
ആദ്യത്തെ കഥ വായിച്ചു എന്നെ support ചെയ്ത എല്ലാവര്ക്കും എന്റെ നന്ദി. ഈ പുതിയ കഥയുടെ തലക്കെട്ട് വായിച്ചു ഞെട്ടണ്ടാ. ഇത് ഈ അടുത്ത ഇടയ്ക്കു സംഭവിച്ചതാണ്. അതെ ഇതിന്റെം ക്ലൈമാക്സ് എന്റെ അമ്മയുടെ വക തന്നെ.
ജീവിതം മുഴുവന്‍ കോമഡി ആയി കൊണ്ടിരികുകയാണല്ലോ എന്നോര്‍ക്കുമ്പോള്‍ എനിക്ക് കരച്ചില് വരുന്നു. പക്ഷെ, സങ്ങടം വരുമ്പോഴും ചിരിച്ചു കൊണ്ടിരിക്കാന് എന്നെ പഠിപ്പിച്ചത് ആരാണെന്നു ഓര്കുന്നില്ല, സ്റ്റീഫന്‍ കവേയ്യുടെ 90/10 principle പ്രാവര്‍ത്തികമാക്കി എന്ന് വേണമെങ്കില്‍ പറയാം.അതായതു നമ്മുടെ ജീവിതത്തിലെ ഏതൊരു സംഭവത്തെയും, സങ്ങടം ആയികൊട്ടെ, നിരാശ ആയികൊട്ടെ, സന്തോഷം ആയികൊട്ടെ, നമ്മള് അതിനെ സന്തോഷം ഉള്ളതാക്കി മാറ്റാന്‍ ശ്രെമിക്കണം. ഒരു കാര്യം നമ്മള് എങ്ങനെ കാണുന്നു എന്നതിനെ ആശ്രയിച്ചിരിക്കും, പിന്നീട് വരുന്ന സംഭവ വികാസങ്ങള്‍. ഞാന്‍ ഒരുപാടു പറഞ്ഞു ബോര് അടുപ്പിക്കുന്നില്ല...നമുക്ക് നേരെ കഥയിലേക്ക് കടക്കാം.
എന്റെ ബന്ധുക്കള്‍ എന്നെ പറ്റി പറഞ്ഞു നടകുന്നത് ഞാന്‍ ജനിച്ചപോഴേ മുതല്‍ കല്യാണം കഴിക്കാന്‍ റെഡി ആയി നടക്കുന്ന ആളാണ് എന്നാണ്. വയസ്സായവര്‍ അല്ലെ അവര്‍ക്ക് വിഷമം ആകണ്ട എന്ന് കരുതി ഞാന്‍ അതിനെ എതിര്‍ക്കാനും പോകാറില്ല. പക്ഷെ അവര്‍ ഇങ്ങനെ പറയാന്‍ കാരണം ഒരു സംഭവം ആണ്. എന്റെ അമ്മയുടെ ഏറ്റവും ഇളയ സഹോദരന്റെ കല്യാണത്തിന്, അന്നെനിക്ക് ഒരു 3 വയസ്സ് കാണും, അവിടെ കല്യാണം കൂടാന്‍ വന്ന ഏതോ ഒരു പെണ്‍കുട്ടിക്ക് ഞാന്‍ എന്റെ കയ്യിലെ മോതിരം ഊരി ഇട്ടു കൊടുത്തത്രേ, മാത്രം അല്ല അന്ന് അവളെ വീടിലേക്ക് കൊണ്ട് പോരണം എന്ന് പറഞ്ഞു ഞാന്‍ വാശി പിടിച്ചു കരഞ്ഞത്രേ. ഓര്മ ഇല്ലാത്ത പ്രായത്തില്‍ ചെയ്തതല്ലേ, അത് മറന്നു കളഞ്ഞത് ആണ്. (ആ പെണ്‍കുട്ടി ഇപ്പൊ എവിടെ ആണോ എന്തോ??, കാണാന്‍ ഒരു ആഗ്രഹം).
ഒരിക്കല്‍ ഒരു പ്രണയം നഷ്ടപെട്ടപോള്‍ അത് എതിര്‍ത്ത എന്റെ അച്ഛനോടും അമ്മയോടും വാശിയോടെ ഞാന്‍ ഒരു പ്രതിജ്ഞ എടുത്തു, എനിക്കിനി കല്യാണമേ വേണ്ട. അമ്മ ഒന്ന് ആക്കി ചിരിച്ചിട്ട് അകത്തേക്ക് പോയി, അച്ഛന് ഇത് അച്ഛനോടല്ല പറഞ്ഞെ എന്നാ മട്ടില്‍ പിന്നേം പേപ്പര്‍ വായിച്ചിരുന്നു. എന്തിനു എന്റെ വീട്ടിലെ കുറിഞ്ഞി പൂച്ച വരെ ഒന്ന് ആക്കി നോക്കിയിട്ട് പോയി. ആര്‍ക്കും എന്നെ ഒരു വില ഇല്ലണ്ടായ പോലെ, ഞാന്‍ എന്റെ പ്രതിജ്ഞയില്‍ ഉറച്ചു നില്കും എന്ന് ഒരികല് കൂടി ശപഥം ചെയ്തു. പക്ഷെ അത് വേണ്ടായിരുന്നു എന്ന് പിന്നീട് ഒരുപാടു പ്രാവശ്യം എനിക്ക് തോന്നിയിട്ടുണ്ട്.
ഈ സംഭവത്തിനു ശേഷം അച്ഛനും അമ്മയ്ക്കും എന്റെ കാര്യത്തില്‍ ഒരു ഉത്തരവാദിത്വ കുറവ് പോലെ എനിക്ക് തോന്നി... ആരും എനിക്ക് വേണ്ടി കല്യാണം ആലോചികുന്നില്ല. എനിക്ക് കൊണ്ട് വരുന്ന ആലോചനകളില്‍ പലതിനും അച്ഛനും അമ്മയും " ഓ അവനു കല്യാണം വേണ്ട" എന്നാ പറയുന്നേ എന്നും പറഞ്ഞു തിരിച്ചയച്ചു. നാക്കില്‍ എപ്പോഴോ വന്നു കൂടിയ ഗുളികനേം ശപിച്ചു, ആ വൃത്തികെട്ട അലമ്പ് എടാകൂട പ്രതിജ്ഞയില്‍ നിന്നും എങ്ങനെകിലും രക്ഷപെട്ടാല്‍ മതി എന്നാ മട്ടില്‍ ഞാന്‍ നടന്നു.
പക്ഷെ നമ്മള് ആരാ മോന്, എന്റെ ഒരു ഫ്രണ്ട് ഉണ്ട് ദേവി, അവളെ കൊണ്ട് ഞാന്‍ ഭാരത് മാട്രിമോണിയില്‍ എന്റെ പ്രൊഫൈല്‍ create ചെയ്യിപിച്ചു, എന്നിട്ട് സ്വയം കല്യാണാലോചന തുടങ്ങി. പക്ഷെ അത് എന്റെ ജീവിതത്തിലെ ഫുള്‍ entertainment തല്ലി കെടുത്തും എന്ന് എനിക്ക് അറിയില്ലായിരുന്നു. ദേവി എന്റെ പ്രൊഫൈല്‍ ഉണ്ടാക്കി, പക്ഷെ ഒരു പണി പറ്റി, അവള് അതില്‍ smoking and drinking, socially എന്ന് എഴുതി. ഒന്നും ചെയ്യാത്തത് അല്ലോ എന്ന് കരുതി ഞാനും ഒന്നും പറഞ്ഞില്ല.
പക്ഷെ, എന്റെ അനിയത്തിയുടെ പ്രൊഫൈല്‍ ഉണ്ടായിരുന്നു ഭാരത് മാട്രിമോണിയില്‍, അത് ഞാന്‍ അറിഞ്ഞിരുനില്ല. ഞങള്‍ ഈ "കര്‍ത്താ" കമ്മ്യൂണിറ്റി ഇത്തിരി കുറവാണല്ലോ. എന്റെ പ്രൊഫൈല്‍ ഉണ്ടാകിയതിന്റെ രണ്ട ദിവസം, എന്റെ പ്രൊഫൈല്‍ എന്റെ അനിയത്തിക്ക് തന്നെ 100% പ്രൊഫൈല്‍ മാച്ച് എന്ന് പറഞ്ഞു ഈ വൃത്തികെട്ട ഭാരത് മാട്രിമോണി അയച്ചു കൊടുത്തു, ഭാരത് മാട്രിമോണി എന്റെ ജീവിതം തകര്‍ത്തു.
ഫുള്‍ കോമഡി ആയി, അമ്മ എന്റെ പ്രൊഫൈല്‍ കണ്ടു, അപ്പൊ തന്നെ എന്നെ ഫോണ്‍ വിളിച്ചു ഒരേ കരച്ചില്. നീ കുടിക്കുമോ വലിക്കുമോ എന്നൊക്കെ ചോദിച്ചു. എന്തൊക്കെ പറഞ്ഞിട്ടും കരച്ചില് നിര്‍ത്തുന്നില്ല. അവസാനം എന്നെ കൊണ്ട് തലയില്‍ തൊട്ടു സത്യം ചെയിച്ചു ഇനി മേലാല്‍ കുടികുനതിനെ പറ്റിയോ വലികുനതിനെ പറ്റിയോ ചിന്തിക്കുക്ക പോലും ചെയില്ല എന്ന്. നിങ്ങള്‍ വിചാരിക്കുനുണ്ടാകും അമ്മയുടെ തലയില്‍ തൊട്ടാണ് സത്യം ചെയ്തേ എന്ന്. അല്ല, അമ്മക്ക് ഭയങ്കര ബുദ്ധിയാണ്, എന്റെ തന്നെ തലയി തൊട്ടാണ് സത്യം ചെയിച്ചേ, പിന്നെ ഞാന്‍ തെട്ടികൂല്ല എന്ന് അമ്മക്ക് അറിയാം.
അനങ്നെ സത്യം ചെയ്തു, ജീവിതത്തിലെ അകെ ഉണ്ടായിരുന്ന സന്തോഷം പോയി... ഇപ്പൊ ഒരു എന്റെര്‍തൈന്മേന്റ്റ്-ഉം ഇല്ലാതെ എന്തിനോ എവ്ണ്ടി ജീവിക്കുന്നു. വൈകുനേരം ഒക്കെ എത്ര സന്തോഷമായി നടന്നിരുന്ന്ന ഞാന ഇപ്പൊ തേരാപാരാ ബോധത്തോടെ നടകുന്നു. ഞാന്‍ decent ആയതിനു ഒരു നിമിത്തം ആയതില്‍ ദേവിക്ക് ഭയങ്കര സന്തോഷം, അമ്മക്ക് ഭയങ്കര സന്തോഷം, എന്റെ എല്ലാ സുഹൃതുകല്ല്കും ഭയങ്കര സന്തോഷം. സാദാരണ കല്യാണം കഴിഞ്ഞാലാണ് എന്നാരും decent ആകുന്നെ ഞാന്‍ ഒരു കല്യാണം ആലോചിച്ചപോഴേ ആയി, ഇനി കല്യാണം കഴിഞ്ഞാല്‍ എന്താകുമോ എന്തോ, കണ്ടറിയാം!!
പക്ഷെ...തലതെരിച്ചു നടന്ന എന്നെ decent ആക്കിയ മാട്രിമോണി നിന്നെ ഞാന്‍ തട്ടും... പക്ഷെ സുഹൃത്തുകളെ ഒരു കാര്യം ഉറപിച്ചു പറയാം, ഭാരത് മാട്രിമോണി ഭയങ്കര effective ആണ്, സ്വന്തം പെങ്ങള്‍ക്ക് പോലും പ്രൊഫൈല്‍ മാച്ച് കൊടുക്കും. അമ്മേം പെങ്ങളേം തിരിച്ചരിയതവന്മാര്...ഫ!!!.
5 comments:
nee decent ayenno..? alla nan udesikunna artham thaneyano ee decent enna vakkinu ullathu...1 min nanpoyi aa dictionary onnu nokiyechum varam..
rajasree.. thats true... Angane oru adhbhutham ee 2009 il nadannu.. athil parajirikkuna DEVI njana ne :P
@Devi (chechi ?)
Ennallum ithrakku vendirunilla............... :( :(
edi mandi pishashe devii......ninne kittan kathirikkuvanu amma,,,,,nee thanne vannu pidikodutho?? dhe sangi commentiyittundu...nee nokki irunno ippo kittum
devik ente vaka abhinandanangal sujithinit para vechenuu
Post a Comment