
കഥ പറയുമ്പോള്‍ നമ്മള് നമ്മുടെ നാടിനെ കൂടി ഓര്‍ക്കേണ്ടതല്ലേ? അതെ എന്റെ ജീവിതത്തിലെ പല സംഭവങ്ങളിലും പുല്ലുവഴി എന്ന ഞങളുടെ കൊച്ചു ഗ്രാമത്തിനു വിലയേറിയ പങ്ങ്ങു ഉണ്ട്. എന്റെ ജീവിതത്തിലെ പല കഥകളും കഥാപാത്രങ്ങളും എല്ലാം ഈ കൊച്ചു സുന്ദരമായ ഗ്രാമത്തില്‍ നിന്ന് തന്നെ.
പച്ച പുതപ്പിട്ട മൊട്ടക്കുന്നുകളും, കളകളം ഒഴുകുന്ന ചെറു അരുവികളും, മെല്ലെ മെല്ലെ തഴുകി നടക്കുന്ന മന്ദമാരുതനും ഒന്നും ഇവിടെ ഇല്ലെങ്കിലും ഞങളുടെ ഗ്രാമം സുന്ദരം തന്നെ. എങ്ങനെ സുന്ദരം എന്ന് ചോദിച്ചാല്‍ എന്റെ ഭാഷയില്‍ പറഞ്ഞാല്‍ മോര്‍ണിംഗ് ഒരു 8 മണി മുതല്‍ സ്കൂളിലും കോളേജിലും പോകുന്ന തരുണീമണികളും, വൈകിട്ട് തിരിച്ചു ഒരു 4 മണി ആകുമ്പോള്‍ തിരിച്ചു വീട്ടിലേക്കു പോകുന്ന സുന്ദരികളും, പിന്നെ അമ്പലത്തിലെ ഉത്സവത്തിന് മറ്റു ഗ്രാമങ്ങളില്‍ നിന്നും വരുന്ന സുന്ദരിമാരേം കൊണ്ട് സുന്ദരമായ ഞങളുടെ ഗ്രാമം!!
ഞങളുടെ ഗ്രാമത്തില്‍ ഒരു സ്കൂള്‍ ഉണ്ട് "ജയകേരളം " അവിടെ ആണ് ആ നാട്ടിലെ മിക്കവരുടെം വിദ്യാഭ്യാസം നടന്നിടുളത്, സാദാരണ നമ്മുടെ വീടിന്റെ അടുത്ത് ഒരു സ്കൂള്‍ ഉണ്ടെങ്കില്‍ നമ്മള് അവിടെ അല്ലെ പഠിക്കാന്‍ പോകു?? പ്രത്യേകിച്ച് നമ്മുടെ ബന്ധുക്കള്‍ അവിടെ ടീച്ചേര്‍സ് ആയിട്ടു ഉണ്ടെങ്കിലോ? തീര്‍ച്ചയും നമ്മള് അവിടെ പഠിക്കാന്‍ പോകും അല്ലെ? എല്ലാരുടേം കെയര്‍ ആന്‍ഡ് അറ്റെന്റഷന്‍ കിട്ടി അങ്ങനെ സുഖിച്ചു നടക്കാം എന്ന് അല്ലെ?? നിങ്ങള്‍ അങ്ങനെ ചിന്തിക്കും, പക്ഷെ ഞാന്‍ അനഗ്നെ ചിന്തികില്ല!! "കപ്പലില്‍ ഉള്ളത് നമുക്ക് എപ്പോ വേണമെങ്ങിലും കാണാം, പക്ഷെ കടലില്‍ ഉള്ളത് അങ്ങനെ പറ്റില്ലാലോ" എന്റെ ചിന്താഗതി അങ്ങനെ ആണ്.. അതായതു നാട്ടില്‍ ഉള്ള സ്കൂള്‍-ലെ പെണ്കുട്ടിയോളെ നമുക്ക് എപ്പോ വേണമെങ്കിലും കാണാം പരിചയപ്പെടാം, ഇനി ബന്ധുക്കള്‍ ഉണ്ടെന്ന ലേബലില്‍ അവിടെ ചുറ്റിയടിച്ചു നടക്കാം, എപ്പടി?? പക്ഷെ വല്ല നാട്ടിലേം സ്കൂളില്‍ കേറി നമുക്കത് കാണിക്കാന്‍ പറ്റുമോ? ഇല്ല !! അപ്പൊ അവിടെ ഉള്ള പെണ്കുട്ട്യോള് മിസ്സ് ആയികൊട്ടെ എന്ന്!! ഉവ്വ നടക്കൂല്ല, സമ്മതിക്കൂല്ല!! ഇതൊക്കെ കൊണ്ട് ഞാന്‍ പഠിച്ചത് ഒന്ന് തൊട്ടു നാലാം ക്ലാസ്സ് വരെ ഒരു സ്കൂളിലും, അഞ്ചു തൊട്ടു ഏഴു വരെ വേറെ സ്കൂളിലും പിന്നെ എട്ടു തൊട്ടു പത്തു വരെ വേറെ സ്കൂളിലും ആയിരുന്നു. അതൊക്കെ കൊണ്ട് തന്നെ എനിക്ക് നല്ല റീച്ച് കിട്ടി!!
ഞാന്‍ പറയാന്‍ വന്നത് ഇതൊന്നും അല്ല, ഞങളുടെ ഗ്രാമത്തിലെ കുറ്റിക്കാട്ട് മഹാദേവ ക്ഷേത്രത്തിലെ ഉത്സവവും ആയി ബന്ധപെട്ട് നടന്ന ഒരു സംഭവം ആണ്! ഈ കഥയിലെ ഹീറോ ഞാന്‍ അല്ല, ഞാന്‍ വില്ലന്‍ ആണ്!!
അപ്പൊ ഹീറോ ആരെന്നകും, അതാണ് ഈ ഫോട്ടോയില്‍ കാണുന്ന തലയുള്ള ശ്രീമാന്‍ സൂരജ് അഥവാ "മൊട്ട". നാട്ടില്‍ മൊട്ട എന്ന് പറഞ്ഞാലേ അറിയൂ!! മൊട്ടയെ പറ്റി പറഞ്ഞാല്‍, എന്തിനോടും ഏതിനോടും ആകാംഷ ഉള്ള ഒരു പയ്യന്! ഉദാഹരണത്തിന്, ഇപ്പൊ നമ്മള് അവനോടു പറയുകയാണ് എടാ ആ പോകുന്നത് ഒരു പൂച്ച ആണ്!! കേട്ട ഉടനെ മൊട്ട ചോദിക്കും, ഹായ്!! പൂച്ചയോ, കരുത്ത്താണോ വെളുത്തതാണോ? കണ്ടന് ആണോ പെണ് പൂച്ച ആണോ? പുള്ളി ഉണ്ടോ ഇല്ലയോ? ആ പൂച്ച വല്ലതും കഴിച്ചോ എന്തോ? ഇങ്ങനെ പോകും കാര്യങ്ങള്‍.
അങ്ങനെ ഒരിക്കല്‍ അമ്പലത്തിലെ ഉത്സവത്തിന് എപ്പോഴത്തെയും പോലെ കുളിച്ചു കുറിയൊക്കെ തൊട്ടു വൃത്തിയായി ഞങള്‍ എല്ലാവരും നേരത്തെ പുറപ്പെട്ടു!!! നടക്കല്‍ എത്തി കാണിക്കയും ഇട്ടു എല്ലാരും ഒരു മിനിറ്റ് കണ്ണടച്ച് പ്രാര്‍ത്ഥിച്ചു ഒരെറ്റ പെന്കുട്യോള് പോലും നഷ്ടപ്പെട്ട് പോകല്ലേ എന്ന്!!എന്നിട്ട് എല്ലാരും കൂടി നേരെ വളകള്‍ വില്കുന്ന കടയിലേക്ക് പോകും, അവിടെ ചുറ്റിപറ്റി നില്കും, കാരണം പെണ്കുട്ടികല് അങ്ങോട്റെക് വരാതെ എവിടേം പോകില്ലല്ലോ!! പക്ഷെ ഞാന്‍ അവരുടെ കൂടെ പോകില്ല, കാരണം ആള് കൂടിയായാല്‍ പാമ്പ് ചാകില്ല എന്ന് എനിക്കറിഞ്ഞൂടെ!! ഇത്രേം പേര് കിടന്നു ചുറ്റിക്കളിക്കുമ്പോള്‍ ആരെ നോക്കണം എന്ന് അവര്‍ക്ക് തന്നെ confusion ആകും, സൊ ഞാന്‍ അവരില്‍ നിന്നൊക്കെ മാറി, വളരെ വിനയാന്വിതന് ആയിട്ടു എല്ലാ തലമുതിര്‍ന്ന അമ്മാവന്മാരോടും സംസരിചോണ്ട് നില്കും. അല്ലെങ്കില്‍ മുത്തശ്ശിമാരെ തോഴുവിക്കാന് കൊണ്ടുപോകും, ഒരു സഹായി ലൈന്‍. ഒരു attention കിട്ടാന്‍ നമ്മള് എന്തൊക്കെ പാട് പെടണം അല്ലെ? ഭയങ്കര competitive ഫീല്‍ഡ് ആണ്, നമ്മള് നോക്കി കളിചില്ലെങ്ങില് പണി കിട്ടും!!
അങ്ങനെ അടിച്ചുപൊളിച്ചു നടക്കുന്ന ഒരുത്സവം, ഞാനും അനുചെട്ടനും, രണ്ജ്ഞു ചേട്ടനും, മണികുട്ടനും, എന്റെ അനിയന് സൂരജും, കണ്ണനും, മൊട്ടയും, കഷാരുവും അങ്ങനെ എല്ലാരും ഉണ്ട്. ഒരു റൌണ്ട്സ് ഒക്കെ കഴിഞ്ഞു ഇങ്ങനെ ഇരികുമ്പോള്‍ അനുചെട്ടനും എനിക്കും ഒന്ന് മുറുക്കണം എന്ന് തോന്നി. നല്ല തളിര് വെറ്റിലയില്‍ നൂറും തേച്ചു മുരുകുന്നതിന്റെ ഒരു സുഖം ഒന്ന് വേറെ തന്നെയാ.......താംബൂല ചര്‍വണം എങ്ങനെ വേണം എന്നതും അതിന്റെ ഗുണഗണങ്ങളും ഒക്കെ ആചാര്യന്മാര് പണ്ടേ പറഞ്ഞിട്ടുലതനല്ലോ!! പക്ഷെ നമ്മള് ഇതൊന്നും അല്ല....നല്ല "എ" ക്ലാസ്സ് ചാര് സൌ ബീസ്!! അതും സാകീര്‍ ഭായിടെ കടയില്‍ നിന്നും!
അങ്ങനെ മുറുക്കാന്‍ വാങ്ങാന്‍ പോകുമ്പോള്‍ ആണ് പിന്നില്‍ നിന്നും ഒരു വിളി! നോക്കുമ്പോള്‍ മൊട്ട!!
"സുജിചേട്ടാ എനിക്കും ഒരു മുറുക്കാന്‍"
ഞാന്‍ ചോദിച്ചു മീട്ടാ പാന്‍ മതിയോ?? മൊട്ട ഞാന്‍ അവനെ insult ചെയ്തു എന്നപോലെ നോക്കിടു പറഞ്ഞു എനിക്കും ചാര് സൌ ബീസ് മതി!!
ഞാന്‍ കരുതി ഇവന് ചാര് സൌ ബീസ് മുറുക്കും എന്ന്!! ഈ ചാര് സൌ ബീസ് എന്ന സാധനം ഇത്തിരി strong അന്നേ, കാരണം അതില്‍ തൂഫാന്, കാലപത്തി, കിമാം എന്നീ ദിവ്യ ഔഷധങ്ങളും, പിന്നെ വീര്യം കൂടിയ പുകയിലയുടെ പല ടൈപ്പ് പൊടികളും ഇടും!! ചുരുക്കി പറഞ്ഞാല്‍ തലയ്ക്കു പിടിക്കും എന്ന് ഉറപ്പു!!
അങ്ങനെ മുറുക്കാന്‍ ഒക്കെ വാങ്ങിച്ചു വിശദമായി ഒന്ന് മുറുക്കി കൊണ്ട് ഞാനും അനുചെട്ടനും തരിച്ചുഎത്തി, മൊട്ടയുടെ മുറുക്കാനും കൊടുത്തു! കൊടുതപോഴും ഞങള്‍ പറഞ്ഞു, ഇത് ചാര് സൌ ബീസ് ആണ്!! മൊട്ട മൈന്‍ഡ് ചെയ്തില്ല. അവന് മുറുക്കി തുടങ്ങി. അപ്പോള്‍ അവിടെ ഗാനമേളയും മുറുകുകയായിരുന്നു. പാട്ടിന്റെ ഇടയ്ക്കു ഞാന്‍ തിരിഞ്ഞു നോകുമ്പോള്‍ മൊട്ട അവിടെ ഉണ്ട്, ഒരു ചെറിയ ആട്ടം ഉണ്ടോ? ഏയ് ഇല്ല തോന്നുനതാണ്, ഞാന്‍ സമാധാനിച്ചു!! പക്ഷെ ആ പാട്ട് കഴിഞ്ഞു നോക്കുമ്പോള്‍ മൊട്ട അവിടെ ഇല്ല!! ഇവന് ഇതെവിടെ പോയി?? ഞാനും അനുചെട്ടനും അന്വേഷിച്ചിറങ്ങി!
അവിടെ ഗാനമേള പോടിപോടികുമ്പോള് ഞങള്‍ ഇവിടെ മോട്ടയെം തപ്പി നടക്കുകയാണ്!! അവസാനം ഞങള്‍ കണ്ട കാഴ്ച അത്രക്കും ഭീകരമായിരുന്നു!! മൊട്ട അവിടെ, അമ്പലത്തിലേക്ക് ആളുകള്‍ വരുന്ന വഴിയില്‍ ഉള്ള ഒരു കപ്പലണ്ടി കടകകാരന്റെ ഉന്തുവണ്ടിയുടെ ഒരു കമ്പിയില്‍ കയ്യിട്ടു ഒരു വശത്തേക്ക് ഞാന്നു കിടന്നു വാള് വക്കുന്നു!! കപ്പലണ്ടി കടക്കാരന് അവനെ മുഴുത്ത തെറി വിളിക്കുന്നു. ഇവന് വാള് വക്കുനത് കാരണം ഒരാളും അയാളുടെ കടയില്‍ നിന്നും കപ്പലണ്ടി വാങ്ങുന്നില്ല!! അകെ മൊത്തം പ്രക്ഷുബ്ദമായ സിറ്റുവേഷന്!!
അമ്പലത്തിലേക്ക് വരുന്നവര്‍ ഒക്കെ മോട്ടയെ സൂക്ഷിനോക്കുണ്ട്, പലരും പറയുന്നുണ്ട്, ഇത് നമ്മുടെ സുമുവിന്റെ മകന് അല്ലെ? ഇവന് ഈ കള്ളുകുടിയും തുടങ്ങിയോ?? ഇനിയും അവനെ അവിടെ ഇടുന്നത് ശെരിയല്ല, ഞാനും അനുചെട്ടനും കൂടി അവനെ അവിടെന്ന് പൊക്കി നേരെ junction-ഇല് ഉള്ള ബെന്നി ചേട്ടന്റെ കടയില്‍ കൊണ്ടുപോയി, അവിടെ ചെന്ന് ഒരു സോഡയും വാങ്ങി കുടുപ്പിച്ചു, പക്ഷെ ഉടനെ തന്നെ അതു ശര്‍ദ്ധിച്ചു. അവന് തലര്നോടിഞ്ഞു അവിടെ തിണ്ണയില്‍ കിടപ്പ് തുടങ്ങി. ഇത്രേ നേരം അമ്പലത്തില്‍ വന്നിരുന്നവര്‍ മാത്രം കണ്ട സംഭവം ഇപ്പൊ എല്ലാ നാട്ടുക്കാര്‍ക്കും കാണാന്‍ പാകത്തിനായി! എന്തിനേറെ പറയുന്നു മൊട്ട ഒരു amateur കള്ളുകുടിയന് ആയി പേരെടുക്കാന്‍ തുടങ്ങിയിരുന്നു!!
അപ്പോഴാണ് കൊതുക് എന്ന് ഇരട്ടപെരുള്ള രണ്ഞുവിന്റെ വരവ്!! ഞങള്‍ എല്ലാരും കൂടി അവനെ താങ്ങി എടുത്തു രണ്ഞുവിന്റെ വീട്ടില്‍ കിടത്താന്‍ പോയപോഴെകും രണ്ഞുവിന്റെ വക dialogue!!
"എന്റെ കൂടുകാരനെ കൊണ്ട് നശിപിച്ച ഒരെട്ടവന്മാരും ഈ പടിക്കകത്ത് കേറിപോകരുത്!! ഞാന്‍ ഉണ്ട് അവനെ നോക്കാന്‍!!" ഇത് പറഞ്ഞു സ്ലോ മോഷന്‍ സ്റ്റൈലില്‍ അവന് മോട്ടയെം കൂടി അകത്തേക്ക് പോയി. അപ്പോഴേക്കും ഞങളുടെ ബാക്കി ഗ്യാന്ഗ് അവിടെ എത്തി!
പക്ഷെ രണ്ടു മിനിറ്റ് കഴിഞ്ഞില്ല രണ്ഞു വന്നു ഞങളുടെ കാലു പിടിച്ചു! ഞാന്‍ പറഞ്ഞതൊക്കെ തിരിച്ചെടുത്തു എങ്ങനെ എങ്കിലും അവനെ ഒന്ന് ഇവിടെന്നു കൊണ്ടുപോയി തരാമോ എന്ന്!! എന്താണ് സംഭവിച്ചത് എന്നുവച്ചാല്‍. ഞങളെ പുറത്തു നിര്‍ത്തി മോട്ടയെം കൊണ്ട് രണ്ഞു അകത്തുപോയി അവനെ നല്ല ബെഡ്ഡില്‍ കിടത്തി, അടുത്ത സെക്കന്റില്‍ മൊട്ട അവിടെ വാള് വച്ചു! ഇതുകണ്ട രണ്ഞു അലറി "പുറത്തുപോയി വാള് വയ്ക്കട" !! കേട്ടത് മൊട്ട പുറത്തേക്കോടി, വാള് വച്ചത് നേരെ അവന്റെ വീടിലെ കിണറ്റിലേക്ക്!! കുടുങ്ങിയോ? അല്ല നിങ്ങള്‍ തന്നെ പറയു!!
അങ്ങനെ രേഞ്ഞുവിന്റെ വീട്ടില്‍ നിനും മോട്ടയെ പൊക്കി ഞങള്‍ നേരെ അവന്റെ വീട്ടിലേക്കു പോയി. കേറി ചെല്ലുമ്പോള്‍ ഒരു ടെന്‍ഷന്‍ ഉണ്ടായിരുന്നു, എന്ത് പറയും എന്ന്. ഇനി അവരും പറഞ്ഞാലോ ഞങള്‍ കൊണ്ട് പോയി കുടുപിച്ചു എന്ന്!! ദൈവാധീനം കൊണ്ട് നുണക്ക് നമുക്ക് ഒരു പന്ജോം ഇല്ലാത്തതു കൊണ്ട് ചെന്ന വഴിക്ക് അവന്റെ മുത്തശ്ശിയുടെ അടുത്ത് പറഞ്ഞു!! കപ്പ കഴിച്ചതാണ്, അപ്പൊ തുടങ്ങിയ ശര്ദ്ധില് ആണ് നിര്‍ത്തുന്നില്ല എന്ന്!! മുത്തശ്ശി അവനെ അകത്തു കൊണ്ട് പോയി കിടത്തി ഞങള്‍ തിരിച്ചു പോരുകയും ചെയ്തു!!
പിറ്റേന്ന് മൊട്ട അനുചേട്ടന്റെ അടുത്ത് വന്നു ചോദിച്ചു...ചേട്ടാ അപ്പൊ അതാണല്ലേ ചാര് സൌ ബീസ്!! ഹോ ഞാന്‍ ഒന്നും അറിഞ്ഞില്ലാട്ടോ!!
പക്ഷെ നാട്ടുകാര്‍ എല്ലാം അറിഞ്ഞു എന്ന് പറയണം എന്നുണ്ടയിരുനെന്കിലും അനുചെട്ടന്‍ പറഞ്ഞില്ല!!
പക്ഷെ കഥ അതുകൊണ്ട് തീരുന്നില്ല!! അതിനു ശേഷം മൊട്ടക്ക് പിന്നെ വീട്ടില്‍ കപ്പ ഉണ്ടാക്കിയാല്‍ കൊടുക്കാറില്ല!!!
വാല്‍കഷണം: മൊട്ട വാള് വച്ച കിണറിലേക്ക് നോക്കിയപ്പോ ഒരു ഫുള്‍ പൊറോട്ട അങ്ങനെ തന്നെ കിടപ്പുണ്ടയിരുനത്രേ. അവന് അതെങ്ങനെ കുത്തി കേറ്റി എന്ന് എത്ര ആലോചിച്ചിട്ടും ഒരു പിടിം കിട്ടുനില്ല!! ഒരു ചാര് സൌ ബീസ് അടിച്ചിട്ട് ചിന്തിച്ചാലോ??? ( ആ കിണര്‍ പിറ്റേന്ന് തന്നെ മണ്ണിട്ട് മൂടി. ഒരു വീടുകാരുടെ വെള്ളം കുടി മുട്ടിച്ചപ്പോ എന്തൊരു സമാധാനം..ഹോ!!)
സത്യായിട്ടും ആ മുറുക്കാന്‍ വാങ്ങിക്കുമ്പോള്‍ ഞങള്‍ ഓര്‍ത്തില്ല ഇതുകൊണ്ടു ഒരു കിണറു മൂടിക്കാന്‍ പറ്റും എന്ന്!!
7 comments:
Motta athil pinne oru muttayi polum vanghy tharamonnu chodichittilaa...
karthaave ithokke sathyathil nadannathaano??? aenthaayalum kollaam
chetta super writing.... post moreeee,,,,,
enthayalum kollam chetta.... enikkoru samshayam ee mottayude sthanathu thaankal aano ennu.. samshayam mathre ulluttoo....
e photo kalakkyittundattooo
motta ara monnnn......super story....
hey chetta
E sambhavangalkkokke edakke kashu Kothukinte vittil vachu Motta valu vachu kondirinnappoool Fashion TV kandu kondirunna karym ezhuthan marannu poyathannnoo? atho ezhuthanda ennu vachathannoo?
sharikkum ee penpillare impress cheyikkan enthenkilum short cut undo?
Post a Comment