല്‍ പോലെ നീണ്ടു നിവര്‍ന്നു എപ്പിസോഡുകള്‍ കുറെ എടുക്കും, മരിക്കാന്‍ കിടക്കുമ്പോള്‍ പോലും ഒരു ഒന്ന് ഒന്നര ആഗ്രഹം പറഞ്ഞ എത്രയോ പേരെ നമുക്ക് അറിയാം അല്ലെ?. ഒരിക്കല്‍ "അസ്തപ്രജ്ഞ" എന്നതിന്‍റെ അര്‍ഥം ചോദിച്ചതിനു എന്‍റെ അകന്ന ബന്ധുവായ വിലാസിനി മുത്തശ്ശി പറഞ്ഞത് എന്താണെന്നു അറിയോ? അതിങ്ങനെ ആയിരുന്നു :
"ഒരുദിവസം അപ്രതീക്ഷിതമായി ഞാന്‍ നിന്‍റെ വീട്ടില്‍ വരുമ്പോള്‍ നീ മരിച്ചു കിടക്കുന്നു, എന്‍റെ അവസ്ഥ നീ ഒന്ന് ആലോചിച്ചു നോക്കിക്കേ... അതിനാണ് അസ്തപ്രജ്ഞ എന്ന് പറയണത്"
എന്ത് അതിമനോഹരമായ അര്‍ത്ഥവിവരണം അല്ലെ?, അതായതു, അന്നെനിക്ക് 15-16-ഓ വയസ്സ്, അങനെ ഉള്ള ഞാന്‍ മരിച്ചു കിടക്കുകയും, 70 കടന്ന മുത്തശ്ശി ഞാന്‍ മരിച്ചു കിടകുന്നത് കാണുകയും ചെയ്യുന്നു...എങ്ങനെ ഉണ്ട് എങ്ങനെ ഉണ്ട്?? അതാണ്, ഇത് മനസിന്‍റെ ഉള്ളിന്‍റെ ഉള്ളില്‍ ഒരു ആഗ്രഹം ആണ്, ഒരു അര്‍ത്ഥ വിവരണത്തിലൂടെ അത് പുറത്തേക്കു വന്നു എന്ന് മാത്രം.
ഒരുപാട് ആഗ്രഹങ്ങള്‍ എനിക്ക് ഉണ്ടായിട്ടുണ്ടെങ്ങിലും, പുറത്തു പറയാന്‍ കൊള്ളവുന്നതും, ഇപ്പോള്‍ ഓര്‍മ്മവന്നതും അയ ഒരു ആഗ്രഹം ആണ് ശീര്‍ഷകത്തില്‍ പറഞ്ഞിരിക്കുന്ന പേരുകാരന്‍ ആകുക എന്നത്.
അതെ, സ്പൈഡര്‍മാന്‍!!!! 2002-ല്‍ റിലീസ് ചെയ്ത ടോബി മാഗുരി അഭിനയിച്ച സ്പൈഡര്‍മാന്‍ കണ്ടതിനു ശേഷം ആണ് ഈ ആഗ്രഹം പൊട്ടിമുളച്ചത്.
ആ സിനിമ ഞാന്‍ കണ്ടത് ഓരോ ഫ്രെയിം-ഉം എന്‍റെ മനസിലേക്ക് ആവാഹിചിട്ടയിരുന്നു, ഒരു ഏഴു തവണ എങ്കിലും ഞാന്‍ ആ സിനിമ തിയേറ്ററില്‍ പോയി കണ്ടു. കോളേജിലും നാട്ടിലും ഒക്കെ നമ്മള്‍ ഒരു ആവറേജ് പയ്യന്‍ ആയിരുന്നു, ആരെയും ഇമ്പ്രെസ്സ് ചെയ്യാന്‍ ഉള്ള ഒന്നും എന്‍റെ കയ്യില്‍ ഇല്ല എന്ന ഓര്മ എന്നെ തളര്‍ത്തി. സിനിമയില്‍ പീറ്റര്‍ പര്കേര്‍ എന്ന യുവാവിനെ ഒരു എട്ടുകാലി കടിച്ചതിനു ശേഷം അവനില്‍ ഉണ്ടാകുന്ന്ന മാറ്റം ഒക്കെ ഞാന്‍ അത്ഭുതത്തോടെ നോക്കി കണ്ടു.
ഞാനും കുത്തിയിരുന്ന് പ്രാര്‍ത്ഥിച്ചു തുടങ്ങി എന്നേം ഏതെങ്കിലും ഒരു എട്ടുകാലി വന്നു കടിക്കണേ എന്ന്. സിനിമയില്‍ കണ്ടപോലെ ചുമരില്‍ പിടിച്ചു വലിഞ്ഞു കേറാന്‍ ശ്രമങ്ങള്‍ ഒക്കെ നടത്തിയെങ്കിലും, ആരോഗ്യം നഷ്ടപെടും എന്ന ഒരെറ്റ കാരണത്താല്‍ അതൊക്കെ വേണ്ടാ എന്ന് വച്ചു. എട്ടുകാലി കടിച്ചതിനു ശേഷം എന്ത് വേണമെങ്കിലും....എങ്ങനെ വേണമെങ്കിലും പറന്നു നടക്കാമല്ലോ, എന്നോര്‍ത്ത് ഞാന്‍ സമാധാനിച്ചു. പിന്നേം ഞാന്‍ പ്രാര്‍ത്ഥനയില്‍ തന്നെ ശ്രദ്ധ ചെലുത്തി, പ്രാര്‍ത്ഥിച്ചാല്‍ നടക്കാത്തതായി ഒന്നും ഇല്ലല്ലോ.
ഇവിടെ ബഹറിനില്‍ വന്നപ്പോ ഞാന്‍ ആദ്യം പ്രാര്‍ത്ഥിച്ചതു എന്നെ ഉയര്‍ച്ചയുടെ പടവുകള്‍ കയട്ടനെ എന്നായിരുന്നു. ഇപ്പൊ പക്ഷെ ഞാന്‍ അങ്ങനെ പ്രാര്തിക്കാറില്ല, കാരണം ആദ്യം ഞാന്‍ വന്നപ്പോ കമ്പനി താമസസ്ഥലം തന്നത് ഗ്രൂണ്ട്ഫ്ലൂര്‍-ല്‍ ആയിരുന്നു, പിന്നീട് അത് സെക്കന്റ് ഫ്ലോര്‍-ലേക്ക് മാറ്റുകയും ചെയ്തു. പിന്നെ കമ്പനി relocate ചെയ്തപ്പോ എന്‍റെ accomodation തേര്‍ഡ് ഫ്ലൂരിലും ആന്‍ഡ് ഇപ്പൊ അത് 5-ആമത്തെ നിലയിലും ആണ്. ലിഫ്റ്റ് ഇടയ്ക്കിടക്ക് കേടാകുന്നത് കൊണ്ട് ശെരിക്കും ഞാന്‍ പടവുകള്‍ കയറുക തന്നെ ആയിരുന്നു. ഇനിയും ഉയര്‍ച്ചയുടെ പടവുകള്‍ കയറാന്‍ ഞാന്‍ പ്രാര്തിച്ചാല്‍ ചിലപ്പോള്‍ accommodation 5- ഇല്‍ നിന്നും മാറ്റിയാല്‍ എനിക്ക് പണികിട്ടും കാരണം ഈ ബില്‍ഡിംഗ്‌നു എട്ടു നിലയുണ്ട്.
അപ്പൊ നമ്മള്‍ പറഞ്ഞു വന്നത് സ്പൈഡര്‍മാന്‍ കഥയല്ലേ, പിന്നീട് ഏത് അമ്പലത്തില്‍ പോയാലും എന്‍റെ പ്രാര്‍ത്ഥന അതായിരുന്നു എന്നെ ഒരു എട്ടുകാലി കടിക്കണേ എന്ന്. സ്വപ്ങ്ങളില്‍ ഞാന്‍ സ്പൈഡര്‍മാന്‍ ആയി പറന്നു നടന്നു. അങ്ങന 2 വര്‍ഷം കടന്നു പോയി, എട്ടുകാലി പോയിട്ട് ഒരു കുഞ്ഞു ഉറുമ്പ് പോലും എന്നെ കടിച്ചില്ല. എന്‍റെ പ്രാര്‍ത്ഥന ദൈവം കേള്‍ക്കാതിരിക്കില്ല എന്ന ഉറച്ച ആത്മവിശ്വാസത്തില്‍ ഞാന്‍ പിന്നേം പ്രാര്‍ത്ഥിച്ചു കൊണ്ടിരുന്നു.
ഒടുവില്‍ ദൈവം എന്‍റെ പ്രാര്‍ത്ഥന കേട്ടു!!!
ഒരു വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് അങ്ങനെ ഉച്ചയൂണു ഒക്കെ കഴിഞ്ഞിരിക്കുമ്പോള്‍
ഒരു ലോക്കല്‍ എട്ടുകാലി വന്നെന്നെ കടിച്ചു ഞാന്‍ 2 മാസം hospital-l കിടന്നു!!!!!
അപ്പോഴാണ് എനിക്കൊരു സത്യം മനസിലായത് ഈ സിനിമ തുടങ്ങുനതിനു മുന്‍പ് എഴുതികാനിക്കൂല്ലേ, "The characters and incidents in this film are fictitious", ഇതില്‍ ഒക്കെ സത്യം ഉണ്ടെന്നു!!!
വാല്‍കഷ്ണം: മോഹന്‍ലാലിന്‍റെ നരസിംഹം കണ്ടു നരസിംഹം ആകാന്‍ പ്രാര്‍ത്ഥക്കഞ്ഞത് ഭാഗ്യം മഹാ ഭാഗ്യം!!!
No comments:
Post a Comment